Connect with us

kerala

ഈ മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ തന്നെ; സ്വര്‍ണവിലയില്‍ മാറ്റമില്ല

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല.

Published

on

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല.ഈ മാസത്തെ ഉയര്‍ന്ന നിലവാരമായ 38,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 4815 രൂപ കൊടുക്കണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു വില.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് ഉയരുന്നതാണ് ദ്യശമായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എട്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ മംഗള്‍യാന്‍ പ്രവര്‍ത്തനം നിലയ്ക്കുന്നു

Published

on

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ഗ്രഹാന്തര ദൗത്യങ്ങളില്‍ ഒന്നായ മംഗള്‍യാന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നു. എട്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ധനം തീര്‍ന്നതിനെതുടര്‍ന്ന് പ്രപ്പലന്റിന്റെ പ്രവര്‍ത്തനം നിലച്ചതിനു പിന്നാലെ ബദല്‍ സംവിധാനമായ ബാറ്ററി ചാര്‍ജ് തീരുന്നതോടെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

2013 നവംബര്‍ അഞ്ചിനാണ് 450 കോടി ചെലവിട്ട മാര്‍സ് ഓര്‍ബിറ്റന്‍ മിഷന്‍ വിക്ഷേപിച്ചത്. 2014 സെപ്തംബര്‍ 24ന് ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിച്ചു. ചാന്ദ്ര പര്യവേക്ഷണത്തില്‍ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചാണ് മംഗള്‍യാന്‍ വിടവാങ്ങുന്നത്.

Continue Reading

kerala

കോടിയേരിക്ക് ഇന്ന് ജന്മനാട്ടില്‍ അന്ത്യനിദ്ര

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

Published

on

കണ്ണൂര്‍: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ഇന്ന് ജന്മനാട്ടില്‍ അന്ത്യനിദ്ര. ഭൗതികശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലെത്തി. രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളുടെ അന്തിമോപചാരമേറ്റുവാങ്ങി ഇന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

കോടിയേരിയുടെ ഭൗതികശരീരവും വഹിച്ച് കൊണ്ടുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.55നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും ഭാര്യ റിനീറ്റയും അനുഗമിച്ചു. വിമാനത്താവളത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.

തലശ്ശേരിയിലേക്കുള്ള വിലാപയാത്രക്കിടെ അന്തിമോപചാരമര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തി. മട്ടന്നൂര്‍ ടൗണിലും നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലുമാണ് ആംബുലന്‍സിന് വേഗത കുറച്ച് അന്ത്യോപചാരത്തിന് സൗകര്യമൊരുക്കിയത്. വൈകുന്നേരം 3.30ഓടെയാണ് തലശ്ശേരി നഗരസഭാ ടൗണ്‍ഹാളില്‍ മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തിയിരുന്നു. യു.ഡി.എഫിലെ ഘടക കക്ഷി നേതാക്കളും അന്തിമോപചാരമര്‍പ്പിക്കാനെത്തി.

കോടിയേരി മാടപ്പീടികയിലെ വീട്ടില്‍ ഭൗതികശരീരം എത്തിക്കുമ്പോള്‍ രാത്രിയേറെ വൈകിയിരുന്നു. രാവിലെ 10 വരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ സി.പി.എം ജില്ലാ കമ്മിറ്റി ആസ്ഥാനമായ അഴീക്കോടന്‍ മന്ദിരത്തിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇന്ന് കണ്ണൂരിലെത്തും.

Continue Reading

kerala

അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.

Published

on

പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. നിരവധി വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായില്‍ സ്ഥിരതാമസക്കാരനാണ്.

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പരസ്യവാചകം വളരെ പ്രശസതമായിരുന്നു.എന്നാല്‍ നല്ല നിലയില്‍ മുന്നോട്ട് പോകുകയായിരുന്ന സാഥാപനത്തിന് പിന്നീട് കോടികളുടെ കടബാധ്യത ഉണ്ടാകുകയും സ്ഥാപനം തകരുകയുമായിരുന്നു.

1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായിട്ടായിരുന്നു രാമചന്ദ്രന്റെ ജനനം. ഭാര്യ ഇന്ദിരാ രാമചന്ദ്രന്‍, മകള്‍ ഡോ.മഞ്ജു രാമചന്ദ്രന്‍ എന്നിവരാണ്.

1947 ല്‍ കുവൈത്തില്‍ എത്തിയ രാമചന്ദ്രന്‍ 1981 ഡിസംബറിലാണ് അറ്റ്ലസ് ജ്വല്ലറിക്ക് തുടക്കമിടുന്നത്. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകള്‍ ഉണ്ടായിരുന്നു.2015 ല്‍ അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദുബായ് ജയിലിലായ അദ്ദേഹം 2018 ലാണ് പുറത്തിറങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെയും പ്രവാസി സംഘടനകളുടെയും സജീവ ഇടപ്പെടലുകളെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.ജയില്‍ മോചിതനായതിന് ശേഷം അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹം അകാലത്തില്‍ മരണത്തിന് കീഴടങ്ങുന്നത്.

സിനിമാ മേഖലയില്‍ സജീവമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍ നിരവധി സിനിമികള്‍ നിര്‍മിക്കുകയും ഒപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്,ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ശവ സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകീട്ട് ദുബായില്‍ നടക്കും.

Continue Reading

Trending