കൊയിലാണ്ടി: രാജ്യത്തെ ഭിന്നിപ്പിച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഭരണത്തിനെതിരായ പ്രതിഷേധം രാജ്യത്ത് അലയടിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ മണിശങ്കര്‍. കോണ്‍ഗ്രസ്സും മുസ്്ലിംലീഗും ഉള്‍പ്പെട്ട മതേതര കക്ഷികളുടെ മുന്നണി രാജ്യത്ത് അധികാരത്തില്‍ വരും. കൊയിലാണ്ടിയില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് യുവജന യാത്ര സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.