india
ബി.ജെ.പിയെ ഞെട്ടിച്ച് സീ ന്യൂസിന്റെ പുതിയ എക്‌സിറ്റ് പോള്‍; എന്‍.ഡി.എക്ക് 78 സീറ്റ് കുറയാന്‍ സാധ്യത, ഇന്ത്യക്ക് 43 സീറ്റ് കൂടിയേക്കും
ആദ്യപ്രവചനത്തിലുള്ളതിനേക്കാള്‍ എന്‍.ഡി.എക്ക് 78 സീറ്റ് വരെ കുറയുമെന്ന് ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ പുറത്തുവിട്ട രണ്ടാമത് എക്‌സിറ്റ് പോളില്‍ പറയുന്നു.
ജൂണ്‍ ഒന്നിന് പുറത്തിറക്കിയ എക്‌സിറ്റ് പോളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ പുതിയ എ.ഐ എക്‌സിറ്റ് പോളുമായി സീ ന്യൂസ് ചാനല്‍. ആദ്യപ്രവചനത്തിലുള്ളതിനേക്കാള്‍ എന്‍.ഡി.എക്ക് 78 സീറ്റ് വരെ കുറയുമെന്ന് ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ പുറത്തുവിട്ട രണ്ടാമത് എക്‌സിറ്റ് പോളില്‍ പറയുന്നു. ഇന്ത്യ മുന്നണിക്ക് 43 സീറ്റ് വരെ കൂടുമെന്നാണ് സീ ന്യൂസിന്റെ എ.ഐ പ്രവചനം.
ഒന്നാം പ്രവചനത്തില്‍ എന്‍.ഡി.എക്ക് 353 മുതല്‍ 383 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നതെങ്കില്‍ രണ്ടാമത്തേതില്‍ 305 മുതല്‍ 315 വരെയായി കുറഞ്ഞു. ഇന്ത്യ മുന്നണിക്ക് നേരത്തെ പ്രവചിച്ചത് 152-182 സീറ്റായിരുന്നു. ഇത് 180-195 ആയി പുതിയ എക്‌സിറ്റ് പോളില്‍ വര്‍ധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പരമാവധി 52 സീറ്റുകള്‍ ലഭിക്കുമെന്നാണ് പുതിയ പ്രവചനത്തില്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ 04-12 ആയിരുന്നു പറഞ്ഞത്.
ശനിയാഴ്ചയാണ് ആദ്യ എക്‌സിറ്റ് പോള്‍ സീ ന്യൂസ് പുറത്തുവിട്ടത്. ഇന്നലെ എ.ഐ എക്‌സിറ്റ് പോളും പ്രസിദ്ധീകരിച്ചു. 10 കോടി ആളുകളില്‍ നിന്ന് ശേഖരിച്ച അഭിപ്രായങ്ങള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്താണ് രണ്ടാമത്തെ എക്‌സിറ്റ് പോള്‍ തയാറാക്കിയതെന്ന് ചാനല്‍ അവകാശപ്പെടുന്നു. ഇതനുസരിച്ച് ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എക്ക് 52 മുതല്‍ 58 സീറ്റും ഇന്ത്യ സഖ്യത്തിന് 22-26 സീറ്റുകളും ലഭിക്കുമെന്ന് പറയുന്നു.
ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രവചനം
എ.ഐ എക്സിറ്റ് പോള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രവചനം. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 22 മുതല്‍ 26 വരെ ഇന്‍ഡ്യ സഖ്യം വിജയിക്കും. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 52 മുതല്‍ 58 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. മറ്റ് പാര്‍ട്ടികള്‍ക്ക് 0-1 സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.
2019ലെ തെഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എക്ക് അടിത്തറ നഷ്ടപ്പെടുമെന്നാണ് ബി.ജെ.പി അനുകൂല ചാനലിന്റെ പ്രവചനം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ 64 സീറ്റ് നേടിയപ്പോള്‍ എസ്.പി 5 സീറ്റും കോണ്‍ഗ്രസിന് ഒരെണ്ണവും മാത്രമാണ് ലഭിച്ചത്. ബി.എസ്.പി പത്ത് സീറ്റുകള്‍ നേടിയിരുന്നു.
ഡല്‍ഹിയില്‍ ഇന്ത്യ നേട്ടമുണ്ടാക്കും
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ആകെയുള്ള 7 ലോക്സഭാ സീറ്റില്‍ 3 മുതല്‍ 5 വരെ സീറ്റ് ഇന്ത്യ വിജയിക്കുമെന്ന് എ.ഐ എക്സിറ്റ് പോള്‍ പറയുന്നു. കഴിഞ്ഞ തവണ ഏഴും തൂത്തുവാരിയ ബി.ജെ.പി ഇത്തവണ 2-4 സീറ്റില്‍ ഒതുങ്ങിയേക്കുമെന്നും ചാനല്‍ പറയുന്നു.
ബീഹാറില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ 39 എണ്ണവും എന്‍.ഡി.എ നേടിയിരുന്നു. എന്നാല്‍, സീ ന്യൂസിന്റെ എ.ഐ എക്സിറ്റ് പോള്‍ പ്രകാരം ബിഹാറില്‍ എന്‍ഡിഎക്ക് കനത്ത തിരിച്ചടിയാണ് പറയുന്നത്. എന്‍.ഡിഎക്കും ഇന്ത്യക്കും 15 മുതല്‍ 25 വരെ സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്.
മഹാരാഷ്ട്രയില്‍ ഇന്ത്യക്ക് വന്‍ നേട്ടം
മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്ക് വന്‍ നേട്ടമാണ് സീ ന്യൂസ് പ്രവചിക്കുന്നത്. എക്സിറ്റ് പോള്‍ പ്രകാരം മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 26-34 സീറ്റുകള്‍ എന്‍.ഡി.എക്കും ഇന്ത്യക്ക് 15-21 സീറ്റുകളും നേടിയേക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ എന്‍.ഡി.എ സഖ്യം 48ല്‍ 41 സീറ്റും നേടിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എക്ക് 5 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം ഒരു സീറ്റിലും മറെറാരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു.
ഹരിയാനയിലും രാജസ്ഥാനിലും ബി.ജെ.പിയുടെ സീറ്റ് കുറയാന്‍ സാധ്യത
ഹരിയാനയില്‍ ആകെയുള്ള 10 സീറ്റുകളില്‍ എന്‍.ഡി.എ 3-5 സീറ്റില്‍ ഒതുങ്ങും. അതേസമയം ഇന്ത്യ മുന്നണി 5-7 സീറ്റുകള്‍ നേടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച രാജസ്ഥാനില്‍ സീ ന്യൂസ് എ.ഐ എക്സിറ്റ് പോള്‍ പ്രകാരം എന്‍.ഡി.എ 15-19 സീറ്റുകളും ഇന്ത്യ സഖ്യം 6-10 സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.
ബംഗാളില്‍ എന്‍.ഡി.എക്ക് 24 സീറ്റ് വരെ പ്രവചനം
പശ്ചിമ ബംഗാളില്‍ എന്‍.ഡി.എക്ക് 20-24 സീറ്റുകളും തൃണമൂലിന് 16-22 സീറ്റുകളും പ്രവചിക്കുന്നു. അതേസമയം ഇന്ത്യ സഖ്യത്തിന് 0-1 സീറ്റ് ലഭിച്ചേക്കും. നോര്‍ത്ത് ഈസ്റ്റില്‍ എന്‍ഡിഎ 18-22 സീറ്റുകള്‍ നേടുമെന്നും ഇന്ത്യ 2-4 സീറ്റുകള്‍ നേടുമെന്നും പ്രതീക്ഷിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 2-3 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പി കോട്ടയായ ഗുജറാത്തില്‍ എന്‍.ഡി.എയ്ക്ക് 20-26 സീറ്റുകള്‍ ലഭിക്കുമെന്നും ഇന്ത്യ 2-4 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബി.ജെ.പിയെ സഹായിക്കുമെന്ന്
ഇത്തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് നിര്‍ണായക സീറ്റുകള്‍ ലഭിക്കുമെന്ന് സീ ന്യൂസ് പ്രവചിക്കുന്നു. എ.ഐ എക്സിറ്റ് പോള്‍ പ്രകാരം തമിഴ്നാട്ടില്‍ എന്‍.ഡി.എക്ക് 10-12 ഉം ഇന്ത്യക്ക് 21-27 ഉം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയില്‍ എന്‍.ഡി.എക്ക് 04-06 സീറ്റുകളും ഇന്ത്യക്ക് 10-14 സീറ്റുകളും ലഭിച്ചേക്കും. കര്‍ണാടകയില്‍ എന്‍.ഡി.എ 10-14 സീറ്റുകളും ഇന്‍ഡ്യ സഖ്യം 12-20 സീറ്റുകളും നേടിയേക്കും.
കേരളത്തില്‍ എന്‍.ഡി.എക്ക് 6 സീറ്റ്
കേരളത്തില്‍ എന്‍.ഡി.എക്ക് ആറുസീറ്റാണ് സീന്യൂസ് പ്രവചിക്കുന്നത്. ഇന്ത്യ മുന്നണിക്ക് 11 സീറ്റും മറ്റുള്ളവര്‍ക്ക് 3 സീറ്റും ലഭിക്കുമെന്ന് ചാനല്‍ പറയുന്നു.
india
ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ
ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.
തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.
35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്‍. ഷണ്‍മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
സ്‌കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്‌കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.
india
ഛണ്ഡീഗഢ് റോസ് ഗാർഡനിലെ വനിതാ ടോയ്‌ലറ്റിൽ ദുരൂഹമായി മരിച്ച നിലയിൽ
കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ കണ്ടെത്തി
ഛണ്ഡീഗഢിലെ സെക്ടർ–16 റോസ് ഗാർഡനിൽ ശനിയാഴ്ച വൈകീട്ട് 3.15ഓടെ വനിതാ ടോയ്‌ലറ്റിൽ നിന്ന് നിലവിളി കേട്ടതോടെ സ്ഥലത്തെത്തിയ ട്രാഫിക് പോലീസും വഴിയാത്രക്കാരും ഞെട്ടിക്കുന്ന ദൃശ്യത്തിന് സാക്ഷിയായി. കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ കണ്ടെത്തി. രക്തത്തിൽ കുളിച്ച നിലയിൽ അനങ്ങാതെ കിടന്ന ദിക്ഷയ്ക്ക് അന്ന് ഇപ്പോഴും ശ്വസം നിലനിന്നിരുന്നുവെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.
ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ കണ്ടെത്തിയ തിരിച്ചറിയൽ രേഖകളിലൂടെ തന്നെയാണ് സഹറൻപൂർ സ്വദേശിനിയായ ദിക്ഷയെ പൊലീസ് തിരിച്ചറിഞ്ഞത്. ഒരു വർഷം മുമ്പ് വിവാഹമോചിതയായ ദിക്ഷയ്ക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്. കഴിഞ്ഞ നാല് മാസമായി മൊഹാലിയിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നു. ഛണ്ഡീഗഢിലെ ഒരു സ്വകാര്യ മീഡിയ–ഒ.ടി.ടി കമ്പനിയിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവായിരുന്നു അവർ.
ആങ്സൈറ്റി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്നാഴ്ച മെഡിക്കൽ ലീവിലായിരുന്ന ദിക്ഷ ശനിയാഴ്ച ജോലി പുനരാരംഭിച്ചെങ്കിലും അസ്വസ്ഥതയെ തുടർന്ന് നേരത്തേ ഓഫിസിൽ നിന്ന് മടങ്ങി. തുടർന്ന് റോസ് ഗാർഡനിൽ ചില സമയം ചെലവഴിച്ചതായാണ് സി.സി.ടി.വി പരിശോധിച്ച പൊലീസ് കണ്ടെത്തുന്നത്.
ദിക്ഷയുടെ ശരീരത്തിന് സമീപം നാല് ഇഞ്ച് വലിപ്പമുള്ള കറിക്കത്തിയും ബാഗിൽ നിന്ന് ഡിപ്രഷൻ ചികിത്സയ്ക്കുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
സംഭവസ്ഥലമായ വനിതാ ടോയ്‌ലറ്റ് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മരണക്കാരണവും സംഭവത്തിന്റെ സ്വഭാവവും വ്യക്തമാക്കാൻ ദിക്ഷയുടെ കോൾ റെക്കോർഡുകളും ബന്ധപ്പെട്ട മറ്റു തെളിവുകളും പരിശോധിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു.
india
ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി
ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന AQI ഇന്ന് രാവിലെ 269 ആയി കുറഞ്ഞു.
ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ ചെറിയ പുരോഗതി രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം വായു ഗുണനിലവാര സൂചിക (AQI) ‘വളരെ മോശം’ വിഭാഗത്തിൽ നിന്ന് ‘മോശം’ വിഭാഗത്തിലേക്ക് മെച്ചപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന AQI ഇന്ന് രാവിലെ 269 ആയി കുറഞ്ഞു.
എന്നാൽ, തലസ്ഥാനത്തിലെ ചില ഇടങ്ങളിൽ ഇപ്പോഴും വായു ഗുണനിലവാരം ‘വളരെ മോശം’ നിലയിലാണ്. ഷാദിപൂർ (335), ജഹാംഗീർപുരി (324), നെഹ്‌റു നഗർ (319), ആർ.കെ. പുരം (307) എന്നിവിടങ്ങളിൽ AQI ഉയർന്ന നിലയിലാണ്. ബവാന, സിരിഫോർട്ട്, രോഹിണി, വിവേക് വിഹാർ, ബുരാരി, വസീർപൂർ തുടങ്ങിയ മേഖലകളിൽ AQI ‘മോശം’ വിഭാഗത്തിലാണ് തുടരുന്നത്. മന്ദിർ മാർഗിൽ ഏറ്റവും കുറഞ്ഞ AQI 158 രേഖപ്പെടുത്തി.
മലിനീകരണത്തെ തുടർന്ന് വായു ഗുണനിലവാരം നിരീക്ഷിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ. 2026 ജനുവരിയോടെ ആറു പുതിയ എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകൾ കൂടി ഡൽഹിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ജെ.എൻ.യു, ഇഗ്‌നു, മൽഛ മഹൽ, ഡൽഹി കാന്റോൺമെന്റ്, കോമൺവെൽത്ത് സ്പോർട്സ് കോംപ്ലക്സ്, എൻ.എസ്.യു.ടി വെസ്റ്റ് കാമ്പസ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
അതേസമയം, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും തണുപ്പ് നവംബറിൽ ഡൽഹി രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരാശരി കുറഞ്ഞ താപനില 11.5°C ആയി താഴ്ന്നു. പകൽസമയത്തെ പരമാവധി ശരാശരി താപനിലയും കുറഞ്ഞു — ഈ നവംബറിൽ 27.7°C ആയപ്പോൾ കഴിഞ്ഞ വർഷം 29.4°C ആയിരുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala21 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala23 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

