kerala
സൗമ്യവും ദീപ്തവുമായ ഓര്‍മകള്‍
വൈകാരികമായ ആവേശത്തേക്കാള്‍ വൈചാരികമായ ഔന്നത്യമാണ് ഓരോരുത്തരും ആര്‍ജ്ജിക്കേണ്ടതെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും വിടപറഞ്ഞതിന്റെ വേദനിപ്പിക്കുന്ന ഓര്‍മകളുമായി വീണ്ടുംമൊരു ആഗസ്റ്റ് ഒന്ന്. ഉന്നതമായ ജീവിത മൂല്യങ്ങളിലൂടെ മാതൃക സൃഷ്ടിച്ച നേതാക്കളായിരുന്നു അവര്‍. ക്ഷമയുടെയും സമാധാനത്തിന്റെയും സന്ദേശമായിരുന്നു അവരുടെ ജീവിതം. നിലാവ് പൊഴിക്കുന്ന പുഞ്ചിരിയോടെയാണ് അവര്‍ ലോകത്തോട് സംസാരിച്ചത്. ആ സാമീപ്യംതന്നെ മധുരമുള്ളതായിരുന്നു. അവരുടെ സംസാരമൊ, ആരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുമായിരുന്നു.
വൈകാരികമായ ആവേശത്തേക്കാള്‍ വൈചാരികമായ ഔന്നത്യമാണ് ഓരോരുത്തരും ആര്‍ജ്ജിക്കേണ്ടതെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. വിവേകപൂര്‍ണമായ തീരുമാനങ്ങളിലൂടെയും ഇടപെടലിലൂടെയും വലിയ വിപ്ലവം സൃഷ്ടിച്ചു. കേരളീയ സാമൂഹ്യ ജീവിതത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും വഴിയിലൂടെ കൈപിടിച്ചു നടത്തി. രാഷ്ട്രീയാതീതവും മതാതീതവുമായ സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ വാതിലുകള്‍ തുറന്നു. സൗമയമായ ഇടപെടലിലൂടെ ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റി. ആഴത്തിലുള്ള അറിവും ലോകോത്തര പാണ്ഡിതരും ലോക നേതാക്കളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ സ്വാധീനിച്ചു. ഈജീപ്തിലെ കെയ്റോയില്‍ പഠിക്കുന്ന കാലത്ത്തന്നെ വിദേശ സാഹിത്യകാരമ്മാരും നേതാക്കളും അടുത്ത സുഹൃത്തുക്കളായി.
മായാത്ത പുഞ്ചിരിയും പ്രസന്ന ഭാവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. എത്ര വലിയ പ്രകോപനമുണ്ടായാലും ക്ഷമ കൈക്കൊള്ളാനും ആലോചിച്ച് മാത്രം യുക്തമായ തീരുമാനമെടുക്കാനും ഇക്കാക്ക ഞങ്ങളെ പഠിപ്പിച്ചു. സമുന്നത പദവികളില്‍ വിരാജിക്കുമ്പോഴും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് അദ്ദേഹം ചെവികൊടുത്തു. ക്ഷമിക്കുന്നവര്‍ക്കാണ് പ്രതിഫലമെന്ന് നിരന്തരം ഓര്‍മിപ്പിച്ചു. ഏത് സ്വഭാവത്തിലുളള വ്യക്തികളെയും ക്ഷമയോടെ കേള്‍ക്കാനും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും സമയം കണ്ടെത്തി. രാവെന്നോ പകലെന്നോ ഭേദമില്ലാതെ ആയിരങ്ങള്‍ അദ്ദേഹത്തെ കാണാനായി ഒഴുകിയെത്തി. ആ ജനപ്രവാഹത്തിന് ജാതിമത വര്‍ണഭേദങ്ങളുണ്ടായിരുന്നില്ല. മത സഹോദര്യത്തിന്റെയും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിനും മൂഹമ്മദലി ശിഹാബ് തങ്ങള്‍ ചെയ്ത സംഭാവനകള്‍ ചരിത്രത്തിലഡ രേഖപ്പെടട്ു കിടക്കുകയാണ്. സഹിഷ്ണുതയുടെ അംബസിഡറായിട്ടാണ് കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്.
ഒരു പോരാളിയെ പോലെ കേരള രാഷ്ട്രീയത്തിലും ആത്മീയ മണ്ഡലത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ കിടന്ന അദ്ദേഹം നിയമസഭാംഗമായും വഖഫ് ബോര്‍ഡ് ചെയര്‍മാനായും വിശിഷ്ട സേവനം ചെയ്തു. നിരവധി മത കലാലയങ്ങളുടെ അമരക്കാരനായും പ്രവര്‍ത്തിച്ചു. ആദര്‍ശ നിഷ്ഠയും നിലപാടിന്റെ ഗരിമയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ജീവിതം മുഴുവന്‍ സമുദായത്തിന് വേണ്ടി സമര്‍പ്പിച്ച സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ പ്രസ്ഥാനത്തിന്റെ കരുത്തായിരുന്നു.
മുസ്ലിം ലീഗിന്റെ വിജയ ചരിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിലും കാര്‍ക്കശ്യത്തോടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും അദ്ദേഹം ഇടപെട്ടു. ആത്മാര്‍ത്ഥയും സത്യസന്ധതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഇടപെടുന്ന വിഷയങ്ങളില്‍ അദ്ദേഹം സജീവമായി മുഴുകുകയും ഫലമുണ്ടാകുന്നത്വരെ പ്രവര്‍ത്തിക്കുകയും ചെയ്തു. നേതാക്കളുമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും വ്യക്തിബന്ധങ്ങളെ അത് ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. മുസ്ലിം ലീഗിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും ഉമര്‍ ബാഫഖി തങ്ങള്‍ ചെയ്ത സേവനങ്ങള്‍ നിസ്തുലമായിരുന്നു. സൗമ്യഭാവവും നേതൃപാടവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്ലിം ലീഗിന്റെ ചരിത്രം പൊന്‍തൂവലുകളാല്‍ ധന്യമായത് ഈ നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. അവര്‍ മറ്റൊരാളുടെ വിശ്വസത്തെയോ വികാരങ്ങളെ.ാേ വ്രണപ്പെടുത്തിയില്ല. എല്ലാവരോടും സ്നേഹത്തിലും സൗഹാര്‍ദത്തിലും വര്‍ത്തിച്ചു. കേരളം അതിന്റെ ഫലം അനുഭവിച്ചു. സാമൂഹിക സഹവര്‍ത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ലെന്ന് അവര്‍ ജീവിതത്തിലൂടെ തെളിയിച്ചു.
വിദ്വേഷത്തിന് പകരം സ്നേഹമായിരുന്നു അവരുടെ ശൈലി. ആ മഹാമ്മാരുടെ മാതൃകയിലൂടെയാണ് നാം മുന്നോട്ട് നിങ്ങേണ്ടത്. ജീവിതം സമൂഹത്തിനും സമുദായത്തിനും വേണ്ടി സമര്‍പ്പിച്ച ഈ നല്ല മനുഷ്യമാരുടെ ഹൃദ്യമായ ഓര്‍മകള്‍ നമ്മുടെ മനസ്സുകളില്‍ അണയാതെ കത്തുകയാണ്. അതു തന്നെയാണ് നമുക്ക് മുന്നോട്ട് നടക്കാനുള്ള പ്രേരണ.
എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത തിരഞ്ഞെടുത്തിട്ടില്ല എന്നതാണ് ഈ നേതാക്കള്‍ കാണിച്ചു തന്നത്. വാക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവര്‍ത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉള്‍കൊള്ളണം. പ്രവര്‍ത്തികളില്‍ അത് തെളിഞ്ഞു കാണണം. ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവര്‍ മൂഢ സ്വര്‍ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോല്‍പ്പിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികള്‍ കേരളത്തിന്റെ മണ്ണില്‍ വളരാത്തതിന് കാരണം നമ്മുടെ സ്നേഹവും സഹവര്‍ത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.
ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്ലിം ലീഗിന്റെ ചരിത്രം ആര്‍ക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാള്‍ക്കും അതെടുത്ത് വായിക്കാം. അതില്‍ ദൂരൂഹതയില്ല. ദുര്‍ഗ്രാഹ്യതകളില്ല. മുസ്ലിം ലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവര്‍ക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും. അതാണ് പൂര്‍വ നേതാക്കള്‍ നമ്മെ കാണിച്ചുതന്ന പാത. ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകര്‍ എന്ന നിലക്കും ഓരോരുത്തര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ അധികാരമില്ല. സാമൂഹിക സഹവര്‍ത്തിത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോള്‍ എല്ലാവര്ക്കും നഷ്ടം സംഭവിക്കും. ഇവരുടെ ജീവിത പാത നമുക്ക് മാതൃകയാവണം; വഴി കാട്ടിയും.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്കാന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india8 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

