അറസ്റ്റിലായ എട്ട് സവര്‍ണ കുടുംബാംഗങ്ങളെ വിട്ടയച്ച് ഉത്തര്‍പ്രദേശ് പൊലീസ്. ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ ദളിത് കുടുംബത്തിന്റെ കൂട്ടക്കൊലയില്‍ അറസ്റ്റിലായവരെയാണ് യൂപി പോലിസ് വിട്ടയച്ചത്. ഇതിനുപിന്നാലെ സംഭവത്തില്‍ മൂന്ന് ദളിത് യുവാക്കളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍ ഒരാളെ ജുഡീഷ്യല്‍ കസ്റ്റഡയിയില്‍ വിട്ട പോലീസ് മറ്റ് രണ്ട് പേരെയും ഉടന്‍ വിട്ടയക്കുമെന്ന് അറിയിക്കുകയും ചെയ്തു. അതേസമയം
അറസ്റ്റ് ചെയ്ത ദളിത് യുവാക്കള്‍ക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് തെളിവുകള്‍ സമര്‍പ്പിക്കാന്‍
പൊലീസിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രയാഗ് രാജിലെ വീട്ടില്‍ നാലംഗ ദളിത് കുടുംബത്തെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളായ സവര്‍ണ കുടുംബത്തില്‍പ്പെട്ടവരാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് ഇവരെ സംരക്ഷിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

പോലീസ് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കൊല്ലപ്പെട്ട കുടംബത്തിലുളളവരുടെ
ബന്ധുക്കള്‍ ആരോപിച്ചു.