തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കറിനെ കടന്നാക്രമിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം. പി. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് യുഡിഎഫ് എം പിമാര്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യു.പി എ സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ പട്ടാപകല്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച പര്‍ട്ടിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് അദ്ദേഹം പറഞ്ഞു. യു പി എ സര്‍ക്കാറിന്റെ പരാജയത്തിന്റെ അടയാളമായി ഇന്ധന വിലവര്‍ധന വിനെ ചുണ്ടിക്കാട്ടിയ മോദി ഭരിക്കുന്ന രാജ്യത്തെ ഇന്നത്തെ അവസ്ഥ എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഇന്നത്തെ സാഹചര്യവും അന്നത്തെ സാഹചര്യവും താരതമ്യപ്പെടുത്താന്‍ മലയാളികള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.