Connect with us

kerala

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം

ഇന്റര്‍വെല്‍ സമയത്ത് വരിയില്‍ നടക്കുന്നതിനിടെ കുട്ടി പിറകില്‍ കൈയ്യ് കെട്ടിയില്ലെന്നാരോപിച്ചാണ് അധ്യാപികയുടെ മര്‍ദ്ദനം

Published

on

തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ അധ്യാപികയുടെ മര്‍ദ്ദനം. അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ അധ്യാപിക ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിളപ്പില്‍ശാല ഗവ യു പി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോശ്വിന്‍ ആണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ബദ്രിനാഥിനെ പരിക്കേല്‍പ്പിച്ചത്. കുട്ടിയെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ 10 ന് ഇന്റര്‍വെല്‍ സമയത്ത് വരിയില്‍ നടക്കുന്നതിനിടെ കുട്ടി പിറകില്‍ കൈയ്യ് കെട്ടിയില്ലെന്നാരോപിച്ചാണ് അധ്യാപികയുടെ മര്‍ദ്ദനം ഉണ്ടായത്. കുടുംബം അധ്യാപികക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ; ആലപ്പുഴയില്‍ നാല് വര്‍ഷത്തിന് ശേഷം വിധി

ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 യാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്.

Published

on

ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ അനിതയെ കൊലപ്പെടുത്തി കായലില്‍ തള്ളിയ കേസില്‍ ഒന്നാം പ്രതിയായ നിലമ്പൂര്‍ സ്വദേശി പ്രബീഷിന് വധശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 യാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്. നാല് വര്‍ഷത്തെ നടപടികളിനൊടുവിലാണ് കേസില്‍ വിധി വരുന്നത്.

ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറില്‍ നിന്നു കണ്ടെത്തിയത്. കേസില്‍ അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനി എന്നിവരാണ് പ്രതികള്‍. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു.

അനിത ഗര്‍ഭണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. കേസില്‍ നാലുവര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.

 

Continue Reading

kerala

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.

Published

on

പാലക്കാട്: പാലക്കാട് നഗരം 50ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് പരാതി. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തിറങ്ങി. എം.പി. വി.കെ. ശ്രീകണ്ഠന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വീടിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെയും കുടുംബത്തിന്റെയും മൊഴി പൊലിസ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

50ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രം സൂക്ഷ്മ പരിശോധനയില്‍ തള്ളിയതോടെ കോണ്‍ഗ്രസിനും ബിജെപിക്കും തമ്മിലാണ് മത്സരം. ഇതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 520 രൂപ കുറവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 91,760 രൂപയും ഗ്രാമിന് 11,470 രൂപയുമായി കുറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നും താഴ്ന്നും വലിയ ചാഞ്ചാട്ടമാണ് കാണിച്ചത്. നവംബര്‍ 5-ന് രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍വില. മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു പവന്‍ സ്വര്‍ണവില. പിന്നീട് 5-ന് ഇത് 89,080 രൂപയായി താഴ്ന്നിരുന്നു. തുടര്‍ന്നു വില ഉയരാന്‍ തുടങ്ങി 13-ന് 94,320 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുകയും ചെയ്തു.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടങ്ങള്‍ക്ക് പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയില്‍ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും വിലയില്‍ നേരിട്ട് പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ വ്യക്തമാക്കുന്നു.

 

Continue Reading

Trending