kerala

നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ്: കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

By webdesk14

February 12, 2025

കോട്ടയം: കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ റാഗിംഗ് നടത്തിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ കോടതിയിലാണ് ഹാജരാക്കിയത്. റിമാൻഡ് ചെയ്ത പ്രതികളെ കോട്ടയം സബ് ജയിലിലേയ്ക്ക് മാറ്റും. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

ഒന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേരെ പ്രതികൾ മാസങ്ങളോളം ക്രൂരമായി റാ​ഗിം​ഗ് ചെയ്തിരുന്നുവെന്നും നിരന്തരമായി വിദ്യാർത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയിരുന്നു. റാഗിം​ഗ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ബിഎൻഎസ് 118, 308, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.