Culture
‘ഇത് വെറും ടീസര്‍ മാത്രം, 2019-ല്‍ ബാക്കി കാണാം’; കര്‍ണാടകയിലെ വിജയത്തില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ഈ വിജയം വരാനിരിക്കുന്നതിന്റെ വെറും ടീസര്‍ മാത്രമാണെന്നും 2019-ല്‍ ബാക്കി കാണാമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ട്വീറ്റിലാണ് ബി.ജെ.പിയെ വെല്ലുവിളിച്ചിരിക്കുന്നത്. കര്‍ണാടക ബി.ജെ.പിയെ കൈവിട്ടുവെന്നും ട്വീറ്റിലുണ്ട്.
‘വരാനിരിക്കുന്നതിന്റെ ടീസറാണ് ഈ വിജയം. ഇനി അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ കാണാം. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
കര്‍ണാടകയിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുകയായിരുന്നു. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും രണ്ട് ലോക്സഭാ സീറ്റുകളിലും ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം സഖ്യത്തിന് വമ്പന്‍ ജയം നേടി.

മുംബൈ-കര്‍ണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര നിയമസഭ മണ്ഡലങ്ങളിലേക്കും ബെള്ളാരി, ഷിമോഗ, മാണ്ഡ്യ എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ സീറ്റുകളില്‍ രണ്ടിലും കോണ്‍ഗ്രസ് സഖ്യം വന്‍ മുന്നേറ്റമാണ് നടത്തിയത്. രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജമഖണ്ഡിയില്‍ ആനന്ദ് ന്യാമഗൗഡയും വിജയിച്ചു.
ഷിമോഗയില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്നേറ്റം കാഴ്ചവെക്കാനായത്. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ യെദ്യൂരപ്പവിജയിച്ച ബിജെപിയുടെ സിറ്റിങ് സീറ്റായ ഷിമോഗയില്‍ യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ഥിയുമായ ബി.വൈ രാഘവേന്ദ്ര പതിനായിരം വോട്ടുകള്‍കള്‍ക്ക് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. മാണ്ഡ്യ ലോക്സഭാ സീറ്റില്‍ മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ലീഡ് ജെ.ഡി.എസ് നേടിക്കഴിഞ്ഞു.
വര്‍ഷങ്ങളായി ബിജെപിയുടെ കുത്തക സീറ്റായിരുന്ന ബെല്ലാരിയില്‍ കോണ്‍ഗ്രസ് വമ്പന്‍ ജയം ഉറപ്പിച്ചു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയുടെ വിജയക്കുതിപ്പോടെ ബെല്ലാരിയില്‍ തകര്‍ന്നടിഞ്ഞത് ഒന്നര പതിറ്റാണ്ട് നീണ്ട ബി.ജെ.പി യുഗം. രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ലീഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുണ്ട്.
ബെല്ലാരിയിലെ എട്ട് അസംബ്ലി മണ്ഡലങ്ങളില്‍ ആറും സ്വന്തമാക്കിയിരിക്കുന്നത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമാണ്. ബെല്ലാരിയില്‍ ബിജെപി നേതാവ് ബി. ശ്രീരാമുലുവിന്റെ സഹോദരി വി. ശാന്തയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ബി. ശ്രീരാമുലു എംപി സ്ഥാനം രാജി വച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. റെഡ്ഡി സഹോദരന്മാരുടെയും ശ്രീരാമുലുവിന്റെയും തട്ടകമായിരുന്ന ബെല്ലാരിയിലാണ് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 1999ല്‍ സോണിയ ഗാന്ധിയാണ് ബെല്ലാരിയില്‍ നിന്ന് ജയിച്ച അവസാന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പിന്നീട് ബിജെപി നേതാവ് സുഷമ സ്വരാജിനും ബെല്ലാരി സ്ഥാനാര്‍ത്ഥിത്വം നല്കി. ഇലക്ഷനില്‍ ജയം ബിജെപിയ്ക്കായിരുന്നു. പിന്നീട് ബെല്ലാരിയില്‍ ബിജെപി തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപിയ്ക്ക് വന്‍വെല്ലുവിളി ഉയര്‍ത്തി ബെല്ലാരി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത്. 2019-ലെ ദേശീയ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഈ ഉപതെരഞ്ഞെടുപ്പ് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യരും ഡികെ ശിവകുമാറും ശക്തമായ പിന്തുണയോടെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നുണ്ട്. ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഡികെ ശിവകുമാര്‍.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala16 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala15 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala18 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

