Connect with us

india

ഭരണവീഴ്ച മറയ്ക്കാൻ ഫാസിസ്റ്റ് ശക്തികളുടെ വ്യാജപ്രചാരണം ; സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുമെന്ന് ഉദയനിധി സ്റ്റാലിൻ

പ്രകോപനപരമായ കാര്യങ്ങളില്‍ നിന്ന് അണികള്‍ പിന്തിരിയണം. സന്യാസിമാർക്കെതിരെ പരാതി നൽകുകയോ കോലം കത്തിക്കയോ ചെയ്യരുത്. അതിനായി സമയം പാഴാക്കരുത്. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുക.പ്രവര്‍ത്തകര്‍ക്കുള്ള തുറന്ന കത്തില്‍ ഉദയനിധി വ്യക്തമാക്കി

Published

on

സനാതന ധര്‍മം സംബന്ധിയായ പ്രചാരണം ചർച്ചയായതിന് പിന്നാലെ ഡിഎംകെ പ്രവർത്തകർക്ക് തുറന്ന കത്തുമായി ഉദയനിധി സ്റ്റാലിന്‍. ഭരണവീഴ്ച മറയ്ക്കാൻ ഫാസിസ്റ്റ് ശക്തികൾ വ്യാജപ്രചാരണം നടത്തുകയാണെന്നും സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.കഴിഞ്ഞ 9 വര്‍ഷമായി ബിജെപി നല്‍കുന്ന വാഗ്ദാനമെല്ലാം പൊള്ളയാണ്. ഞങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്തില്ല ഇത് മറയ്ക്കാനാണ് ബിജെപി നേതാക്കള്‍ തന്‍റെ പ്രസംഗത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നത്.വംശഹത്യയ്ക്കുള്ള ആഹ്വാനം നടത്തിയെന്ന രീതിയില്‍ പ്രസംഗത്തെ വളച്ചൊടിക്കുന്നത് അവരെ തന്നെ സംരക്ഷിക്കാനുള്ള ശ്രമമാണ്.

ഡിഎംകെ ഒരു മതത്തിനും എതിരല്ല. മതം സബന്ധിച്ച് അണ്ണായുടെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. ആളുകളെ മതം സമത്വത്തിലേക്ക് നയിക്കുന്നുവെങ്കില്‍ താനുമൊരു വിശ്വാസിയാണ്. എന്നാല്‍ മതം ജാതിയുടെ പേരില്‍ ആളുകളെ വിഭജിക്കുകയും തൊട്ടുകൂടായ്മയും അടിമത്തവും പഠിപ്പിക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കുന്ന ആദ്യത്തെ ആളാവും താനെന്നാണ് അണ്ണാ പറഞ്ഞതെന്നും ഉദയനിധി പറഞ്ഞു.
മോദിയും സംഘവും തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ പ്രചാരണം നടത്തുന്നത്. ഇത്തരക്കാരോട് തനിക്ക് സഹതാപം മാത്രമാണുള്ളത്. കഴിഞ്ഞ 9 വര്‍ഷമായി മോദി ഒന്നും ചെയ്തിട്ടില്ല. നോട്ട് നിരോധിച്ചു, ഒളിത്താവളങ്ങളുണ്ടാക്കി, പുതിയ പാര്‍ലമെന്റ് കെട്ടിടമുണ്ടാക്കി അവിടെ ചെങ്കോല്‍ സ്ഥാപിച്ചു, രാജ്യത്തിന്‍റെ പേര് മാറ്റാന്‍ കളികൾ നടക്കുന്നു. ഉദയനിധി അണികളോടായി പറഞ്ഞു.

മണിപ്പൂരിനേക്കുറിച്ചുള്ള ചോദ്യങ്ങളൊഴിവാക്കാനായി മോദി സുഹൃത്തായ അദാനിക്കൊപ്പം നാട് ചുറ്റുകയാണ്. ആളുകളുടെ അറിവില്ലായ്മയാണ് ഇത്തരക്കാരുടെ രാഷ്ട്രീയ നാടകത്തിന്‍റെ മൂലധനം. മണിപ്പൂരില്‍ 250 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടതും 7.5 കോടിരൂപയുടെ അഴിമതിയും മറയ്ക്കാനാണ് മോദി സനാതന കാര്‍ഡ് ഇറക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രകോപനപരമായ കാര്യങ്ങളില്‍ നിന്ന് അണികള്‍ പിന്തിരിയണം. സന്യാസിമാർക്കെതിരെ പരാതി നൽകുകയോ കോലം കത്തിക്കയോ ചെയ്യരുത്. അതിനായി സമയം പാഴാക്കരുത്. സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ദൗത്യം തുടരുക.പ്രവര്‍ത്തകര്‍ക്കുള്ള തുറന്ന കത്തില്‍ ഉദയനിധി വ്യക്തമാക്കി

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം; യുവതിയും സുഹൃത്തും അറസ്റ്റിൽ

ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്‌.

Published

on

പൂനെയിൽ കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. മിഹിർ ​ഗാന്ധി (27), മിനാക്ഷി സലുങ്കെ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്‌.

പൂനെയിലെ പഴയ ഒരു ക്ഷേത്രത്തിൻറെ ഭാഗമായ കെട്ടിടത്തിൽ അപകടകരമായി തൂങ്ങിക്കിടന്നായിരുന്നു റീൽ. സുഹൃത്ത് മിഹിർ ഗാന്ധിയുടെ കയ്യിൽ പിടിച്ച് മീനാക്ഷി സുലുങ്കെ തൂങ്ങിക്കിടക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പത്തുനില കെട്ടിടത്തിന് സമാന ഉയരത്തിലുള്ള ക്ഷേത്രത്തിന് മുകളിൽ കയറിയായിരുന്നു ഇവരുടെ അഭ്യാസപ്രകടനം.

മീനാക്ഷിയും മിഹിറും പൊലീസ് വിളിപ്പിച്ചത് പ്രകാരം സ്റ്റേഷനിൽ എത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു . ആറുമാസം വരെ തടവു കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Continue Reading

crime

ഹരിയാനയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദുയുവാക്കളെയും കടയുടമയായ മുസ്‍ലിം വ്യാപാരിയെയും പശുസംരക്ഷക ഗുണ്ടകൾ മർദിച്ചു

ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ഇപ്പോൾ പുറത്തറിഞ്ഞത്.

Published

on

ഹരിയാനയിലെ കടയിൽ മുസ്‍ലിം മാംസ വ്യാപാരിയെയും കടയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദുയുവാക്കളെയും പശു സംരക്ഷക ഗുണ്ടകൾ മർദിച്ചു. ജൂൺ 18ന് ഫരീദാബാദ് നഗരത്തിലാണ് സംഭവം.

ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ഇപ്പോൾ പുറത്തറിഞ്ഞത്. പശുസംരക്ഷക ഗുണ്ടകൾ കടയിൽ കയറി അക്രമം കാണിക്കുന്നതാണ് വിഡിയോയിൽ. അവർ തന്നെയാണ് വിഡിയോ എടുത്തതും.

വിഡിയോ എടുക്കുന്നതിനിടെ, കടയിൽ ഇറച്ചി വാങ്ങാനെത്തിയ രണ്ടുപേരുടെ പേരുകളും ഇവർ ചോദിക്കുന്നുണ്ട്. രണ്ടുപേരും ഹിന്ദുമത വിശ്വാസികളാണെന്ന് മനസിലായപ്പോൾ, ഹിന്ദുവായിട്ടും നിങ്ങൾ ചൊവ്വാഴ്ച മാംസം കഴിക്കുന്നുവെന്ന് പറഞ്ഞ് വിഡിയോ എടുത്തുകൊണ്ടിരുന്ന ആൾ ഇവരെ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ജൂൺ 19ന് ഉത്തർപ്രദേശിൽ ബീഫ് ബാഗിലാക്കി കൊണ്ടുപോയി എന്നാരോപിച്ച് തീവ്രഹിന്ദുത്വ സംഘടനയിലെ അംഗങ്ങൾ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചിരുന്നു.

Continue Reading

india

മോദി ഉദ്‌ഘാടനം ചെയ്‌ത്‌ മാസങ്ങൾ മാത്രം; 18,000 കോടിയുടെ അടൽ സേതുവിൽ വിള്ളൽ

നവി മുംബൈയിലെ അടല്‍ ബിഹാരി വാജ്പേയി സെവ്രി-നവ സേവ അടല്‍ സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡിലാണ് വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്.

Published

on

രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ ‘അടല്‍ സേതു’ വില്‍ വിള്ളല്‍. നവി മുംബൈയിലെ അടല്‍ ബിഹാരി വാജ്പേയി സെവ്രി-നവ സേവ അടല്‍ സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡിലാണ് വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്. അടല്‍ സേതുവും നഗരവും തമ്മില്‍ ബന്ധിപ്പിക്കുന്ന താല്‍ക്കാലിക പാതയാണ് ഈ സര്‍വീസ് റോഡ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് അഞ്ച് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സംഭവം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ സ്ഥലത്ത് പരിശോധന നടത്തി. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച നാനാ പടോലെ പാലത്തിന്റെ നിര്‍മാണത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍, അടല്‍ സേതു പദ്ധതി മേധാവി കൈലാഷ് ഗണത്ര റിപ്പോര്‍ട്ടുകള്‍ തള്ളി. പുതുതായി ഉദ്ഘാടനം ചെയ്ത അടല്‍ സേതുവില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും നഗരവുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡിലാണ് വിള്ളലുകള്‍ ഉണ്ടായതെന്നുമാണ് കൈലാഷ് ഗണത്ര പറയുന്നത്.

തീരദേശപാതയില്ലാത്തതിനാല്‍ അവസാനനിമിഷം താത്കാലികമായി ബന്ധിപ്പിക്കുന്ന പാതയായാണ് സര്‍വീസ് റോഡ് നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഴയെ തുടര്‍ന്നുണ്ടായ ചെറിയ വിള്ളലുകള്‍ മാത്രമാണെന്നും നാളെ വൈകുന്നേരത്തോടെ ഇവ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ നഗരത്തെയും നവി മുംബൈയെയും നേരിട്ടു ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍വരുന്ന കടല്‍പ്പാലം ജനുവരി 13-നാണ് ഗതാഗതത്തിനായി തുറന്നത്. 18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകെ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലമെന്ന റെക്കോര്‍ഡും അടല്‍ സേതു സ്വന്തമാക്കിയിട്ടുണ്ട്.

Continue Reading

Trending