kerala

എറണാകുളത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു

By Test User

August 28, 2022

എറണാകുളം നെട്ടൂരില്‍ യുവാവിനെ തലക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയ് ആണ് മരിച്ചത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം.

താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ ഒരു തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഷിന്റെ ഭാര്യയുടെ സുഹൃത്താണ് കൊല്ലപ്പെട്ട അജയ്. ഇവര്‍ തമ്മിലുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.