kerala

കോഴിക്കോട് കരുമലയില്‍ യുവാവിനെയും പത്താം ക്ലാസുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By Test User

March 10, 2022

കോഴിക്കോട് ഉണ്ണികുളം കരുമലയില്‍ യുവാവിനെയും പത്താം ക്ലാസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചയോടയാണ് ഇരുവരെയും കരുമല ചുരക്കണ്ടി മലയില്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മ്യതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസറ്റ് നടപടികള്‍ നടത്തി.