india
രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ 28 ശതമാനം വര്‍ധന
2020ല്‍ പ്രതിദിനം 80 കൊലപാതകങ്ങള്‍, 77 ബലാത്സംഗങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് 2019നെ അപേക്ഷിച്ച് 2020ല്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെതിരെയുള്ള കേസുകളാണ് ഇത്രയും വലിയ രൂപത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണം.
ഇതോടൊപ്പം മഹാമാരി കാലത്ത് മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും വ്യാജ വാര്‍ത്തളാണ് പൊലീസിനെ ശരിക്കും വലച്ചതെന്ന് കണക്കുകള്‍ പറയുന്നു. 2019നെ അപേക്ഷിച്ച് വ്യാജ വാര്‍ത്തകള്‍ക്കു പിന്നാലെയുണ്ടായ അതിക്രമങ്ങള്‍ വര്‍ധിച്ചു.
വ്യാജ വാര്‍ത്തകളും കിംവദന്തികളും 2019നെ അപേക്ഷിച്ച് 2020ല്‍ ഇരട്ടിച്ചു. 2018ല്‍ ഇത്തരം 280 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2019ല്‍ 486 ആയും 2020ല്‍ 1527 ആയും ഉയര്‍ന്നു. 2019ല്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 45985 കേസുകളാണ് 2020ല്‍ ഇത് 51606 ആയി വര്‍ധിച്ചു. വ്യാജ വാര്‍ത്തകള്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതായും എന്‍. സി.ആര്.ബി റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ മതം കലാപത്തിന് കാരണമായത് 857 കേസുകളിലാണ്. കാര്‍ഷിക തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് 2188 കേസുകളും സ്ഥലം സംബന്ധിയായ 10652 കേസുകളും 2020 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മായം ചേര്‍ക്കല്‍ സംബന്ധിയായ കേസുകളിലും വര്‍ധനവുണ്ടായി. 2019നെ അപേക്ഷിച്ച് 28 ശതമാനത്തോളം കുറ്റകൃത്യങ്ങളില്‍ 2020 വര്‍ഷത്തിലുണ്ടായി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഡല്‍ഹിയില്‍ മാത്രം 11.8 ശതമാനം വര്‍ധനവാണുണ്ടായത്. അതേ സമയം 2020ല്‍ രാജ്യത്ത് പ്രതിദിനം 80 കൊലപാതകങ്ങളും 77 ബലാത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്.
2020ല്‍ ശരാശരി പ്രതിദിനം 80 കൊലപാതകം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 29,193 കൊലപാതകങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. യു.പിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയതത്.
2019നേക്കാള്‍ കൊലാപാതക കേസുകളില്‍ ഒരു ശതമാനത്തിന്റെ വര്‍ധനവാണ് 2020ല്‍ ഉണ്ടായത്. 2019ല്‍ പ്രതിദിനം 79 കൊലപാതകങ്ങള്‍ എന്ന തോതില്‍ 28,915 കൊലപാതകങ്ങളായിരുന്നു ഉണ്ടായത്. യു.പിയില്‍ 2020ല്‍ 3779 കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബിഹാര്‍ (3150), മഹാരാഷ്ട്ര (2163), മധ്യപ്രദേശ് (2101), പശ്ചിമ ബംഗാള്‍ (1948) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 472 കൊലപാതകങ്ങളാണ് 2020ല്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം 28046 ബലാത്സംഗ കേസുകളാണ് രാജ്യത്തുണ്ടായത്. അതായത് പ്രതിദിനം 77 കേസുകള്‍ എന്ന തോതില്‍. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളുടെ പേരില്‍ 3,71,503 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 2019നെ അപേക്ഷിച്ച് ഇത് 8.3 ശതമാനത്തിന്റെ കുറവാണ്.
ബലാത്സംഗ കേസുകള്‍ രാജസ്ഥാനിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് (5310). യു.പി 2769, മധ്യപ്രദേശ് 2339, മഹാരാഷ്ട്ര 2061 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്. 2020ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ എടുത്ത കേസുകളില്‍ 1,11,549 കേസുകളും ഭര്‍ത്താവിന്റേയോ ബന്ധുക്കളുടെയോ പേരിലാണ്. 62,300 കേസുകള്‍ തട്ടിക്കൊണ്ടു പോയതിനാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരില്‍ 85,392 കേസുകളും ബലാത്സംഗ ശ്രമത്തിന് 3741 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2020ല്‍ 105 ആസിഡ് ആക്രമണങ്ങളും 6966 സ്ത്രീധന പീഡന കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത് യു.പിയിലാണ്. 12913 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമ ബംഗാള്‍ 9309, മഹാരാഷ്ട്ര 8103, ബിഹാര്‍ 7889, മധ്യപ്രദേശ് 7320 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍.
88,590 തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ 84,805 ഇരകളാക്കപ്പെട്ടത്. ഇതില്‍ 56,591 ഉം കുട്ടികളാണ്. 2019നെ അപേക്ഷിച്ച് കുട്ടികള്‍ക്കെതിരായ കേസുകളില്‍ 13.2 ശതമാനത്തിന്റെ കുറവാണ് 2020ല്‍ ഉണ്ടായത്. 1,28,531 കേസുകളാണ് കുട്ടികള്‍ക്കെതിരായ അതിക്രമത്തിന് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇതേ കാലയളവില്‍ 1714 മനുഷ്യക്കടത്ത് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
india
വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന് ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.
india
രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു; ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല
വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.
രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.
നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
-
kerala11 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala13 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india9 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala10 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

