crime

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം

By webdesk13

September 18, 2024

തിരുവനന്തപുരത്ത് ദേശീയപാതയില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്ററാണ് മരിച്ചത്. കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി.

റോഡിലൂടെ നടന്നുപോയവരാണ് ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട് പൊലീസിനെ അറിയിക്കുന്നത്. കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ പരിശോധനകള്‍ക്കൊടുവിലാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടന്നാണ് വിവരം. സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

എങ്ങനെയാണ് മരണം സംഭവിച്ചതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. സ്വാഭാവിക മരണമല്ല എന്നാണ് മനസ്സിലാക്കുന്നത്. മൃതദേഹത്തില്‍ പാടുകളുണ്ട്.