More
മോദിക്കെതിരെ പോസ്റ്റ്: മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. കിഷോര്‍ ചന്ദ്ര വാങ്‌ഗേയയെ ആണ് ദേശീയ സുരക്ഷാ നിയമപ്രകാരം കഴിഞ്ഞ 27ന് അറസ്റ്റിലായത്.
രാജ്യദ്രോഹ കുറ്റമാണ് കിഷോര്‍ചന്ദ്രക്കെതിരെ ചുമത്തിയത്. കേസില്‍ ഇയാള്‍ക്ക് വെസ്റ്റ് ഇംഫാലിലെ സി.ജെ.എം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ മാധ്യമപ്രവര്‍ത്തകന്‍ നടത്തിയത് അഭിപ്രായ സ്വതന്ത്ര്യത്തിന്റെ ഭാഗമായാണെന്നും അതിനെ രാജ്യദ്രോഹമായി കണക്കാന്‍ കഴിയില്ലെന്നും പരാമര്‍ശിച്ചാണ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം കിഷോര്‍ചന്ദ്രയെ അറസ്റ്റ് ചെയ്യണമെന്ന് വെസ്റ്റ് ഇംഫാല്‍ ജില്ലാ മജിസ്‌ട്രേറ്റ് പിന്നീട് ഉത്തരവിടുകയായിരുന്നു. എന്‍.എസ്.എ നിയമപ്രകാരം ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരാളെ കസ്റ്റഡിയിലെടുക്കാവുന്നതാണ്. ഈ നിയമ പ്രകാരം അറസ്റ്റിലാവുന്ന വ്യക്തിയെ വിചാരണക്കായി കോടതിയില്‍ ഹാജരാക്കുകയോ അഭിഭാഷകനെ നിയോഗിക്കാന്‍ കഴിയുകയോ ഇല്ല. മണിപ്പൂരില്‍ ബി.ജെ.പി ത്സാന്‍സി റാണി ലക്ഷ്മിഭായിയുടെ ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ നടത്തിയതിനെതിരെയാണ് കിഷോര്‍ചന്ദ്ര ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
kerala
35കാരന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് 44ഉം 43ഉം വയസ്സുള്ള യു.പി മക്കള്‍; വോട്ടര്‍പട്ടികയാണത്രെ!

കോഴിക്കോട്: പാളയം വാര്‍ഡില്‍ ബംഗാളിയുടെയും ഭാര്യയുടേയും മകളുടെയും പിതാവ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. 35 വയസ്സുമാത്രമുള്ള യുവ ചെന്താരകത്തിന്റെ പേരിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ വിചിത്രമായ വിവരമുള്ളത്. ഹമീദ ഷാ (44),,സാജിദ് ഷാ (43), നാജിയ (18) എന്നിവരുടെ പിതാവായി രേഖപ്പെടുത്തി ഇര്‍ഷാദ് അബൂബക്കര്‍ എന്ന സി.പി.എം സ്ട്രീറ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് കൗതുക കേന്ദ്രമായത്.
സ്വന്തം സര്‍വ്വീസ് ബാങ്കില്‍ 327 വോട്ടര്‍മാരെ ചേര്‍ത്തും പൂജ്യം വീട്ടു നമ്പറിലും ഇല്ലാത്ത കെട്ടിടങ്ങളിലും കൂട്ടത്തോടെ വോട്ടര്‍മാരെ ചേര്‍ത്തും കരട് വോട്ടര്‍ പട്ടികയില്‍ അല്‍ഭുതം സൃഷ്ടിച്ചവര്‍ തന്നെയാണ് പുതിയ വോട്ടര്‍ പട്ടികയിലും കൗതുകം നിറച്ചത്. 35കാരന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് 44ഉം 43ഉം വയസ്സുള്ള യു.പി മക്കളെ നല്‍കി തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വോട്ടുകൊള്ളക്കായി വഴിവിട്ട് സഹായിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍ത്ത് ചിരിക്കണോ കരയോണോ എന്നറിയാത്ത അവസ്ഥയിലാണ് ജനം.
india
യുഎപിഎ കേസ്: ഉമർ ഖാലിദും ശർജീൽ ഇമാമും ഉൾപ്പടെയുള്ള 9 പൗരത്വപ്രക്ഷോഭകർക്ക് ജാമ്യം നിഷേധിച്ച് ദൽഹി ഹൈക്കോടതി
2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്

ന്യൂഡൽഹി: വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ 2020ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ 9 പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും കൂടാതെ മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അക്തർ ഖാൻ, മീരാൻ സാഹിബ്, ശദാബ് അബ്ദുൽ അഹമ്മദ് ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസുമാരായ നവീൻ ചൗള, ശൈലേന്ദർ കൗർ എന്നിവരുടെ ബെഞ്ച് തള്ളിയത്.
kerala
ഓണം അവധി: കേരളത്തിലേക്ക് 90 അധിക സര്‍വീസുകര്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി

ഓണക്കാല തിരക്കുകള്‍ പരിഗണിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ ബസ് സര്‍വീസ് നടത്തണമെന്ന കെസി വേണുഗോപാല്‍ എംപിയുടെ ആവശ്യം അംഗീകരിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍. കര്‍ണ്ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കെസി വേണുഗോപാല്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ട്ചർച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ബസ് സര്‍വീസുകള്‍ അനുവദിച്ച് കര്‍ണ്ണാടക ആര്‍ടിസി ഉത്തരവിറക്കി.
സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ ബംഗ്ലൂരുവില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്കും സെപ്റ്റംബര്‍ 7-ന് ബംഗ്ലൂരുവിലേക്കും തിരികെയും പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും കര്‍ണ്ണാടക ആര്‍ടിസി കെസി വേണുഗോപാലിനെ അറിച്ചു.
ട്രെയിനിലും മറ്റും ആവശ്യത്തിന് ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ വലിയ ദുരിതമാണ് മലയാളികള്‍ ഉള്‍പ്പെടെ നേരിട്ടത്. കര്‍ണ്ണാടക ആര്‍ടിസിസി ആലപ്പുഴയിലേക്ക് കെസി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്പെഷ്യല്‍ ബസ് സര്‍വീസ് നടത്തും. ബംഗ്ലൂരുവിലെ മൈസൂരു റോഡ് ബസ് സ്റ്റാന്‍ഡിലും ഷാന്തിനഗര്‍ ബിഎംടിസി ബസ് സ്റ്റാന്‍ഡിലും നിന്നായിരിക്കും ബസുകള്‍ പുറപ്പെടുക. ഷാന്തിനഗറില്‍ നിന്നായിരിക്കും എല്ലാ പ്രീമിയം സര്‍വീസുകളും നടത്തുക. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കും മറ്റ് പ്രധാന പട്ടണങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും കര്‍ണ്ണാടക ആര്‍ടിസി വ്യക്തമാക്കി.
തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഉയര്‍ന്ന നിരക്ക് നല്‍കിയാല്‍പ്പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. സ്വകാര്യബസുകളുടെ ടിക്കറ്റ് കൊള്ളയില്‍ നിന്ന് രക്ഷപെടാന്‍ യാത്രക്കാര്‍ക്ക് സഹയാകരമാണ് കര്‍ണ്ണാടക ആര്‍ടിസിസിയുടെ നടപടി. കര്‍ണ്ണാടകയില്‍ നിന്നും ആലപ്പുഴയിലേക്ക് ഓണാവധി ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ ഈ സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ കൂടുതല്‍ ആശ്വാസമാകും.എറണാകുളം , ചേര്‍ത്തല , ആലപ്പുഴ ഭാഗത്തേക്ക് ടിക്കറ്റ് ആവശ്യമായുള്ളവര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
സെപ്റ്റംബര്‍ 4 ന് രാത്രി 8.15നും ബാംഗ്ലൂര്‍ ശാന്തിനഗര്‍ ബസ്റ്റാന്റില്‍ നിന്നാണ് ബസ് പുറപ്പെടുക പിറ്റേദിവസം രാവിലെ 7.50ന് ആലപ്പുഴയിലും എത്തിച്ചേരും. m.kstrtc.in എന്ന സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.
ഓണാവധിക്ക് ശേഷം ആലപ്പുഴ ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന യാത്രക്കാരുടെ സെപ്റ്റംബര്‍ 7 ഞായറാഴ്ച കേരള ആര്‍ ടി സി ബസ്സുകളില്‍ സീറ്റുകള്‍ ലഭ്യമല്ല.എന്നാല്‍ കര്‍ണാടക ആര്‍ടിസിയുടെ ഐരാവത് ക്ലബ് ക്ലാസ് സര്‍വ്വീസ്സില്‍ ഈ ദിവസം സീറ്റുകള്‍ ലഭ്യമാണ് .രാത്രി ആലപ്പുഴയില്‍ നിന്നും 7:35 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7 മണിക്ക് ബാംഗ്ലൂരില്‍ എത്തും.
അഡ്വാന്‍സ് ബുക്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നാല് പേര്‍ ഒരുമിച്ച് ടിക്കറ്റ് എടുത്താല്‍ 5% വിലക്കുറവും, നാട്ടിലേക്കും തിരികെ ബാംഗ്ലൂരിലേക്കും ഒരുമിച്ച് ടിക്കറ്റ് എടുത്താല്‍ 10% വിലക്കുറവും കെ.എസ്.ആര്‍.ടി.സി നല്‍കുമെന്നും കര്‍ണ്ണാടക ഗതാഗതമന്ത്രി കെസി വേണുഗോപാലിനെ അറിയിച്ചു.
-
india3 days ago
മുംബൈ സ്ഫോടനക്കേസ്; കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ ശവകുടീരത്തില്‍ കോടതി വിധി ഉറക്കെ വായിച്ച് കുടുംബം
-
india3 days ago
നാഗാലാന്‍ഡ് ബിജെപി ഉപമുഖ്യമന്ത്രി ഭീഷണിപ്പെടുത്തി; പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു
-
More3 days ago
ഏഷ്യ കപ്പ് മത്സരങ്ങളുടെ സമയം മാറ്റി; തീരുമാനം യുഎഇയിലെ കടുത്ത ചൂട് മൂലം
-
kerala3 days ago
തൃശൂരില്‍ ചുമര് ഇടിഞ്ഞുവീണ് 51കാരന്‍ മരിച്ചു
-
india3 days ago
‘കേന്ദ്ര സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണോ ന്യൂ നോര്‍മല്‍’: ജയറാം രമേശ്
-
kerala3 days ago
‘മുസ്ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു’; വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ’
-
india3 days ago
ഇപ്പോൾ വിജയ് യുടെ മുഖത്തടിക്കാൻ തോന്നുന്നുവെന്ന് നടൻ രഞ്ജിത്ത്
-
india3 days ago
രാഹുല്‍ ഗാന്ധി ബിഹാറില്‍ നയിക്കുന്ന വോട്ട് ചോരി യാത്ര ഭാവിയില്‍ ചരിത്രമാകും; സജ്ജാദ് ഹുസൈന്