ബിജെപിക്ക് ആകെ ലഭിച്ചത് ആറു വോട്ട്. പിറവം നഗരസഭയിലെ 14ാം ഡിവിഷന്‍ ഇടപ്പിള്ളിച്ചിറയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് ആറ് വോട്ട് മാത്രം നേടാന്‍ സാധിച്ചത്.

2015ല്‍ 30 വോട്ട് കിട്ടിയിരുന്ന ഡിവിഷനില്‍ ഇത്തവണ അത് ആറ് മാത്രമായി ചുരുങ്ങി. ഇതിന് പിന്നാലെ പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. വോട്ടര്‍മാരെ തേടിയാണ് അന്വേഷണം. പി.സി വിനോദ് എന്ന ബിജെപി മുനിസിപ്പല്‍ പ്രസിഡണ്ടായിരുന്നു ഇത്തവണ മത്സരിച്ചത്.

ബീ.ജെ.പി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ എസ് സുരേഷ്, രേണു സുരേഷ്, പാര്‍ട്ടി മധ്യമേഖലാ ഉപാധ്യക്ഷന്‍ എംഎല്‍ മധു, ജില്ലാ പ്രസിഡണ്ട് എസ് ജയകൃഷ്ണന്‍, പ്രഭാ പ്രശാന്ത് തുടങ്ങിയ നേതാക്കള്‍ ഇദ്ദേഹത്തിന് വേണ്ടി പ്രചാരണതിനിറങ്ങിയിരുന്നു. വിജയിച്ചാല്‍ ഡിവിഷനിലേക്ക് നരേന്ദ്രമോദിയുടെ വികസനങ്ങള്‍ എത്തിക്കും എന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം.