ന്യൂഡല്‍ഹി:പെട്രോള്‍ ഡീസല്‍ നികുതി ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെ എതിര്‍ത്ത് സംസ്ഥാനങ്ങള്‍. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പെട്രോള്‍ ഡീസല്‍ നികുതി ജി എസ് ടി യില്‍ കൊണ്ടു വരാന്‍ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി.

ലക്‌നോവില്‍ ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് സംസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.പെട്രോള്‍ ഡീസലും ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുന്നതിനെതിരെ നേരത്തെ കേരളം രംഗത്തെത്തിയിരുന്നു.നികുതിവരുമാനം നഷ്ടപ്പെടുമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രധാന ആശങ്ക. വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റിവെച്ചു.