മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ രണ്ട് എന്‍.സി.പി നേതാക്കള്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ ചടക്കടയില്‍ ഇരുന്ന നേതാക്കള്‍ക്കുനേരെ ബൈക്കിലെത്തിയ സംഘം നിറയൊഴിക്കുകയായിരുന്നു. യോഗേഷ് റാല്‍ബട്ട്, രാജേഷ് റാല്‍ബട്ട് എന്നിവരാണ് മരിച്ചത്.

ഇരുവരേയും ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം രണ്ട് ശിവസേന പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ എന്‍.സി.പി എം.എല്‍.എ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായിരുന്നു.