Connect with us

kerala

‘ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് സിപിഎംലെ ജീര്‍ണ്ണതകളെ പറ്റി ആ പാര്‍ട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നത്’; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കുട്ടത്തില്‍

വിനയകുമാറിനെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ പറഞ്ഞു

Published

on

ശ്രീ കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രവര്‍ത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് എത്തിക്കാഞ്ഞതിനെ പറ്റി വിമര്‍ശനം ഉയര്‍ന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍.

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഒരു വിലാപയാത്ര അദ്ദേഹം അര്‍ഹിച്ചിരിന്നുവെന്ന് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പലരും അക്കാലത്ത് അഭിപ്രായപ്പെട്ടതുമാണ്. ഇക്കാര്യത്തിലെ താല്പര്യം കുടുംബം നിലവിലെ പാര്‍ട്ടി സെക്രട്ടറി ശ്രീ എം.വി ഗോവിന്ദനെ അറിയിച്ചിരുന്നുവെന്ന് കോടിയേരിയുടെ സഹധര്‍മ്മിണി തെല്ലും പരിഭവത്തോടെ കഴിഞ്ഞ ദിവസം സ്ഥിരികരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഫെയയ്‌സ്ബുക്കില്‍ കുറിച്ചു.

അപ്പോള്‍ ആരാണ് ആ വിലാപയാത്രയെ അട്ടിമറിച്ചിട്ടുണ്ടാവുക, ആരുടെ ധൃതിയാകാം കോടിയേരിക്ക് അര്‍ഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക, എന്തായാലും ശ്രീമതി വിനോദിനി കോടിയേരി ഉള്ളുതുറന്ന് ഈ സങ്കടം പങ്ക് വെച്ച ദിവസം തന്നെ അതിനുശേഷം അവരുടെ സഹോദരനും യുണൈറ്റഡ് ഇന്‍ഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ ഉടമയുമായ വിനയകുമാറിനെ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ജെഎസ്‌കെ വിവാദം; സുരേഷ് ഗോപി മൗനം വെടിഞ്ഞ് സ്വന്തം സിനിമക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കണം: കെ.സി. വേണുഗോപാല്‍ എം.പി

താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്.

Published

on

രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സിനിമയില്‍ നിലനിന്നിരുന്നെന്ന്
കെ.സി. വേണുഗോപാല്‍ എം.പി. സിനിമയായാലും സാഹിത്യമായാലും ഈ ശീര്‍ഷകങ്ങളും പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണെന്നും
കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിന് മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും മന്ത്രി ശബ്ദിക്കണമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ നടക്കുന്നത് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണെന്നും ഇത്തരം ശീര്‍ഷകമുള്ള നിരവധി സിനിമകള്‍ രാജ്യത്തിറങ്ങിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് അന്നൊക്കെയും ജനാധിപത്യ സ്വഭാവമുള്ള, ആ സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചിരുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അതിനപ്പുറമൊരു നിലപാട് സ്വീകരിക്കാനും ഭരണഘടനയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എമ്പുരാന്‍ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ട സ്ഥിതിയുണ്ടായെന്നും ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടതെന്നും കെ സി വേമുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുമാണെന്നും ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവില്‍ കലാരൂപവും എന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണോ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Continue Reading

Health

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; എട്ട് വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഹര്‍ഷിന

മെഡിക്കല്‍ കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല

Published

on

എട്ടുവര്‍ഷമായിട്ടും ആരോഗ്യ വകുപ്പിന്റെ നീതി ലഭിക്കാതെ കോഴിക്കോട് സ്വദേശി ഹര്‍ഷിന. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 2017 ല്‍ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷവും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കേരള മോഡലിനെ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരോഗ്യ വകുപ്പ് തുടരുകയാണ്.

നീതിരഹിതമായ 8 വര്‍ഷങ്ങളെക്കുറിച്ച് തന്നെയാണ് ഹര്‍ഷിന ഇപ്പോഴും പറയുന്നത്. എട്ടുവര്‍ഷം പിന്നിടുമ്പോഴും തീരാത്ത വേദനകളാണ് ഹര്‍ഷിന അനുഭവിക്കുന്നത്. 2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറില്‍ കുടുങ്ങിയതെന്ന് ഹര്‍ഷിന പറയുന്നു. 2022 സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍ നടത്തിയ മറ്റൊരു ശസ്ത്രക്രിയയിലാണ് 12 സെന്റിമീറ്റര്‍ നീളവും 6.1 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക പുറത്തെടുത്തത്.

മെഡിക്കല്‍ കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. ശസ്ത്രക്രിയയില്‍ ഗുരുതരമായ അശ്രദ്ധവരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സ്വതന്ത്രരായി ജോലി ചെയ്യുമ്പോള്‍ താന്‍ വേദനകളിലും ദുരിതങ്ങളിലും തുടരുകയാണെന് ഹര്‍ഷിന പറഞ്ഞു.

ന്യായമായ ആവശ്യത്തില്‍ നീതിരഹിതമായാണ് ഹര്‍ഷിനയോട് ഇതുവരെ ആരോഗ്യവകുപ്പ് പെരുമാറിയത്. ഇപ്പോഴും ഉന്നത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹര്‍ഷിന ആവശ്യപെടുന്നത് ഔദാര്യമല്ല അവരുടെ അവകാശമാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം.

2017ൽ മൂ​ന്നാ​മ​ത്തെ പ്ര​സ​വ ശസ്ത്രക്രിയക്കിടെ ​കോ​​ഴി​​ക്കോ​​ട് മെഡിക്കൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ​​ നിന്നാണ് ഹർഷി​​ന​​യു​​ടെ വ​​യ​​റ്റി​​ൽ കത്രിക കുടു​​ങ്ങി​​യ​​തെ​​ന്ന് പൊ​​ലീ​​സ് അന്വേഷണത്തിൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ രണ്ട് ഡോക്ടർമാർ, ര​ണ്ട് ന​ഴ്‌സുമാ​ർ അ​ട​ക്കം നാ​ല് ​പേരെ പ്ര​തി​ ചേ​ർ​ത്ത് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പൊ​ലീ​സ് 2023 ഡി​സം​ബ​ർ 23ന് ​കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ കുറ്റപത്രം ​സ​മ​ർ​പ്പി​ക്കു​ക​യും ചെയ്തു. വിചാരണ തുടരുന്നതി​നി​ടെ പ്ര​തി​ക​ൾ ഹൈ​ക്കോട​തി​യെ സ​മീ​പി​ക്കു​ക​യും 2024 ജൂ​ണി​ൽ സ്‌റ്റേ ​വാ​ങ്ങു​ക​യും ചെയ്തു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നിന്നാണ് ക​ത്രി​ക വ​യ​റ്റി​ൽ കുടുങ്ങിയതെന്ന് ​പൊ​ലീ​സ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെ​ഡി​ക്ക​ൽ ബോർഡ്‌ ചേർ​ന്ന് ഡോ​ക്‌ട​ർ​മാ​ർ​ക്ക് ക്ലീൻചിറ്റ് ന​ൽ​കി. പി​ന്നീ​ട് ഹ​ർ​ഷി​ന സമരം ക​ടു​പ്പി​ക്കു​ക​യും പൊ​ലീ​സ് ശക്തമായ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെയ്‌തതോടെ​യാ​ണ് അന്വേഷണവുമായി ​മുന്നോ​ട്ട് ​പോകാൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. നീ​തി തേ​ടി ഹ​ർ​ഷി​ന മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മുന്നിൽ 106 ദി​വ​സമാണ് സമരമിരുന്നത്. നഷ്‌ടപരിഹാ​രം ആവശ്യപ്പെട്ട് 2025 ജനുവ​രി 18ന് ഹർഷിന ​കോ​ഴി​ക്കോ​ട് സി​വി​ൽ കോടതിയിൽ ഹ​ർജി സമർപ്പിച്ചി​രു​ന്നു.

Continue Reading

kerala

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേര്‍ക്ക് പരിക്ക്

Published

on

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. 14ാം വാര്‍ഡ് കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ഭിത്തി തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ പതിനാലു വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഈ കുട്ടിയടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

കാലപ്പഴക്കമുള്ള ഇരു നിലകെട്ടിടത്തിന്റെ ശുചിമുറിയടക്കമാണ് തകര്‍ന്നുവീണത്. കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള രോഗികളെയടക്കം മാറ്റാനുള്ള നടപടികള്‍ നടന്നുവരികയാണ്.

അപകടം നടന്ന കെട്ടിടത്തിലെ മറ്റു വാര്‍ഡുകളില്‍ നിന്നും 140 പേരെ മാറ്റിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍ ടി.കെ പറഞ്ഞു.

പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഷിഫ്റ്റിങ്ങിനായുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എന്താണ് അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending