crime

ലൈംഗികാതിക്രമക്കേസില്‍ ഇടവകവികാരി അറസ്റ്റില്‍

By webdesk14

March 20, 2023

പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിക്കുകയും അശ്ലീല സംസാരം നടത്തുകയും ചെയ്ത കേസില്‍ പള്ളിവികാരിയെ സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തു.നിലവില്‍ തക്കല പ്ലാങ്കാലവിളയില്‍ വൈദികനായി സേവനം അനുഷ്ടിക്കുന്ന ബെനഡിക്ട് ആന്റോ പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രതിയെ സൈബര്‍ െ്രെകം പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്. ഫ്‌ലവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ കൊല്ലങ്കോട് ഫാത്തിമ നഗര്‍ സ്വദേശി ബെനഡിക്ട് ആന്റോ(29)യെ ആണ് അറസ്റ്റ് ചെയ്ത്. നാഗര്‍കോവില്‍ പാല്‍പണ്ണയ്ക്ക് സമീപത്തുനിന്ന് തിങ്കളാഴ്ചയാണ് ഇയാളെ പിടികൂടിയത്. ഇവിടെ പ്രാര്‍ഥനക്കെത്തിയ തന്നെ പീഡിപ്പിച്ചതായി നഴ്‌സിങ് വിദ്യാര്‍ഥിനി നാഗര്‍കോവില്‍ എസ്.പി ഓഫിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.