റിയോ: കോപ്പ ഫുട്‌ബോളില്‍ നാളെ പുലര്‍ച്ചെ (ചൊവ്വ) പുലര്‍ച്ചെ അര്‍ജന്റീനയുടെ ആദ്യ മല്‍സരം. പ്രതിയോഗികള്‍ കരുത്തരായ ചിലി. ഇന്ത്യന്‍ സമയം പുലര്‍ച്ചേ 2-30 നാണ് അങ്കം. 5-30 ന് ആരംഭിക്കുന്ന രണ്ടാം മല്‍സരത്തില്‍ പരാഗ്വേ ബൊളീവിയക്കെതിരെ കളിക്കും. അര്‍ജന്റീനക്കും നായകന്‍ മെസിക്കും നല്ല തുടക്കം നിര്‍ബന്ധമാണ്. കോപ്പ കിരീടം മാത്രമാണ് നായകന്‍ ലിയോ മെസിയുടെ ലക്ഷ്യം.

രാജ്യത്തിന് ഒന്നും സമ്മാനിക്കാത്ത നായകന്‍ എന്ന അപഖ്യാതി അകറ്റാനുള്ള വ്യഗ്രതയിലാണ് ബാര്‍സിലോണയുടെ സൂപ്പര്‍ താരം. പക്ഷേ ആര്‍തുറോ വിദാല്‍, അലക്‌സി സാഞ്ചസ് തുടങ്ങിയ മികച്ച താരങ്ങളുടെ സാന്നിദ്ദ്യമുണ്ട് ചിലിക്ക്. ഇരുവരും ഈയിടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ കളിച്ചപ്പോല്‍ മല്‍സരം സമനിലയിലായിരുന്നു.