അഡ്മിന് കൂടുതല്‍ നിയന്ത്രണ അധികാരങ്ങളുമായി വാട്സ്ആപ്പ്. ഗ്രൂപ്പ് അംഗങ്ങള്‍ സന്ദേശങ്ങള്‍ വിടുന്നത് തടയാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് അധികാരം നല്‍കുന്ന റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്’ ഫീച്ചറാണ് പുതുതായി അവതരിപ്പിക്കുന്നത്. ടെക്സ്റ്റ്, വീഡിയോ, ജിഫ്, ഡോക്യുമെന്റസ്, വോയ്സ് സന്ദേശങ്ങള്‍ അയക്കാനുള്ള അധികാരം പുതിയ ഫീച്ചറില്‍ അഡ്മിന് മാത്രമായിരിക്കും.

ഈ ഫീച്ചര്‍ ഉപയോഗിച്ച് അടുത്ത 72 മണിക്കൂര്‍ നേരത്തേക്ക് അഡ്മിന്‍ അയച്ച സന്ദേശങ്ങള്‍ വായിക്കാന്‍ മാത്രമേ ഗ്രൂപ്പിലെ മെമ്പര്‍മാര്‍ക്ക് സാധിക്കൂ. ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നതെന്നു വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്ന വാബ് ബീറ്റ് ഇന്‍ഫോം എന്ന സൈറ്റ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് വാട്സ്ആപ്പില്‍നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.