kerala
മെകേരി പള്ളിയും ഉമ്മന്‍ ചാണ്ടിയും
വിശ്രമമില്ലാതിരുന്നൊരു മുന്‍ഖ്യമന്ത്രിയെ കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും ഇപ്പോഴും മലയാളിടെ മനസ്സിലേക്ക് അവിരാമം പെയ്തു കൊണ്ടിരിക്കുന്നു. അടുത്തകാലത്തൊന്നും ഒരു ഭരണാധികാരിയെ ഭരണീയര്‍ ഇതുപോലെ സ്നേഹത്തടെ ഓര്‍ത്തു കാണില്ല. അധികാരത്തിന്റെ അലങ്കാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യന് സാധാരണക്കാരോട് ചേര്‍ന്നു നിന്നു. നാട്ടിലും മറുനാട്ടിലുമുള്ളവര്‍ക്ക് പ്രിയങ്കരനായിരുന്നു.
കെ. സൈനുല്‍ ആബിദീന്‍ സഫാരി
വിശ്രമമില്ലാതിരുന്നൊരു മുന്‍ഖ്യമന്ത്രിയെ കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും ഇപ്പോഴും മലയാളിടെ മനസ്സിലേക്ക് അവിരാമം പെയ്തു കൊണ്ടിരിക്കുന്നു. അടുത്തകാലത്തൊന്നും ഒരു ഭരണാധികാരിയെ ഭരണീയര്‍ ഇതുപോലെ സ്നേഹത്തടെ ഓര്‍ത്തു കാണില്ല. അധികാരത്തിന്റെ അലങ്കാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യന് സാധാരണക്കാരോട് ചേര്‍ന്നു നിന്നു. നാട്ടിലും മറുനാട്ടിലുമുള്ളവര്‍ക്ക് പ്രിയങ്കരനായിരുന്നു.
ലീഗ് രാഷ്ട്രീയത്തോടും സുന്നിവിശ്വാസ ധാരയോടും ചേര്‍ന്നു നില്‍ക്കുമ്പോഴും ജനാധിപത്യ ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ പ്രസക്തിയും അനിവാര്യതയും എന്നും എന്റെ ബോധ്യത്തിലുണ്ടായിരുന്നു. ആ നിലയില്‍ 80 കാലങ്ങളിലെ കോണ്‍ഗ്രസ്സിന്റെ യുവനേതൃനിരയുമായി നല്ലൊരു ആത്മബന്ധവുമുണ്ടായിരുന്നു. വയലാര്‍ രവി, കാര്ത്തികേയന്, എ.കെ ആന്റണി, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരായിരുന്നല്ലോ അക്കാലത്തെ കോണ്‍ഗ്രസ്സിന്റെ ശക്തിനിര. അക്കാലത്തെ യുവനേതൃനിരയുമായി ശക്തമായ ബന്ധം സൂക്ഷിക്കാന്‍ ഒരു കാരണവുമുണ്ടായിരുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡണ്ടും എന്റെ സഹോദരി ഭര്‍ത്താവുമായിരുന്നു കെ.കെ മുഹമ്മദ് സാഹിബ് മുഖാന്തരം കോണ്‍ഗ്രസ്സ് നേതാക്കളുമായും ഉഷ്മള ബന്ധമാവുകയായിരുന്നു. അന്നേ ഉമ്മന്‍ ചാണ്ടിയെ അടുത്തറിയാം. അയാളിലെ രാഷ്ട്രീയനിഷ്കളങ്കതയും മാനുഷികതയും പൊതുപ്രവര്‍ത്തന ചാരുതയും നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. 2004 ല്‍ ഉമ്മന്‍ ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഖത്തറില്‍ വരുമ്പോഴെല്ലാം പലആവശ്യങ്ങള്‍ക്കായി പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.
മതവിദ്വേശങ്ങളുടെ ആസുര കാലത്ത് മാനവസൗഹാര്‍ദ്ദത്തിന്റെ മികച്ച നിര്‍ദര്‍ശനമായി മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ചൊരു സംഭവമാണ് മൊകേരി പള്ളിയുടെ പുനര്‍നിര്‍മ്മാണം. മൊകേരിയിലെ 150 പഴക്കമുള്ള നമസ്കാരപള്ളി പൊളിച്ച് ജുമുഅ നമസ്കാരം നിര്‍വ്വഹിക്കാവുന്ന വിധം വിശാലമായ സൗകര്യത്തോടെ പുനര്‍നിര്‍മ്മിക്കണമെന്നായിരുന്നു നാട്ടുകാരുടെ താല്പര്യം. മൊകേരിയിലുള്ളവര്‍ ജുമുഅ നമസ്കാരത്തിനായി കിലോമീറ്ററുകളോളം അകലെയുള്ള പള്ളികളെയാണ് ആശ്രയിച്ചിരുന്നത്. ഈ അസൗകര്യം പത്മശ്രീ സി കെ മേനോന്റ ശ്രദ്ധയില്‍പ്പെടുത്തുന്നത് ഈ വിനീതനാണ്. തുടര്‍ന്ന് മേനോന് പള്ളിയോടനുബന്ധിച്ച 13 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങുകയും ഒരു കോടിക്ക് മുകളില്‍ ചെലവില്‍ പള്ളിയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു.
2012ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്താണ് മൊകേരി പള്ളി പുതുക്കിപ്പണിയല്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുന്നത്. പള്ളി ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അനുബന്ധ സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിര്‍വ്വഹിക്കണമെന്ന് ഞാന്‍ ഉദ്ഘാടനത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ കരുതിയിരുന്നു. ഇക്കാര്യം സി.കെ മേനോനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹവും അതേ ചിന്തയിലായിരുന്നുവെന്ന് പറഞ്ഞു.
ചടങ്ങിലേക്ക് ക്ഷണിക്കാന്‍ പോയപ്പോള്‍ അദ്ദേഹം വലിയ ആവേശം കാണിച്ചു. ഒരു ഹൈന്ദവ വിശ്വാസി, ചരിത്ര പ്രസിദ്ധമായ ഒരു മുസ്ലിം പള്ളി എഴുപത് ലക്ഷത്തോളം ചിലവഴിച്ച് പുനര്‍നിര്‍മ്മിച്ചത് തലമുറകള്‍ ഓര്‍ക്കുകയും ചരിത്രത്തിന്റെ തങ്കലിപികളില്‍ കൊത്തിവെക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സത്കര്‍മ്മം ഒരുപാട് കാലം സമൂഹം ഓര്‍ത്തിരിക്കുമെന്നതില്‍ സംശയമില്ല. ഉദ്ഘാടനത്തിന് അദ്ദേഹം വന്നപ്പോള്‍ ദീര്‍ഘ നേരം വേദിയിലും സദസ്സിലുമായി ചിലവഴിച്ചു. ഭക്ഷണത്തിനായി എന്റെ വീട്ടിലായിരുന്നു നിശ്ചയിച്ചിരുന്നത്. ചടങ്ങുകള്‍ കുറേ നേരം നീണ്ടു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു. ആബിദ് ഇപ്പോള്‍ എന്നെ ഒന്ന് ഒഴിവാക്കി തരണം. ഇവിടെ കുറേ നീണ്ടു പോയല്ലോ. അത്യാവശ്യമായി മറ്റൊരു പരിപാടിക്ക് പോവേണ്ടതുണ്ട്. വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ മറ്റൊരു അവസരത്തില്‍ ആവാം.
സമൂഹത്തില്‍ സൗഹാര്‍ദ്ദവും സമാധാനവും നല്ല സന്ദേശങ്ങളും കൈമാറുന്ന സംരംഭങ്ങളെ പിന്തുണക്കാനും അതിനോടൊപ്പം സഞ്ചരിക്കാനും എന്നും ആഗ്രഹിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന കേരളത്തിന്റെ കുഞ്ഞൂഞ്ഞ് എന്നതില്‍ സംശയമില്ല.
kerala
അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും
മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.
അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.
മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.
സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
kerala
തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.
വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.
ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
kerala
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.
പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

