kerala
കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു
മൂന്നാഴ്ച മുൻപും കോഴിക്കോട് ബിച്ചിൽ തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നു.

കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു. വെള്ളയിൽ ഹാർബറിലെ പുലിമുട്ടിന് സമീപമാണ് ജഡം അടിഞ്ഞത്.രാത്രി 10 മണിയോടെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലം കരയ്ക്കടിഞ്ഞത് കണ്ടത്. ഏകദേശം 32 അടി വലിപ്പമുള്ള തിമിംഗലത്തിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ച ശേഷം ജഡം മാറ്റും. മൂന്നാഴ്ച മുൻപും കോഴിക്കോട് ബിച്ചിൽ തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നു.
kerala
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി

തിരുനെല്ലി മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ കാണാതായ കുട്ടിയെയും പ്രതിയെയും കണ്ടെത്തി. അമ്മയെ വെട്ടിക്കൊന്ന പ്രതി ദിലീഷിനൊപ്പമാണ് ഒമ്പത് വയസുകാരിയായ കുട്ടിയെ കണ്ടെത്തിയത്. അടുത്ത തോട്ടത്തില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
അന്‍വര്‍ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ടെന്നും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. അതേസമയം അന്‍വര്‍ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിലമ്പൂരില്‍ മികച്ച വിജയം നേടുമെന്ന് അടൂര്‍ പ്രകാശും പറഞ്ഞു.
ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു. മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ ദിവസം നിശ്ചയിച്ചതു മുതല്‍ യുഡിഎഫില്‍ ആവേശം കനത്തിരിക്കുകയാണ്. ഇന്ന് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ സ്ഥാനാര്‍ത്ഥിയെ വെച്ചുള്ള പ്രചാരണത്തിന് യുഡിഎഫ് തുടക്കമിടും.
kerala
കപ്പലപകടം; കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
അപകടത്തില്‍പെട്ട കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഭാഗത്തേക്ക് അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചി പുറങ്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരങ്ങളില്‍ അടിയുന്നു. കൊല്ലത്ത് ചെറിയഴീക്കല്‍, ചവറ, ശക്തികുളങ്ങര മദാമ്മ തോപ്പ് എന്നിവിടങ്ങളിലാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ആലപ്പുഴ കൊല്ലം അതിര്‍ത്തിയായ വലിയ അഴീക്കലും കണ്ടെയ്‌നര്‍ കണ്ടെത്തി. അതേസമയം കണ്ടെയ്‌നറകളുടെ അടുത്തേക്ക് പോകരുതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
എന്‍ഡിആര്‍എഫ് സാങ്കേതിക വിദഗ്ദരും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കെമിക്കല്‍, ബയോളിക്കല്‍, ന്യുക്ലിയര്‍ വിദഗ്ദര്‍ സംഘത്തില്‍ കൂടംകുളത്ത് നിന്നാണ് സംഘം എത്തുക. ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലാണ് സംഘമെത്തുക.
അപകടത്തില്‍പെട്ട കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഭാഗത്തേക്ക് അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊല്ലം ചെറിയഴീക്കല്‍ തീരത്ത് ഒരു കണ്ടെയ്‌നര്‍ അടിഞ്ഞത്. കണ്ടെയ്‌നറില്‍ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ സക്ഷം കപ്പല്‍ പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചിരുന്നു.
കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റര്‍ അകലെ വച്ച് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
india3 days ago
വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു
-
india3 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
kerala3 days ago
ഇതിന്റെ പേരില്‍ ദേശീയ പാത നിര്‍മ്മാണം നീളരുത്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
കണ്ണൂരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; ‘എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത്, നിർണായക തെളിവുകൾ വീണ്ടെടുത്തു