Connect with us

kerala

എം.കെ കണ്ണന്‍ വീണ്ടും ഇ.ഡിക്കു മുന്നില്‍; പോകും മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

Published

on

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കരുവന്നൂര്‍ സഹകരണ ബാങ്ക് ബനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഇന്ന് വീണ്ടും ഹാജരാകാനിരിക്കെയാണ്, കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടത്.

കഴിഞ്ഞ ദിവസം 7 മണിക്കൂറോളം കണ്ണനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതു പ്രകാരമാണ് കണ്ണന്‍ ഇഡിക്കു മുന്നിലെത്തുന്നത്.
ഇന്നു രാവിലെ എട്ടരയോടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. എം.കെ.കണ്ണനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഇഡിയുടെ ചോദ്യംചെയ്യല്‍ ഏറെ നിര്‍ണായകമാണ്.

സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം നേതാവു കൂടിയായ പി.ആര്‍.അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകുന്നത്. ഇതിനിടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി സതീഷ് കുമാറുമായി പരിചയമുണ്ട് എന്നല്ലാതെ മറ്റു ബന്ധങ്ങളില്ല എന്നാണ് എം.കെ. കണ്ണന്റെ നിലപാട്. ഇഡി അന്വേഷണം മുറുകുന്നതിനിടെ പാര്‍ട്ടിയുടെ പിന്തുണ ഉറപ്പിക്കുന്നതിനു കൂടിയാണ് കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടത് എന്നാണ് വിവരം. മേഖലാ അവലോകന യോഗത്തിനായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തൃശൂരിലെത്തിയത്.

അതിനിടെ, കണ്ണനെതിരെ ഗുരുതര ആരോപണവുമായി വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി വി.ബി. സിജിലും രംഗത്തെത്തി. ദേശസാത്കൃത ബാങ്കില്‍നിന്നു കേരള ബാങ്കിലേക്കു വായ്പ ടേക്ക് ഓവര്‍ ചെയ്യിച്ചതിനു കമ്മിഷന്‍ ആയി മൂന്നരലക്ഷം രൂപ തന്റെ കയ്യില്‍നിന്നു കണ്ണന്‍ തട്ടിയെടുത്തെന്നാണു സിജിലിന്റെ പരാതി. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി.സതീഷ് കുമാറാണു കണ്ണനുവേണ്ടി തന്റെ കയ്യില്‍നിന്നു പണം കൈപ്പറ്റിയതെന്നും സിജില്‍ പറഞ്ഞു.

ദേശസാത്കൃത ബാങ്കില്‍ ഭൂമി പണയംവച്ചു താനെടുത്ത വായ്പ 17 ലക്ഷം രൂപയുടെ കുടിശികയായി മാറിയിരുന്നു. 5% കമ്മിഷന്‍ കണ്ണന്‍ ആവശ്യപ്പെട്ടു. ഇടപാട് ഉറപ്പിച്ചതോടെ 17 ലക്ഷം തന്റെ പേരില്‍ ബാങ്കിലടച്ചു സതീഷ് കുമാര്‍ ആധാരങ്ങള്‍ കൈപ്പറ്റി. ഈ ആധാരം കേരള ബാങ്കില്‍ പണയംവച്ച് 70 ലക്ഷം രൂപയുടെ വായ്പ പാസാക്കി. കണ്ണന്റെ സ്വാധീനമുപയോഗിച്ചു നടപടികള്‍ വേഗത്തിലാക്കിയെന്നും സിജില്‍ പറഞ്ഞു. എന്നാല്‍, സിജിലിന്റെ വായ്പയെപ്പറ്റി അറിയില്ലെന്നാണു കണ്ണന്റെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: എംഎസ് സൊല്യൂഷന്‍സ് ഉടമയുടെ അറസ്റ്റ് തടഞ്ഞ് കോടതി

ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്.

Published

on

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവുമായി ബന്ധപ്പെട്ട കേസില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്.

ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ കേസെടുത്തതോടെ ഷുഹൈബ് ഒളിവിലായിരുന്നു. ഷുഹൈബിനും സ്ഥാപനത്തിലെ മറ്റ് അധ്യാപകര്‍ക്കും നോട്ടീസ് അയച്ചിരുന്നെങ്കിലും ആരും ഹാജരായിരുന്നില്ല.

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുമായി ചേര്‍ന്ന് ഷുഹൈബ് ഗൂഡാലോചന നടത്തിയെന്നും ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ മറ്റ് സ്ഥാപനങ്ങളും ചോദ്യങ്ങള്‍ പ്രവചിച്ചെന്നും അവരെ കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

 

 

 

Continue Reading

kerala

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പി.കെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി

കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Published

on

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെതിരെയുള്ള തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്സ്പോർട്ട് നേരത്തെ പി.കെ ഫിറോസിന് തിരികെ നൽകിയിരുന്നു. അതിന് ശേഷം പാസ്പോർട്ട് തിരിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചു കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി ആരംഭിച്ചത്. ഇതിനെ തുടർന്നാണ് പി.കെ ഫിറോസ് അഡ്വ. മുഹമ്മദ്‌ ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ പി.കെ ഫിറോസിന്റെ അഭിഭാഷകന്റെ വാദം കേട്ട ഹൈക്കോടതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഫിറോസിനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എടുത്ത നടപടി താൽക്കാലികമായി മരവിപ്പിച്ച് ഉത്തരവാക്കുകയായിരുന്നു. കേസ് 23.01.2025ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

സംസ്ഥാന കമ്മിറ്റിക്ക് ഓഫീസുണ്ടാക്കാന്‍ 25 കോടി പിരിച്ച് മുക്കി; ഐഎന്‍എല്ലിനെതിരെ യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ്‌

ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിച്ചിട്ടില്ല

Published

on

ഐ എൻ എൽ ഓഫീസിന് 25 കോടി രൂപ പിരിച്ച് മുക്കിയതായി യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിച്ചിട്ടില്ല. ഇക്കാര്യം സംസ്ഥാന പ്രവർത്തക സമിതിയിൽ ചോദിച്ചതിന് തന്നെ കയ്യേറ്റം ചെയ്തതായും ഷമീർ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാർട്ടി സെക്രട്ടറിയേറ്റ് മെമ്പർ മുഖേനയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഓഫീസ് നിർമ്മാണത്തിനുവേണ്ടി പത്തു കോടി രൂപ ശേഖരിച്ചത്. ഗൾഫ് നാടുകളിൽ നിന്നും പ്രമുഖ വ്യവസായികളിൽ നിന്നുമായി വേറെയും 15 കോടി രൂപ പിരിച്ചിട്ടുണ്ട്. ഈ പണത്തിന്റെ കണക്ക് ഇതുവരെ സംസ്ഥാന കമ്മിറ്റിയിലോ മറ്റോ പറഞ്ഞിട്ടില്ല. പണം ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടില്ല. പണം ആരുടെ കയ്യിലാണ് എന്ന് എന്നതിന് നേതൃത്വത്തിന് മറുപടിയുമില്ല. പാർട്ടി സംസ്ഥാന ട്രഷറർ ചോദിച്ചിട്ട് പോലും അദ്ദേഹത്തെ അവഗണിക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചത്.

2024 ഡിസംബർ പത്തിന് ചേർന്ന സംസ്ഥാന പ്രവർത്തകസമിതി യോഗത്തിലാണ് കണക്ക് ചോദിച്ചതിന്റെ പേരിൽ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിനെതിരെ തെറി അഭിഷേകവും കയ്യേറ്റ ശ്രമവും നടത്തിയത്. അതിനെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. കയ്യേറ്റ ശ്രമം നടത്തിയ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവർത്തകസമിതി മെമ്പറെ നടപടി എടുക്കാതെ അഹമ്മദ് ദേവർ കോവിൽ യൂത്ത് ലീഗിന്റെ ചുമതല നൽകി സംരക്ഷിക്കുകയാണ് ചെയ്തത്. ഫണ്ട് സംബന്ധിച്ച് കണക്ക് ചോദിച്ചതിന്റെ വിരോധമാണ് ഇതിനു കാരണം. പല നിയമനങ്ങൾക്കും പാർട്ടി ഫണ്ടിന്റെ പേരിൽ മന്ത്രിയുടെ അഡീഷണൽ പി എസ് ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.

Continue Reading

Trending