kerala

വിവാഹദിവസം നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

By Test User

February 07, 2022

കോഴിക്കോട് : വിവാഹദിവസം നവവധു വധു മേഘ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഇന്നലെയാണ് കാളാണ്ടിത്താഴം നങ്ങോലത്ത് നിന്നുള്ള സുരേഷ് ബാബുവിന്റെ മകള്‍ മേഘ(30) തൂങ്ങി മരിച്ചത്. നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ പുലര്‍ച്ചക്ക് കുളിക്കാനായി മുറിയില്‍ കയറിയ മേഘ വാതില്‍ തുറക്കാത നിന്നപ്പോള്‍ ബന്ധുക്കള്‍ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണമടഞ്ഞു. മെഡിക്കല്‍ കോളജ് അസി.കമ്മീഷണര്‍ കെ സുധര്‍ശന്‍ , സി.ഐ. ചന്ദ്രബാബു എന്നിവരുടെ നേത്യത്വത്തില്‍ പോലീസെത്തി അന്വേഷണം ആരംഭിച്ചിരുന്നു.