Connect with us

News

അധിനിവേശം 14ാം ദിവസം; തകര്‍ന്നടിഞ്ഞ് യുക്രെയ്ന്‍

യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യുക്രെയ്‌നില്‍ ഓരോ ദിവസവും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്.

Published

on

കീവ്: യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യുക്രെയ്‌നില്‍ ഓരോ ദിവസവും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്. റഷ്യന്‍ സേന കൂടുതല്‍ മുന്നേറിക്കൊണ്ടിരിക്കെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. വെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ പ്രധാന നഗരങ്ങളില്‍ പതിനായിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിനും യൂറോപ്പ് സാക്ഷിയായിക്കൊണ്ടിരിക്കുന്നു.

യുദ്ധം രൂക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കെ 20 ലക്ഷത്തോളം പേര്‍ രാജ്യം വിട്ടിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്. റഷ്യന്‍ ബോംബ് വര്‍ഷത്തിന് താഴെ ഭീതിയോടെ കഴിഞ്ഞുകൂടുന്ന യുക്രെയ്‌നികള്‍ക്ക് രക്ഷപ്പെടാനാവുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. കൊടും തണുപ്പില്‍ മരണത്തെ മുന്നില്‍ കണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്ന അവര്‍ കടുത്ത പട്ടിണിയിലേക്കാണ് നീങ്ങുന്നത്. ഭക്ഷണത്തിനും കുടിവെള്ളത്തിനും മരുന്നിനും കടുത്ത ക്ഷാമമുണ്ട്. കൈവശമുള്ളതെല്ലാം തീര്‍ന്നു തുടങ്ങിയതായി യുക്രെയ്‌നികള്‍ പറയുന്നു.

റഷ്യന്‍ സേന വളഞ്ഞിരിക്കുന്ന മരിയുപോളില്‍ നാല് ലക്ഷത്തോളം പേരാണ് ഷെല്‍ വര്‍ഷങ്ങള്‍ക്കിടെ ഭീതിയോടെ കഴിയുന്നത്. നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പലതും മിസൈലാക്രമണങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. മരുന്നുകള്‍ തീര്‍ന്ന് ഫാര്‍മസികള്‍ ശൂന്യമാണ്. മൊബൈല്‍ ഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പറയുന്നു. രാജ്യത്തിന്റെ തെക്കും വടക്കും കിഴക്കും മേഖലകളില്‍ ആറര ലക്ഷത്തോളം പേര്‍ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ഒന്നര ലക്ഷത്തോളം പേര്‍ക്ക് പ്രകൃതി വാതകവും കിട്ടുന്നില്ല.

യു.എന്‍ മനുഷ്യാവകാശ കമ്മീഷണറുടെ കണക്കു പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം സിവിലിയന്‍ ഭാഗത്ത് 1335 ആളപായമുണ്ടായിട്ടുണ്ട്. 860ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്ക് ഇതിനെക്കാള്‍ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്‌ന്റെ സൈനിക താവളങ്ങളെയാണ് ആക്രമിക്കുന്നതെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും നിരവധി സിവിലിയന്‍ കേന്ദ്രങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 202 സ്‌കൂളുകളും 34 ആശുപത്രികളും 1500ലേറെ വീടുകളും യുദ്ധത്തില്‍ തകര്‍ന്നിട്ടുണ്ടെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ ഉപദേഷ്ടാവ് അറിയിച്ചു. ആരോഗ്യ സംവിധാനങ്ങള്‍ക്കുനേരെ 16 ആക്രമണങ്ങള്‍ നടന്നതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന സര്‍ക്കാറിന്റേത് സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാട്; മേയര്‍ ആര്യ രാജേന്ദ്രനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിപക്ഷ നേതാവ് 

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Published

on

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച വിഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് ഉടനീളെ സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായി സംഘര്‍ഷമുണ്ടാക്കിയ സംഭവം എല്ലാവരും കണ്ടതാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

കുറ്റപത്രം നല്‍കിയപ്പോള്‍ അവര്‍ രണ്ടു പേരും കുറ്റക്കാരല്ല. വാദി പ്രതിയായ അവസ്ഥയാണ് ഇപ്പോള്‍. ഡ്രൈവറാണ് ഇപ്പോള്‍ കേസിലെ പ്രതി. അതേസമയം, എഫ്.ഐ.ആറില്‍ പേരുള്ള എല്ലാവരെയും പ്രതിയാക്കണമെന്നും കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ട് നേമം സ്വദേശിയും മുന്‍ കെ.എസ്.ആര്‍.ടി.സി ബസ് െ്രെഡവറുമായ യദു പുതിയ ഹരജി നല്‍കി. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസാണ് കേസ് പരിഗണിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കാറോടിച്ച മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി.

2024 ഏപ്രില്‍ 27നാണ് സംഭവം. വാഹനം കടത്തിവിട്ടില്ലെന്ന് ആരോപിച്ച് മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തുവെന്നാണ് കേസ്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാരോപിച്ച് അന്ന് രാത്രിയില്‍ മേയര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവ ചൂണ്ടിക്കാട്ടി യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല.

Continue Reading

kerala

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്

കോര്‍പറേഷനിലേ അയത്തില്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ ജാരിയത്തിന് വേണ്ടിയാണ് കുടുംബശ്രീയില്‍ പണപ്പിരിവ് നടത്തിയത്.

Published

on

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്. കോര്‍പറേഷനിലേ അയത്തില്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ ജാരിയത്തിന് വേണ്ടിയാണ് കുടുംബശ്രീയില്‍ പണപ്പിരിവ് നടത്തിയത്.

ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ വീതം നല്‍കണമെന്നാവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സിഡിഎസ് ഭാരവാഹി പങ്കുവച്ച ശബ്ദ സന്ദേശം പുറത്തുവന്നു. നാളെ വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്.

എഡിഎസ് ചെയര്‍പേഴ്‌സണ്‍ തന്നെ വിളിതായും, ജാരിയത്തിന്റെ സ്വീകരണ പരിപാടിയുടെ കാര്യം സംസാരിച്ചിരുന്നുവെന്നും ഫണ്ടെന്ന നിലയില്‍ ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ വീതം നല്‍കണമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. നാളെ നമുക്ക് എന്തെങ്കിലും ആവശ്യത്തിന് ഇവരെ സമീപിക്കേണ്ടതാണെന്നും സിഡിഎസ് ഭാരവാഹി പറയുന്നു.

Continue Reading

kerala

വഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് എം.പിമാര്‍

പോർട്ടലിലെ നിരന്തര സാങ്കേതിക തകരാറുകൾ കാരണം 2025 ഡിസംബർ അഞ്ച് വരെയള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എംപിമാർ കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

Published

on

രാജ്യത്തെ വഖ്ഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്താനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവർ കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരൺ റിജിജുവിനെ കണ്ടു. വഖഫ് ഉമീദ് പോർട്ടലിലെ സാങ്കേതിക തകരാറുകളും പ്രവർത്തന ബുദ്ധിമുട്ടുകളും നേരിട്ട രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വഖഫ് ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപിമാർ മന്ത്രിയെ സമീപിച്ചത്. രാജ്യത്തെ വഖഫ് ഭൂമികളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നുന്നതിനുള്ള സമയപരിധി നീട്ടി പൊതു ഉത്തരവ് ഇറക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പോർട്ടലിലെ നിരന്തര സാങ്കേതിക തകരാറുകൾ കാരണം 2025 ഡിസംബർ അഞ്ച് വരെയള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എംപിമാർ കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

പോർട്ടലിൽ ലോഗിൻ പരാജയങ്ങൾ, സെഷൻ ടൈംഔട്ട്, ഡോക്യുമെന്റ് അപ്ലോഡ് ക്രാഷുകൾ, അവസാന സമർപ്പണ ഘട്ടത്തിലെ പിശകുകൾ എന്നിവ ഉപയോക്താക്കൾ വ്യാപകമായി നേരിടുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഓട്ടോ-സേവ് സംവിധാനം ഇല്ലാത്തതിനാൽ ചെറിയ പിശകുകൾ സംഭവിക്കുമ്പോൾ മുഴുവൻ പ്രക്രിയയും പുനരാരംഭിക്കേണ്ട സാഹചര്യമുണ്ടെന്നും എംപിമാർ കത്തിൽ സൂചിപ്പിച്ചു. രാജ്യത്തെ പല വഖ്ഫുകളുടെയും മുതവല്ലികൾ ഡിജിറ്റൽ സാക്ഷരതാ വെല്ലുവിളികൾ നേരിടുമ്പോൾ ഇത്തരത്തിലുള്ള സങ്കീർണ്ണമായ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വഖഫ് സ്വത്തുകൾക്ക് അന്യായമായ പിഴകൾ ചുമത്തപ്പെടാൻ സാധ്യതയുണ്ട് എന്നും കത്തിൽ എംപിമാർ മുന്നറിയിപ്പ് നൽകി. പോർട്ടലിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കി, യഥാർത്ഥ അപേക്ഷകർക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള നീതിയുക്തമായ അവസരം ലഭിക്കാൻ സമയപരിധി നീട്ടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

Continue Reading

Trending