Connect with us

world

ശ്രീലങ്കന്‍ കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്ന് ഡേറ്റാ റെക്കോഡര്‍ കണ്ടെടുത്തു

Published

on

 

കൊളംബൊ: ശ്രീലങ്കന്‍ കടലില്‍ തീപിടിച്ച് മുങ്ങിയ രാസവസ്തുക്കളടങ്ങിയ കണ്ടെയ്‌നര്‍ കയറ്റിയ കപ്പലില്‍ നിന്ന് ഡേറ്റാ റ്‌ക്കോര്‍ഡര്‍ കണ്ടെടുത്തു. ലങ്കന്‍ നാവികസേനയുടെ സഹായത്തോടെ മര്‍ച്ചന്റ് ഷിപ്പിങ് സെക്രട്ടേറിയറ്റിലെ മുങ്ങല്‍ വിദഗ്ധരാണ് കപ്പലിന്റെ ബ്ലാക്ക് ബോക്‌സ് എന്നറിയപ്പെടുന്ന വോയേജ് ഡാറ്റ റെക്കോര്‍ഡര്‍ (വി.ഡി. ആര്‍) കണ്ടെടുത്തത്.

അതേസമയം, എണ്ണയുടെയോ രാസചോര്‍ച്ചയുടെയോ ലക്ഷണങ്ങള്‍ ഭീഷണിയാകുന്ന തരത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ശ്രീലങ്കന്‍ പോര്‍ട്ട് അതോറിറ്റി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. എണ്ണ മലനീകരണമോ അവശിഷ്ടങ്ങളോ ഉണ്ടാകുന്നുണ്ടോ എന്ന് ലങ്കന്‍ നാവികസേനയും ഇന്ത്യന്‍ തീരദേശ സേനയും പ്രാദേശിക അധികാരികളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. മെയ് 21 ന് കൊളംബോയുടെ തീരത്തുവച്ചാണ് സിങ്കപ്പൂര്‍ ചരക്കുകപ്പലിന് തീപിടിച്ചത്. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതാണ് കപ്പല്‍. തീപിടിച്ച് 12 ദിവസം പിന്നിട്ടപ്പോഴാണ് കപ്പല്‍ മുങ്ങിത്തുടങ്ങിയത്.

അതിനിടെ ഇന്ധനവും രാസവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കടലില്‍ പരന്നൊഴുകി. 350 മെട്രിക് ടണ്‍ ഇന്ധനമാണ് ശ്രീലങ്കയുടെ 30 കിലോമീറ്റര്‍ വരുന്ന തീരമേഖലയില്‍ പരന്നൊഴുകിയത്. ഇന്ധനച്ചോര്‍ച്ച ഇനിയും കൂടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 1486 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഇതില്‍ 25 മെട്രിക് ടണ്‍ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തില്‍ അപകടകാരികളായ വസ്തുക്കളാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കരക്കടിഞ്ഞ മൈക്രോ പ്ലാസ്റ്റിക് കൂമ്പാരം നീക്കാനുള്ള ശ്രമം ശ്രീലങ്കന്‍ സേന തുടരുകയാണ്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഫലസ്തീന്റെ യു.എൻ അംഗത്വം: പിന്തുണ അറിയിച്ച് ചൈനയും ഇന്തോനേഷ്യയും

ഇസ്രാഈലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക അഹംഭാവം മാറ്റിവെച്ച് അന്താരാഷ്ട്ര സമൂഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.

Published

on

യു.എൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിന് മുന്നോടിയായി, ഫലസ്തീൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നതിന് പിന്തുണ പ്രഖ്യാപിച്ച് ചൈനയും ഇന്തോനേഷ്യയും.

ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന്റെ പൂർണ അംഗത്വത്തിന് ചൈനയും ഇന്തോനേഷ്യയും പിന്തുണ നൽകുമെന്ന് ജക്കാർത്തയിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെത്‌നോ മർസുദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇസ്രാഈലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക അഹംഭാവം മാറ്റിവെച്ച് അന്താരാഷ്ട്ര സമൂഹം പറയുന്നത് ശ്രദ്ധയോടെ കേൾക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. അമേരിക്കൻ നേതൃത്വം അടിസ്ഥാന അറിവ് പഠിക്കണമെന്നാണ് താൻ വിശ്വസിക്കുന്നത്.

ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു.എൻ സുരക്ഷാ സമിതിയിലെ പ്രമേയത്തിൽ നിന്ന് അമേരിക്ക വിട്ടുനിന്നത് ലോകം ​​ഞെട്ടലോടെയാണ് കണ്ടത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര നിയമം അവർ ആഗ്രഹിക്കുന്നതുപോലെ ഉപയോഗിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾ എല്ലാ യു.എൻ അംഗങ്ങൾക്കും ബാധകമാണെന്നാണ് യു.എൻ ചാർട്ടർ പറയുന്നതെന്നും വാങ് കൂട്ടിച്ചേർത്തു.

ഫലസ്തീന് സമ്പൂർണ യു.എൻ അംഗത്വം ലഭിക്കാനുള്ള കരട് പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. പ്രമേയം പാസാകാൻ 9 വോട്ടുകൾ അനുകൂല വോട്ടുകൾ ആവശ്യമാണ്. കൂടാതെ യു.എസ്, യു.കെ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ  5 സ്ഥിരാംഗങ്ങളിൽ ആരും എതിർത്ത് വോട്ട് ചെയ്യാനും പാടില്ല. പ്രമേയം പാസായാൽ, ഫലസ്തീന് പൂർണ അംഗത്വം ലഭിക്കാൻ 193 അംഗ യു.എൻ ജനറൽ അസംബ്ലിയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ട് ആവശ്യമായി വരും.

Continue Reading

News

ഇസ്രാഈലില്‍ ഡ്രോണ്‍ ആക്രമണം നടത്തി ലെബനന്‍

ആക്രമണത്തില്‍ 3 ഇസ്രാഈല്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Published

on

ഇസ്രാഈലില്‍ ലെബനന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ 3 ഇസ്രാഈല്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്രാഈല്‍ അതിര്‍ത്തിക്കടുത്ത് ലെബനന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഇസ്രാഈല്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

ലെബനാനിലെ സായുധ സംഘമായ ഹിസ്ബുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ലെബനന്‍ അതിര്‍ത്തിയിലേക്ക് കടന്ന ഇസ്രാഈല്‍ സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഹിസ്ബുള്ള തിങ്കളാഴ്ച പറഞ്ഞു.
ഇസ്രാഈല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കന്‍ ലെബനനിലെ ടെല്‍ ഇസ്മായില്‍ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. അതിര്‍ത്തി കടന്ന് പട്രോളിങ് നടത്തിയ സൈനികര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

സ്‌ഫോടനത്തില്‍ 4 ഇസ്രാഈല്‍ സൈനികര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലെബനനില്‍ വെച്ചാണ് സ്‌ഫോടനം നടന്നതെന്ന് സ്ഥിരീകരിച്ചതായി ഇസ്രാഈലിന്റെ സൈനിക വക്താവ് പറഞ്ഞു. ഗസക്കെതിരായ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇസ്രാഈലിനെതിരായ സൈനിക നടപടി തുടരുമെന്ന് ഹിസ്ബുള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

FOREIGN

ഇറാനുമായി ഏറ്റുമുട്ടാനിലെന്ന് അമേരിക്ക; ഇസ്രാഈലിനോട് നയം വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട്

ഇസ്രാഈലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് നെതന്യാഹു ബൈഡനെ ഫോണില്‍ വിളിച്ചിരുന്നു. ഇതിനിടയിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയത്.

Published

on

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എന്‍.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രാഈലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് നെതന്യാഹു ബൈഡനെ ഫോണില്‍ വിളിച്ചിരുന്നു. ഇതിനിടയിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയത്. ഇസ്രായേല്‍ ഇറാനെ വീണ്ടും ആക്രമിച്ചാല്‍ അമേരിക്ക അതിനെ പിന്തുണക്കില്ല. ഇറാന്റെ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകര്‍ക്കാന്‍ സാധിച്ചതിനാല്‍ ശനിയാഴ്ച രാത്രിയിലെ സംഭവം ഇസ്രാഈല്‍ വിജയമായി കണക്കാക്കണമെന്നും ജോ ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞു.

ഇറാന്റെ 70-ലധികം ഡ്രോണുകളും കുറഞ്ഞത് 3 ബാലിസ്റ്റിക് മിസൈലുകളും യു.എസ് സേന തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ച യുദ്ധക്കപ്പലുകളാണ് ചെറുത്തത്. യു.എസ് നേവിയുടെ രണ്ട് ഡിസ്‌ട്രോയറുകള്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും മിസൈല്‍, ഡ്രോണ്‍ വിക്ഷേപണങ്ങളെ തടയാന്‍ കഴിവുള്ള യുദ്ധക്കപ്പലുകളാണ്.

യു.എസ് യുദ്ധവിമാനങ്ങളും ഇസ്രാഈലിന് നേരെ ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തിയതായി മറ്റൊരു യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രാഈലില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതായും യു.എസ് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കി. തങ്ങള്‍ ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കാനും ഇസ്രാഈലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കാനും തങ്ങള്‍ മടിക്കില്ല. ശനിയാഴ്ച രാത്രിയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ധീരരായ യു.എസ് സേനാംഗങ്ങളെ അഭിനന്ദിക്കുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സഖ്യകക്ഷികളുമായും പങ്കാളികളുമായും കൂടിയാലോചിക്കുമെന്നും ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈല്‍ ഇനി ആക്രമിച്ചാല്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ സ്വതസിദ്ധമായ സ്വയരക്ഷ അവകാശം ആവശ്യമുള്ളപ്പോള്‍ വിനിയോഗിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ അംബാസഡറും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ അമീര്‍ സഈദ് ഇരവാനി പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading

Trending