ലാഹോര്‍: പുരുഷന് രണ്ടാമതൊരു വിവാഹം കഴിക്കാന്‍ സമ്മതം മൂളുന്ന ഭാര്യമാരെ കണ്ടിട്ടുണ്ടോ? നന്നേ അപൂര്‍വമായിരിക്കും. എന്നാല്‍ മൂന്ന് ഭാര്യമാരുള്ള ഒരു പുരുഷന്‍ നാലാമത് ഒരു സ്ത്രീയെ കൂടി കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചാലോ. അതും മൂന്നു ഭാര്യമാരുടെയും അകമഴിഞ്ഞ പിന്തുണ കൂടിയാവുമ്പോള്‍.

അങ്ങനെയൊരാളുണ്ട് പാകിസ്ഥാനില്‍. 20 വയസുള്ള അദ്‌നാന്‍ എന്നു പേരുള്ള യുവാവാണ് കക്ഷി. നിലവില്‍ മൂന്ന് ഭാര്യമാരുള്ള ഇദ്ദേഹം നാലാമതായി ഒരു വിവാഹാലോചന കൂടി നടത്തുന്നുണ്ട്. അദ്‌നാന്റെ മൂന്നു ഭാര്യമാര്‍ തന്നെയാണ് സഹായവുമായി രംഗത്തുള്ളത്.

16ാം വയസില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് അദ്‌നാന്‍ ആദ്യമായി വിവാഹം കഴിച്ചത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കു ശേഷം രണ്ടാം വിവാഹം കഴിച്ചു. മൂന്നാം വിവാഹം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. മൂന്ന് ഭാര്യമാരുടെയും പേരിന്റെ ആദ്യാക്ഷരം എസ് എന്നാണ്. ഷുംബാല്‍, ഷബാന, ഷാഹിദ എന്നിങ്ങനെയാണ് പേര്. നാലാമത് കല്യാണം കഴിക്കുന്ന പെണ്‍കുട്ടിക്കും എസ് അക്ഷരത്തില്‍ തുടങ്ങുന്ന പേരു വേണമെന്നാണ് അദ്‌നാന്റെ ഡിമാന്റ്.

മൂന്നു ഭാര്യമാരോടൊത്തുള്ള ജീവിതത്തില്‍ ഒരു മാസത്തെ ആകെ ചെലവ് ഒന്നേകാല്‍ ലക്ഷമാണെന്ന് അദ്‌നാന്‍ പറയുന്നു.