kerala

ഗവര്‍ണറുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാള്‍ താമസിക്കുന്നത് കന്റോണ്‍മെന്റ് ഹൗസിലല്ല, ക്ലിഫ് ഹൗസിലാണ്: വിടി ബല്‍റാം

By Test User

February 19, 2022

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് ഏജന്റായ ആരിഫ് മുഹമ്മദ് ഖാന്‍ ഉപദേശിക്കേണ്ട. ഗവര്‍ണറുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാള്‍ താമസിക്കുന്നത് കന്റോണ്‍മെന്റ് ഹൗസിലല്ല, ക്ലിഫ് ഹൗസിലാണെന്നും വിടി ബല്‍റാം വിമര്‍ശിച്ചു.

ഗവര്‍ണറിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥും  രംഗത്തെതി. പല നദികളും താണ്ടി എത്രയോ കടത്തുവഞ്ചികളില്‍ മാറിക്കയറി ഒടുവില്‍ കാവിയുടുത്ത് കേരള തീരത്തില്‍ അഭയം പ്രാപിച്ച ഗവര്‍ണരുടെ രാഷ്ട്രീയ നിരീക്ഷണവും ഉപദേശവും കോണ്‍ഗ്രസിനോട് വേണ്ടെന്നാണ് ശബരിനാഥിന്റെ പ്രതികരണം.