More
ചാമ്പ്യന്‍സ് ലീഗ്: ക്രിസ്റ്റിയാനോക്ക് ചുവപ്പ് കാര്‍ഡ്, സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ രണ്ടാം ദിനം വമ്പന്മാര്‍ എല്ലാം വിജയത്തുടക്കം കുറിച്ചപ്പോള്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സ്വന്തം തട്ടതത്തില്‍ സിറ്റിയെ മുട്ടുകുത്തിച്ചത്. മക്സ് വെല്‍ കോമെറ്റ് (26), നബീല്‍ ഫെക്കീര്‍ (43) എന്നിവരാണ് ഗോള്‍ നേടിയത്. ബെര്‍ണാഡോ സില്‍വ(67)യാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്.
അതേസമയം യുവന്റസിനായി ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറിയ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് പുറത്തായി.വലന്‍സിയ ബോക്സില്‍ എതിര്‍താരവുമായുള്ള ഗൗരവമല്ലാത്ത ഫൗളിനും തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനുമാണ് ജര്‍മ്മന്‍ റഫറി ഫെലിക്സ് ബ്രിച്ച് ക്രിസ്റ്റ്യാനോക്ക് മാര്‍ച്ചിംഗ് ഓര്‍ഡര്‍ നല്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യമായാണ് ചുവപ്പുകാര്‍ഡ് കാണുന്നത്. കാര്‍ഡിന്റെ ഞെട്ടലില്‍ കണ്ണീരോടെയാണ് പോര്‍ച്ചുഗീസ് താരം കളം വിട്ടത്. മത്സരം എതിരില്ലാത്ത രണ്ടു ഗോളിന് യുവന്റസ് ജയിച്ചു. മിറാലിം ജാനിക് (45, 51) പെനാല്‍റ്റിയിലൂടെയാണ് രണ്ടു ഗോളുകളും നേടിയത്.
അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇ്റ്റാലിയന്‍ കരുത്തരായ എ.എസ് റോമയെ തരിപ്പണമാക്കി. ഇസ്‌കോ (45), ഗാരെത് ബെയ്ല്‍ (58), മരിയാനോ (90+1) എന്നിവരാണ് എഎസ് റോമയുടെ വലകുലുക്കിയത്. മുന്‍ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് ജയത്തോടെ തുടങ്ങി. ലാവഡോസ്‌കിയുടെയും (10), റെനറ്റോ സാഞ്ചസിന്റെയും (54) ഗോളില്‍ ബെന്‍ഫിക്കയെ തോല്‍പ്പിക്കുകയായിരുന്നു.
നായകന്‍ പോള്‍ പോഗ്ബയുടെ ഇരട്ട ഗോള്‍ മികവില്‍ യംഗ് ബോയ്സിനെ 3-0ന് വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിജയത്തുടക്കം സ്വന്തമാക്കി. ഫ്രഞ്ച് താരം മാര്‍ഷലിന്റെ വകയായിരുന്നു ഒരു ഗോള്‍.
കഴിഞ്ഞ ദിവസം മെസ്സിയുടെ ഹാട്രിക് മികവില്‍ പിഎസ്‌വി എയ്ന്‍ഡോവനെ 4-0ന് ബാര്‍സലോണ തോല്‍പ്പിച്ചിരുന്നു. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളും ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഏറ്റുമുട്ടിയ ഗ്ലാമര്‍ പോരാട്ടത്തില്‍ 92-ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം ഫിര്‍മീഞ്ഞോ നേടിയ ഗോളില്‍ ലിവര്‍പൂള്‍ രണ്ടിനെതിരെ മൂന്നു ഗോളിന് ജയിക്കുകയായിരുന്നു.മറ്റൊരു മത്സരത്തില്‍ 85-ാം മിനുട്ടുവരെ ലീഡെടുത്ത ടോട്ടനാമിനെ അവസാന മിനുട്ടുകളില്‍ രണ്ടു ഗോള്‍ നേടി ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാന്‍ മലര്‍ത്തിയടിച്ചു. നായകന്‍ ഇക്കാര്‍ഡി (85), വെസിനോ (92) എന്നിവരാണ് മിലാനുവേണ്ടി ലക്ഷ്യം കണ്ടത്. ക്രിസ്റ്റിയന്‍ എറിക്‌സണാ(53)നായിരുന്നു സ്‌പേര്‍സിന്റെ ഗോള്‍ സ്‌കോറര്‍.
News
‘അണ്‍സബ്സ്‌ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
പുതുതായി എത്തിയ ബട്ടണില്‍ ക്ലിക്കുചെയ്താല്‍ സ്പാം ഇമെയിലുകളില്‍ നിന്ന് അണ്‍സബ്സ്‌ക്രൈബ് ചെയ്യാനാകും.

പുതിയ ഫീച്ചറുമായി Gmail. പുതുതായി എത്തിയ ബട്ടണില്‍ ക്ലിക്കുചെയ്താല്‍ സ്പാം ഇമെയിലുകളില്‍ നിന്ന് അണ്‍സബ്സ്‌ക്രൈബ് ചെയ്യാനാകും.
നിങ്ങളുടെ ഇന്‍ബോക്സിലെ അണ്‍സബ്സ്‌ക്രൈബ് ടാബ് മെയിലിംഗ് ലിസ്റ്റുകള്‍, വാര്‍ത്താക്കുറിപ്പുകള്‍, പ്രമോഷണല്‍ അയക്കുന്നവര്‍ എന്നിവയില്‍ നിന്നുള്ള ഇമെയിലുകളെ സ്വയമേവ തിരിച്ചറിയുന്നു. ഒരു അണ്‍സബ്സ്‌ക്രൈബ് ലിങ്കിനായി നോക്കുന്നതിന് നിങ്ങളുടെ ഇന്‍ബോക്സ് സ്വമേധയാ പരിശോധിക്കുന്നതിനോ ഓരോ ഇമെയിലിന്റെയും അടിയിലേക്ക് സ്‌ക്രോള്‍ ചെയ്യുന്നതിനോ പകരം, Gmail ഇപ്പോള്‍ അവയെല്ലാം ഒരിടത്ത് അവതരിപ്പിക്കുന്നു. സന്ദേശങ്ങള്‍ പോലും തുറക്കാതെ അവിടെ നിന്ന്, നിങ്ങള്‍ക്ക് സ്‌ക്രോള്‍ ചെയ്യാനും അവലോകനം ചെയ്യാനും അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനും കഴിയും.
സബ്സ്‌ക്രിപ്ഷനുകള്‍ ബള്‍ക്കായി മാനേജ് ചെയ്യാന്‍ നിങ്ങളെ അനുവദിച്ചുകൊണ്ട് സമയം ലാഭിക്കുക, മൂന്നാം കക്ഷി ടൂളുകളെ ആശ്രയിക്കാതെ നിങ്ങളുടെ ഇന്‍ബോക്സ് ഡിക്ലട്ടര്‍ ചെയ്യുക, വളരെ കുറച്ച് ടാപ്പുകളോടെയും മറഞ്ഞിരിക്കുന്ന അണ്‍സബ്സ്‌ക്രൈബ് ലിങ്കുകള്‍ക്കായി വേട്ടയാടാതെയും നിയന്ത്രണം ഏറ്റെടുക്കുക തുടങ്ങിയവ ഇതിലൂടെ സഹായകമാകും
സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള ഇമെയിലുകള്‍ തിരിച്ചറിയാന്‍ Gmail അതിന്റെ ഇന്‍-ഹൗസ് AI, മെഷീന്‍ ലേണിംഗ് മോഡലുകള്‍ ഉപയോഗിക്കുന്നു. അണ്‍സബ്സ്‌ക്രൈബ് ലിങ്കുകള്‍ അറിയാനാവാത്ത സന്ദര്‍ഭങ്ങളില്‍ പോലും, മെയിലിംഗ് ലിസ്റ്റ് പാറ്റേണുകള്‍ കണ്ടെത്താന്‍ ഈ മോഡലുകള്‍ പരിശീലിപ്പിച്ചിരിക്കുന്നു.
ഉപകരണം ഉപയോക്തൃ സ്വകാര്യതയെ മാനിക്കുന്നതായി ഗൂഗിള്‍ പ്രസ്താവിച്ചു. ഇത് ഡാറ്റ സുരക്ഷിതമായി പ്രോസസ്സ് ചെയ്യുന്നു, കൂടാതെ സെന്‍സിറ്റീവ് ഉള്ളടക്കം വെളിപ്പെടുത്തുന്നില്ല, ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍ബോക്സിന്റെ കൂടുതല്‍ കൈകാര്യം ചെയ്യാവുന്ന കാഴ്ച നല്‍കുന്നു.
Android, iOS എന്നിവയിലെ തിരഞ്ഞെടുത്ത Gmail ഉപയോക്താക്കളില്‍ നിന്ന് ആരംഭിച്ച് ഈ സവിശേഷത ക്രമേണ പുറത്തിറങ്ങുന്നു. ഇത് ഏറ്റവും പുതിയ Gmail ആപ്പ് അപ്ഡേറ്റിന്റെ ഭാഗമാണ്, ഉടന്‍ തന്നെ ഡെസ്‌ക്ടോപ്പിലും ലഭ്യമാകും.
crime
ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി
എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.
kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതല്‍ മഴ കൂടുതല്‍ വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ഇന്നു രാവിലെ 05.30 മുതല്‍ നാളെ രാവിലെ 02.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) ഇന്നുരാത്രി 11.30 വരെ 1.4 മുതല്‍ 1.5 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
അറിയിച്ചു. കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ KSEB യുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
-
india2 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
kerala3 days ago
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു
-
kerala3 days ago
ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍