india

വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 25 മരണം

By Test User

October 05, 2022

ഉത്തരാഖണ്ഡില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. പൗഡി ഗഢ്‌വാളില്‍ ചൊവ്വാഴ്ച  രാത്രിയാണ് അപകടം നടന്നത്. വിവാഹസംഘം സഞ്ചരിച്ച വാഹനമായിരുന്നു ഇത്. 500 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.  ഹരിദ്വാറിലെ ലാല്‍ദാംഗില്‍ നിന്നാണ് ബസ് പുറപ്പെട്ടത്.

ബസില്‍ 50 ഓളം പേര്‍ ഉണ്ടായിരുന്നു. പോലീസും സംസ്ഥാന ദുരന്തനിവാരണ സംഘവും ചേര്‍ന്ന് 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്.