Culture
മോദി അധികാര വികേന്ദ്രീകരണവും അട്ടിമറിച്ചു ഏകാധിപത്യം, തന്നിഷ്ടം

എ.പി ഇസ്മയില്‍
അധികാര കേന്ദ്രീകരണത്തിന്റെ പുതിയ മാതൃകയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണം. 1980കളുടെ ഒടുവില്‍ നരസിംഹ റാവു സര്‍ക്കാര്‍ തുടക്കമിട്ട അധികാര വികേന്ദ്രീകരണത്തിന്റെ എല്ലാ നന്മകളേയും അഞ്ചുവര്‍ഷ ഭരണം കൊണ്ട് മോദിയും ബി.ജെ.പിയും തച്ചുടച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. 2014ലെ പൊതുതെരഞ്ഞെടുപ്പിനു വേണ്ടി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കേന്ദ്ര – സംസ്ഥാന ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുമെന്ന്. എന്നാല്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയും ഇത് മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു ഭീഷണി സൃഷ്ടിക്കുകയും ചെയ്ത കാലയളവായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷവും.
ജനാധിപത്യ രാജ്യത്ത് ഏകാധിപത്യ ഭരണരീതി എങ്ങനെ അടിച്ചേല്‍പ്പിക്കാമെന്ന പരീക്ഷണ ശാലയിലായിരുന്നു മോദിയും ബി.ജെ.പിയും കഴിഞ്ഞ അഞ്ചു വര്‍ഷവുമെന്നതാണ് യാഥാര്‍ത്ഥ്യം. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2001 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സംസ്ഥാനം കണ്ടത് ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള അധികാര കേന്ദ്രീകരണമായിരുന്നു. എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുകയും സംസ്ഥാന ക്യാബിനറ്റിന് പോലും ഒരു വിഷയത്തിലും സ്വതന്ത്രമായ നിലപാടോ ഇടപെടലിനുള്ള സാധ്യതകളോ ഇല്ലാത്ത 13 വര്‍ഷങ്ങള്‍. മോദി പ്രധാനമന്ത്രിയായാല്‍ ഈ രീതി ദേശീയ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് ഭിന്നമായ നിലപാടാണ് പ്രകടന പത്രികയില്‍ ബി.ജെ.പി അവതരിപ്പിച്ചതെങ്കിലും അധികാരത്തിലെത്തിയതോടെ തനിസ്വരൂപം പുറത്തെടുത്തു.
ബി.ജെ.പിയിതര കക്ഷികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളെല്ലാം ഇതിന്റെ ഇരകളായി. ഫെഡറല്‍ ഭരണ വ്യവസ്ഥയെ അട്ടിമറിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കൈകടത്താന്‍ നടത്തിയ ശ്രമങ്ങള്‍ കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ സംഘര്‍ഷഭരിതമാക്കി. ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാറുകളെ താഴെയിറക്കാന്‍ രാഷ്ട്രപതി ഭരണത്തെപ്പോലും ഇതിനായി ബി.ജെ.പി ദുരുപയോഗം ചെയ്തു. ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്ത് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി ഒടുവില്‍ സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കിയതും ചരിത്രത്തിന്റെ ഭാഗമാണ്. മോദി ഭരണം മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ (2017ല്‍) രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 19 ഇടത്തും ബി.ജെ.പി സര്‍ക്കാറോ ബി.ജെ.പി സഖ്യ സര്‍്ക്കാറോ നിലവില്‍ വന്നിരുന്നു. രാജ്യം മുഴുവന്‍ കാവി പുതക്കുന്നു എന്ന നിലയില്‍ ബി.ജെ.പി ഇതിനെ വലിയ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ കാണാതെപോയെ മറ്റൊരു മറുവശമുണ്ട്. 19ല്‍ ആറു സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരം പിടിച്ചത് രാഷ്ട്രീയ അട്ടിമറിയിലൂടെയായിരുന്നു. ഉത്തരാഖണ്ഡും അരുണാചലും ഉള്‍പ്പെടെ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയ അട്ടിമറിയിലൂടെ കോണ്‍ഗ്രസിനെ പുറത്താക്കിയത് ആറു സംസ്ഥാനങ്ങളിലാണ്. ഡല്‍ഹി സര്‍ക്കാറിനെതിരെയും സമാന കരുനീക്കം ബി.ജെ.പി നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ക്രമസമാധാന ചുമതലയുടെ പിന്‍ബലത്തിലായിരുന്നു ആം ആദ്മി സര്‍ക്കാറിനെതിരായ കരുനീക്കം. ഒടുവില്‍ സുപ്രീംകോടതി നേരിട്ട് ഇടപെട്ടാണ് കേന്ദ്ര നീക്കത്തിന് തടയിട്ടത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാറിന് അല്‍പം അധികാരം കൂടുതല്‍ നല്‍കിയത് ഫെഡറല്‍ സംവിധാനത്തിന്റെ സുഖകരമായ നിലനില്‍പ്പിന് വേണ്ടിയാണെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കടന്നു കയറാനുള്ള അനിയന്ത്രിതമായ അവകാശമായി ഇതിനെ കാണരുതെന്നുമാണ് അന്ന് ജസ്റ്റിസ് ദീപക് മിശ്രഅധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാറിന് താക്കീതു നല്‍കിയത്.
സംസ്ഥാന സര്‍ക്കാറിനെയോ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവയേയോ വിശ്വാസത്തിലെടുക്കാതെ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഭേദഗതി ചെയ്യാന്‍ കേന്ദ്രം നടത്തിയ നീക്കം ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. വ്യാപക പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം വഴിയൊരുക്കിയത്. ജനകീയ പ്രതിഷേധങ്ങളുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നതാവട്ടെ, സംസ്ഥാന സര്‍ക്കാറുമായിരുന്നു. ലോക്‌സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതിന് മോദി തുടക്കമിട്ട ക്യാമ്പയിന്‍ മറ്റൊരു ഉദാഹരണമായിരുന്നു. രാജ്യത്തെ ബഹുഭൂരിഭാഗം കക്ഷികളും ഈ നിര്‍ദേശത്തിന് എതിരാണെന്നിരിക്കെ, രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിനു തന്നെ ഭീഷണി സൃഷ്ടിക്കാവുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ തുടക്കമിട്ടതും കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ ബാധിച്ചിരുന്നു.
അധികാര വികേന്ദ്രീകരണത്തിന് മൂന്ന് തലങ്ങളുണ്ട്. രാഷ്ട്രീയം, ധനകാര്യം, ഭരണപരം എന്നിവയാണത്. ഇതില്‍ രാഷ്ട്രീയവും ഭരണവുമായ അധികാര കേന്ദ്രീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുക എന്നതായിരുന്നു മോദി സര്‍ക്കാര്‍ സ്വീകരിച്ച നയം. 1989ല്‍ അധികാര വികേന്ദ്രീകരണം പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ഇവ മൂന്നും സമതുലിതമായ അവസ്ഥയിലാണ് രാജ്യത്ത് പ്രാവര്‍ത്തികമാക്കി വന്നത്. 2004 മുതല്‍ 2014 വരെയുള്ള ഒന്നും രണ്ടും യു.പി.എ സര്‍ക്കാറുകളുടെ കാലത്ത് ധനകാര്യ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ കേന്ദ്ര സാമ്പത്തിക സഹായത്തോടെയുള്ള കൂടുതല്‍ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും പദ്ധതി നടത്തിപ്പിന്റെ ചുമതല സംസ്ഥാനങ്ങള്‍ക്ക് നല്‍കി താഴെ തട്ടിലേക്ക് വന്‍ തോതില്‍ ഫണ്ട് ഒഴുക്കുകയും ചെയ്തു. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇതെല്ലാം അട്ടിമറിക്കപ്പെട്ടു.
2015-20 പഞ്ചവത്സര പദ്ധതി കാലത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നികുതി വിഹിതം 32 ശതമാനത്തില്‍നിന്ന് 42 ശതമാനമായി ഉയര്‍ത്തണമെന്ന് 14ാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശ നടപ്പാക്കിയില്ലെന്ന് മാത്രമല്ല, മുന്‍ സര്‍ക്കാറിന്റെ കാലത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്ന നികുതി വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും ചെയ്തു. സാമൂഹ്യക്ഷേമ മേഖലയില്‍
പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഉള്ള പദ്ധതികള്‍ക്കു കത്തിവെക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നല്‍കേണ്ട കൂലി ആറു മാസത്തോളമായി കുടിശ്ശികയാണെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയവും ഭരണപരവും ധനകാര്യ പരവുമായ അധികാര കേന്ദ്രീകരണമായിരുന്നു മോദി ഭരണത്തിലെ നാലേ മുക്കാല്‍ കൊല്ലവും രാജ്യത്ത് നടപ്പായത്. ഇതിന് ഉദാഹരണങ്ങളായിരുന്നു നോട്ടു നിരോധനം, ജി.എസ്.ടി നടപ്പാക്കല്‍ പോലുള്ള കാര്യങ്ങള്‍. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് ചെയ്യേണ്ട കാര്യങ്ങളെ തീര്‍ത്തും ഏകാധിപത്യ സ്വഭാവത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കും ലഭിച്ച സംരക്ഷണവും പ്രോത്സാഹനവും അധികാര കേന്ദ്രീകരണത്തിന്റെ വൈകാരിക തലമായിരുന്നു. പശ്ചിമബംഗാളും കേരളവും കര്‍ണാടകവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പലതവണ കേന്ദ്ര സര്‍ക്കാറുമായി കൊമ്പുകോര്‍ക്കേണ്ടി വന്നതും ഈ അധികാര കേന്ദ്രീകരണത്തിന്റെ തിക്ത ഫലമായിരുന്നു. പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേരിട്ട തിരിച്ചടിയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് മോദി സര്‍ക്കാറിന്റെ അധികാര കേന്ദ്രീകരണ നയങ്ങളോടുള്ള പ്രതിഷേധമായിരുന്നു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala3 days ago
സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ?; നോട്ടിസ് നൽകാൻ വനംവകുപ്പ്
-
kerala3 days ago
മുസ്ലിം യൂത്ത് ലീഗ് സമരാഗ്നി ജൂലൈ 8ന് നിയോജക മണ്ഡലം തലങ്ങളിൽ