News

വീട്ടില്‍ കവര്‍ച്ച: ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി റഹീം സ്റ്റെര്‍ലിങ്

By Test User

December 05, 2022

വീട്ടില്‍ കവര്‍ച്ച നടന്നതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച് ഇംഗ്ലണ്ടിന്റെ മുന്നേറ്റ താരം റഹീം സ്റ്റര്‍ലിംഗ്. ഓക്‌സ്‌ഷോട്ടിലുള്ള വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും നഷ്ടമായതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം.

ഇംഗ്ലണ്ടിന്റെ രണ്ട് കളത്തില്‍ ഇറങ്ങിയ താരത്തിന് പിന്നീടുള്ള മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിരുന്നു.പ്രീക്വാര്‍ട്ടറില്‍ സെനഗലിനെതിരായ മത്സരത്തില്‍ ഇദ്ദേഹം ടീമില്‍ ഉണ്ടായിരുന്നില്ല.

നിലവില്‍ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ ഖത്തറില്‍ ഇനി തിരിച്ചെത്തുമോ എന്ന കാര്യം ഉറപ്പില്ല.