Connect with us

india

‘കാത്തിരുന്ന് കാണാം’ പവൻ കല്യാണി​ന്‍റെ ‘സനാതൻ ധർമ’ മുന്നറിയിപ്പി​ൽ തിരിച്ചടിച്ച് ഉദയനിധി സ്റ്റാലിൻ

സനാതന ധർമം മലേറിയയും ഡെങ്കിപ്പനിയും പോലെയാണ് എന്ന് ഉദയനിധി സ്റ്റാലിൻ്റെ പരാമർശം കഴിഞ്ഞവർഷം മുതൽ വലിയ വിവാദത്തിന് കാരണമായിരുന്നു

Published

on

സനാതന ധർമത്തെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയ ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന് മറുപടിയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ . സനാതനധർമം തുടച്ചുനീക്കപ്പെടുമോ ഇല്ലയോ എന്ന് നമുക്ക് കാണാം എന്ന് ചുരുങ്ങിയ വാക്കുകളിൽ ആണ് ഉയനിധി സ്റ്റാലിൻ മറുപടി നൽകിയിരിക്കുന്നത്. സനാതന ധർമം മലേറിയയും ഡെങ്കിപ്പനിയും പോലെയാണ് എന്ന് ഉദയനിധി സ്റ്റാലിൻ്റെ പരാമർശം കഴിഞ്ഞവർഷം മുതൽ വലിയ വിവാദത്തിന് കാരണമായിരുന്നു.

കഴിഞ്ഞ ദിവസം തിരുപ്പതി ലഡു വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കവേ പവൻ കല്യാൺ ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവന ഉദ്ധരിച്ചിരുന്നു.സനാതന ധർമം ഒരു വൈറസ് പോലെയാണെന്ന് പറയുന്നവർ ആരാണെങ്കിലും അവർക്ക് സനാതന ധർമത്തെ തുടച്ചുനീക്കാൻ സാധിക്കില്ല എന്നാൽ അത് പറഞ്ഞവർ തുടച്ചുനീക്കപ്പെടും എന്ന് പവൻ കല്യാൺ പറഞ്ഞിരുന്നു.

‘സനാതനധർമം ഒരു വൈറസ് പോലെയാണെന്ന് പറയരുത്. അത് നശിക്കും എന്ന് ആര് പറഞ്ഞാലും ഞാൻ പറയട്ടെ, സനാതനധർമം തുടച്ചുനീക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ബാലാജി ഭഗവാന്റെ പാദങ്ങളിൽ നിന്ന് നിങ്ങളെ ഞങ്ങൾ തുടച്ചുനീക്കും, ‘ പവൻ കല്യാൺ പറഞ്ഞു.

സനാതന ധർമ സംരക്ഷണവും നിയമവും ദേശീയതലത്തിൽ സംരക്ഷണ ബോർഡും വേണമെന്ന് ജനസേവ തലവൻ കൂടിയായ പവൻ കല്യാൺ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സനാതന ധർമത്തെ അവഹേളിക്കുന്നവർക്ക് കോടതി സുരക്ഷ ഒരുക്കുന്നു എന്നും പവൻ ആരോപിച്ചു.

പ്രസിദ്ധമായ തിരുപ്പതി ലഡു പ്രസാദത്തിന് ഉപയോഗിക്കുന്ന പശു നെയ്യിൽ മായം ചേർത്തതുമായി ബന്ധപ്പെട്ട കേസ് നിലവിൽ സുപ്രീം കോടതി പരിഗണിക്കുകയാണ്. എന്നാൽ മൃഗ കൊഴുപ്പിൽ മായം കലർത്തിയ നെയ്യ് ഉപയോഗിച്ചാണ് ആ ലഡു ഉണ്ടാക്കിയതെന്നും ഒരുലക്ഷം പ്രസാദ ലഡു അയച്ചുകൊടുത്തുവെന്നും പവൻ കല്യാൺ വാദിച്ചു.

കപട മതേതരവാദികൾ സനാതന ധർമത്തെ വിമർശിക്കുമ്പോൾ മതേതരത്വം ഹിന്ദുക്കളെ നിശബ്ദരാക്കുമെന്ന വർഗീയ പരാമർശവും പവൻ കല്യാൺ നടത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പുരിൽ സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണം; ഏറ്റുമുട്ടലിൽ 11 കുക്കി വിഭാഗക്കാരെ വധിച്ചു

ആധുനിക രീതിയിലുള്ള ആയുധങ്ങളുൾപ്പെടെ കുക്കികളുടെ കൈവശമുണ്ട്

Published

on

ന്യൂഡൽഹി: സംഘർഷ ഭൂമിയായി വീണ്ടും മണിപ്പൂർ. മണിപ്പൂരിലെ ജിരിബാമിൽ സി.ആർ.പി.എഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 11 കുക്കികളെ സി.ആർ.എപി.എഫ് വെടിവെച്ചു കൊന്നു. ഒരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. ആധുനിക രീതിയിലുള്ള ആയുധങ്ങളുൾപ്പെടെ കുക്കികളുടെ കൈവശമുണ്ട്.

ജിരിബാമിലെ പൊലീസ് സ്റ്റേഷനു നേരെ കുക്കികൾ ആക്രമണം നടത്തിയതോടെയാണ് സി.ആർ.പി.എഫ് വെടിയുതിർത്തത്. കുകി-ഹമാർ സമുദായത്തിൽ നിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഉച്ചക്ക് 2.30ഓടെയാണ് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്.

 

Continue Reading

india

‘ഈ മാസം 16, 17 തീയതികളിൽ അയോധ്യ രാമക്ഷേത്രം തക‍ർക്കും’: ഗുർപത്വന്ത് സിംഗ് പന്നു

ഭീഷണി സന്ദേശത്തിന്‍റെ വിഡിയോ സിഖ് ഫോർ ജസ്റ്റിസ് ആണ് പുറത്തുവിട്ടത്

Published

on

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം അടക്കം രാജ്യത്തെ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണ ഭീഷണിയുമായി നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. നവംബർ 16നോ 17നോ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശം. കൊല്ലപ്പെട്ട ഖലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഗു​ർ​പ​ത്‍വ​ന്ത് സി​ങ് പ​ന്നൂ​നിന്‍റെ സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്.

കാനഡയിലെ ബ്രാംപ്‌ടണിൽ വെച്ച് റെക്കോർഡ് ചെയ്‌ത വിഡിയോ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. “അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും” എന്നാണ് വിഡിയോയിൽ പന്നു പറയുന്നത്.

തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഇളക്കും. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് കാനഡയിലെ ഇന്ത്യക്കാർ വിട്ടുനിൽക്കണമെന്നും സിഖ് ഫോർ ജസ്റ്റിസ് ആവശ്യപ്പെടുന്നു. ഭീഷണി സന്ദേശത്തിന്‍റെ വിഡിയോ സിഖ് ഫോർ ജസ്റ്റിസ് ആണ് പുറത്തുവിട്ടത്. ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥന നടത്തുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്.

കഴിഞ്ഞ മാസം, നവംബർ 1 നും 19 നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങളിൽ പറക്കരുതെന്ന് പന്നൂ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 1984 ലെ “സിഖ് വംശഹത്യ”യുടെ 40-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പന്നൂ ഭീഷണി മുഴക്കിയത്. പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പന്നൂൻ്റെ എസ്എഫ്ജെ വിവിധ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സാമുദായിക സൗഹാർദം തകർക്കാൻ പന്നു ഇതുവരെ നിരവധി പ്രകോപനപരമായ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

india

കോളേജുകളുടെ ചുവരുകൾക്കും ഗേറ്റിനും കാവി നിറം നൽകാനുള്ള രാജസ്ഥാൻ സർക്കാരിൻ്റെ ഉത്തരവ്; പ്രതിഷേധവുമായി കോൺഗ്രസ്

രാജസ്ഥാൻ കോളേജ് വിദ്യാഭ്യാസ കമ്മീഷണറേറ്റ് 20 സർക്കാർ കോളേജുകളുടെ കെട്ടിടങ്ങളുടെയും പ്രവേശന ഹാളുകളുടെയും മുൻഭാഗം കായകൽപ് പദ്ധതി പ്രകാരം കാവി നിറം നൽകാൻ നിർദേശിച്ചിരുന്നു

Published

on

കോളേജുകളുടെ ചുവരുകൾക്കും ഗേറ്റിനും കാവി നിറം നൽകാനുള്ള രാജസ്ഥാൻ സർക്കാരിൻ്റെ ഉത്തരവിനെതിരെ കോൺഗ്രസ് രംഗത്ത്. രാജസ്ഥാൻ കോളേജ് വിദ്യാഭ്യാസ കമ്മീഷണറേറ്റ് 20 സർക്കാർ കോളേജുകളുടെ കെട്ടിടങ്ങളുടെയും പ്രവേശന ഹാളുകളുടെയും മുൻഭാഗം കായകൽപ് പദ്ധതി പ്രകാരം കാവി നിറം നൽകാൻ നിർദേശിച്ചിരുന്നു.

ഇന്ത്യയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ശുചിത്വം, ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ദേശീയ സംരംഭമാണ് കായകൽപ് പദ്ധതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നല്ല അന്തരീക്ഷം ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് കമ്മിഷണറേറ്റ് അധികൃതർ വാദിച്ചു.

എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമായുള്ള നടപടിയാണിതെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിച്ചു.

Continue Reading

Trending