india
‘വയനാടിനായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം’; ഉരുൾ ദുരന്തം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി
ഉരുൾപൊട്ടലിനെ ദേശീയദുരന്തമാക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുൽ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.

വയനാട് ഉരുൾപൊട്ടൽ ദുരന്തം വീണ്ടും ലോക്സഭയിൽ ഉന്നയിച്ച് മുൻ എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഉരുൾപൊട്ടലിനെ ദേശീയദുരന്തമാക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുൽ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
‘സഹോദരിക്കൊപ്പം ഏതാനും ദിവസം മുമ്പ് ഞാൻ വയനാട് സന്ദർശിച്ചിരുന്നു. വയനാട്ടിലുണ്ടായ ദുരന്തവും വേദനയും ഞാൻ നേരിട്ട് കണ്ടതാണ്. മരണസംഖ്യ 400 കടക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ എല്ലാ വിഭാഗക്കാരും വിവിധ ആശയങ്ങൾ പിന്തുടരുന്നവരും ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടുന്നുവെന്നത് വലിയ കാര്യമാണ്. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.
വയനാടിനായി സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാവുന്ന കെട്ടിടങ്ങൾ നിർമിക്കാനുള്ളത് ഉൾപ്പെടെയുള്ള സഹായം വേണം. വയനാട്ടിലെ അവസ്ഥ നേരിട്ട് കണ്ടതാണ്. മിക്ക കുടുംബങ്ങളിലും ഒന്നോ രണ്ടോ ആളുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. വയനാടിന്റെ പുനരുദ്ധാരണത്തിനായി സഭയിലെ എല്ലാവരും സഹകരിക്കണം ‘ -രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
ജൂലൈ 31ന് ഉരുൾപൊട്ടൽ വിഷയം ലോക്സഭയിൽ ഉന്നയിച്ച രാഹുൽ ഗാന്ധി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയം കേന്ദ്രമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്നും വയനാടിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുൽ അന്ന് വ്യക്തമാക്കിയിരുന്നു.
വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ദുരന്തമേഖലയിലെ സൈന്യത്തിന്റെ സേവനം എടുത്തു പറയേണ്ടതാണ്. വയനാട്ടിലെ ജനങ്ങളെ പിന്തുണക്കേണ്ടതും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കേണ്ടതും അനിവാര്യമാണ്. വെല്ലുവിളി നേരിടുന്ന ഈയവസരത്തിൽ വയനാടിനൊപ്പം നിൽക്കണമെന്ന് സർക്കാറിനോട് രാഹുൽ അഭ്യർഥിക്കുകയും ചെയ്തു.
രണ്ടാം തവണയാണ് അവിടെ ദുരന്തം സംഭവിക്കുന്നത്. അഞ്ചുവർഷം മുമ്പും സമാന ദുരന്തമുണ്ടായിരുന്നു. ആ മേഖലയിൽ പാരിസ്ഥിതിക പ്രശ്നമുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. തീർച്ചയായും ഇതേകുറിച്ച് അന്വേഷണം ആവശ്യമാണ്. ദുരന്തം മറികടക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളുണ്ടെങ്കിൽ അത് ലഭ്യമാക്കേണ്ടതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
india
ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
india
ഓപ്പറേഷന്‍ സിന്ദൂർ: ആറ് പാക് പോര്‍ യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു; സ്ഥിരീകരിച്ച് വ്യോമസേന മേധാവി

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയതെന്നും എ.പി. സിങ് വ്യക്തമാക്കി.
എവിടെയെക്കെ ആക്രമണം നടത്തണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഓപ്പറേഷനിൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് വ്യോമസേന മേധാവി നന്ദിയും അറിയിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനായി ഓപ്പറേഷനിൽ 50ല്‍ താഴെ വ്യോമ ആയുധങ്ങളേ ഉപയോഗിച്ചിട്ടുള്ളുവെന്ന് നേരത്തെ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ പറഞ്ഞിരുന്നു. അതിന് മുമ്പ് തന്നെ പാകിസ്ഥാനെ ഇന്ത്യയുടെ മുന്നില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി കൊണ്ടുവരാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7-ന് നടത്തിയ സൈനീക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
india
കുല്‍ഗാമിലെ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായിക് പ്രിത്പാല്‍ സിങ്, ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ധീരത എന്നും പ്രചോദനമായിരിക്കുമെന്നും, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സൈന്യം പറഞ്ഞു.
ഭീകരര്‍ക്കായുള്ള ഓപ്പറേഷന്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. ഭീകരര്‍ക്കായുള്ള തിരച്ചില്‍ 9 ദിവസമായി നടക്കുന്നു. ഓപ്പറേഷന്‍ ആരംഭിച്ച ശേഷം 11 സൈനികര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഓപ്പറേഷന്‍ ‘അഖാല്‍’ ആരംഭിച്ചത്. ശേഷം രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് സൈന്യം മേഖലകളില്‍ തിരച്ചില്‍ നടത്തുന്നത്.
-
News3 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
kerala3 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
kerala3 days ago
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്
-
kerala3 days ago
ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
kerala3 days ago
കോതമംഗലത്ത് അന്‍സിലിനെ കൊല്ലാന്‍ അഥീന റെഡ്ബുള്ളില്‍ കളനാശിനി കലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
‘സംസാരത്തില്‍ അധിക്ഷേപം ഇല്ല’; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
-
Film3 days ago
‘ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്, ശ്വേതയും കുക്കുവും ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം’: മാലാ പാര്‍വതി