കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. ഹൈദരാബാദ് എഫ്‌സിക്കെതിരെ ഒരു ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഇതോടെ 10 മല്‍സരങ്ങളില്‍ നിന്ന് 4 ജയവും 5 സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൂപ്പര്‍ താരം വാസ്‌കസിന്റെ 42 ാം മിനിറ്റിലെ വോളി ഗോളില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയത്. മികച്ച അറ്റാക്കിങ്ങ് നടത്തിയ ഇരു ടീമുകളും 12 ഷോട്ടുകളാണ് തൊടുത്തുവിട്ടത്. ഇരു ടീമിലെയും ഗോള്‍ കീപ്പര്‍മാരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. തോല്‍വിയോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്തായി. ഈ മാസം 12 ന് ഒഡീഷ എഫ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.