Connect with us

world

ഫലസ്തീന്‍ പ്രവര്‍ത്തകരെ ഇസ്രാഈല്‍ അറസ്റ്റ്‌ചെയ്തു

Published

on

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ഷെയ്ഖ് ജര്‍റയില്‍നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഫലസ്തീന്‍ പ്രവര്‍ത്തകരെ ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ട സഹോദരങ്ങളായ മുന അല്‍ കുര്‍ദും മുഹമ്മദ് അല്‍ കുര്‍ദുമാണ് അറസ്റ്റിലായത്. ഷെയ്ഖ് ജര്‍റയിലെ പ്രതിഷേധ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ജസീറയുടെ അറബി റിപ്പോര്‍ട്ടര്‍ ഗിവാര ബുദയ്‌രിയെയും ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര പ്രതിഷേധത്തെ തുടര്‍ന്ന് ബുദയ്‌രിയെ പിന്നീട് വിട്ടയച്ചു.

ഷെയ്ഖ് ജര്‍റയിലെ വീട് റെയ്ഡ് ചെയ്താണ് മുനയെ അറസ്റ്റ് ചെയ്തത്. ശേഷം മുഹമ്മദിനെയും കസ്റ്റഡിയിലെടുത്തു. പൊതുസുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചെന്നും കലാപങ്ങളില്‍ പങ്കെടുത്തുവെന്നുമാണ് കേസ്. ഇസ്രാഈല്‍ പൊലീസ് മുനയെ കൈകള്‍ ബന്ധിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ മുന കുടുംബാംഗങ്ങളോട് പേടിക്കരുതെന്ന് പറയുന്നതും കേള്‍ക്കാം.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ഫലസ്തീനികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കി മുന ചുരുങ്ങിയ കാലം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഷെയ്ഖ് ജര്‍റയില്‍ ഇരച്ചുകയറി ഇസ്രാഈല്‍ പൊലീസ് ഫലസ്തീനികളെ മര്‍ദ്ദിക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നാല് പുരുഷന്മാരെയും ഒരു പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. ഇവരെ തൊട്ടടുത്ത ദിവസം വിട്ടയച്ചു.

News

തുര്‍ക്കിയില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, കനത്ത നാശനഷ്ടം

പ്രദേശിക സമയം നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്.

Published

on

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിലാണ് പ്രഭവകേന്ദ്രം. പ്രദേശിക സമയം നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്.

ഇതിനോട് സമീപത്തുള്ള നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി.നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തിയതായും
ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading

News

പണക്കാരന്റെ അഹങ്കാരം എത്രവരും? ഇതിന് ഉത്തമ തെളിവാണ് ചൈനയിലെ പെട്രോള്‍ പമ്പില്‍ കണ്ടത്…!

മനുഷ്യര്‍ എല്ലായിടത്തും ഒരേ പോലെയാണ് എന്നതിന് തെളിവാണീ ചൈനീസ് കാഴ്ച. വീഡിയോ

Published

on

പണക്കാരന്റെ അഹങ്കാരം എത്രവരും? ഇതിന് ഉത്തമ തെളിവാണ് ചൈനയിലെ പെട്രോള്‍ പമ്പില്‍ കണ്ടത്. പെട്രോളടിച്ച ശേഷം മെഴ്‌സിഡസ് ബെന്‍സ് കാറിന്റെ ഉടമ പണം നിലത്തേക്ക് വലിച്ചെറിയുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
നിലത്തുനിന്ന് നോട്ടുകള്‍ പെണ്‍കുട്ടി പെറുക്കിയെടുക്കുന്നതും അവള്‍ പിന്നീട്കരയുന്നതും ആരെയും നൊമ്പരപ്പെടുത്തും. മനുഷ്യര്‍ എല്ലായിടത്തും ഒരേ പോലെയാണ് എന്നതിന് തെളിവാണീ ചൈനീസ് കാഴ്ച. വീഡിയോ

Continue Reading

gulf

കുവൈത്തില്‍ വിസ ആപ്പ് വരുന്നു

Published

on

തൊഴില്‍ വിപണിക്ക് ഉണര്‍വ്വേകാനും വ്യാജ രേഖ ചമച്ച് വിസ സംഘടിപ്പിക്കല്‍, വിസ കച്ചവടം തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും വിസ ആപ്പും സ്മാര്‍ട്ട് ഐഡികളും കുവൈത്ത് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അറിയിച്ചു.

ഇലക്ട്രോണിക് ‘കുവൈത്ത് വിസ’ ആപ്ലിക്കേഷന്‍ തൊഴിലാളി അവരുടെ മാതൃരാജ്യത്ത് നിന്ന് വിമാനത്തില്‍ കയറുന്നതിന് മുമ്പ് എല്ലാ എന്‍ട്രി വിസകളെയും നിയമപരമാണോ എന്ന് ഉറപ്പു വരുത്താന്‍ സഹായിക്കും.എന്നാല്‍ ഈ സംവിധാനം എന്ന് മുതല്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം സുരക്ഷിതമാക്കാനും നിയന്ത്രിക്കാനുമാണ് കുവൈത്ത് വിസ ആപ്പ് ലക്ഷ്യമിടുന്നതിന്നു വിവിധ രാജ്യങ്ങളുടെ ജനസംഖ്യാനുപാതികായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡെമോഗ്രാഫിക്‌സ് ആന്‍ഡ് ലേബര്‍ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ ഷെയ്ഖ് ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് വിശദീകരിച്ചതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.

സമൂഹത്തെ സംരക്ഷിക്കുന്നതിനും കോടതികള്‍ ആവശ്യപ്പെടുന്നവരുടെയും അല്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഉള്ളവരുടെയും പ്രവേശനം പരിമിതപ്പെടുത്തുന്നതിനും ആപ്പ് ലക്ഷ്യമിടുന്നു. (കുവൈത്ത് ഐഡി) ആപ്പ് വഴി ഉള്‍പ്പെടുത്തുന്ന (സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി) മനുഷ്യ വിഭവ ശേഷിക്കുള്ള പബ്ലിക് അതോറിറ്റിയുടെ സമാരംഭവും ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് പ്രഖ്യാപിച്ചു. അതില്‍ തൊഴിലാളിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഉള്‍പ്പെടുന്നു. സമൂഹത്തിന്റെ സമാധാനവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ജനസംഖ്യാനുപാതികായ എണ്ണം അഭിസംബോധന ചെയ്യുക, തൊഴില്‍ വിപണിയെ നിയന്ത്രിക്കുക, കൃത്രിമത്വവും വഞ്ചനയും പരിമിതപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ തീരുമാനങ്ങള്‍ യോഗത്തിലെടുത്തു.

Continue Reading

Trending