kerala

കാസര്‍കോട് അപകടം; മൃതദേഹങ്ങൾ ഇന്ന് ഖബറടക്കും

By webdesk13

September 26, 2023

ഓട്ടോറിക്ഷയും സ്‌കൂള്‍ ബസ്സും കൂട്ടിടിച്ച് മരിച്ചവരുടെ മൃതദേഹം ഇന്ന് ഖബറടക്കും. ഇന്നലെ വൈകീട്ട് ബദിയടുക്ക പള്ളത്തടുക്കയിലായിരുന്നു അപകടം. കാസര്‍കോട് തായലങ്ങാടി സ്വദേശിയും മൊഗ്രാല്‍ പുത്തൂര്‍ മൊഗറില്‍ താമസക്കാരനുമായ ഓട്ടോ ഡ്രൈവര്‍ എ.എച്ച് അബ്ദുര്‍ റഊഫ്, സഹോദരന്‍ ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്വിമ, മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ, ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്.

ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണമെന്ന് അപകടമുണ്ടായതെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. റോഡിന്റെ അപാകതയും അപകടത്തിന് കാരണമായിട്ടുണ്ട്. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.