More
മുഖ്യമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: ഉമ്മന്‍ചാണ്ടി

പെരിന്തല്‍മണ്ണ: സ്വജനപക്ഷപാതവും അഴിമതിയും വ്യക്തമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്നത് യോഗ്യരായവരാരും ബാക്കിയില്ലാത്തവിധം മന്ത്രി സഭ അധപതിച്ചതു കൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് പി.കെ ഫിറോസ് അക്കമിട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.
മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രക്ക് പെരിന്തല്‍മണ്ണയില്‍ നല്‍കിയ സ്വീകരണ മഹാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും കേന്ദ്ര സര്‍ക്കാറിന്റെ തനി പകര്‍പ്പായ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. നോട്ടു നിരോധനം പോലെ തലതിരിഞ്ഞ നയം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാറിനെ അനുസ്മരിപ്പിക്കുന്നതാണ് പ്രളയകാലത്ത് ഡാമുകള്‍ മുന്നൊരുക്കമില്ലാതെ തുറന്നു വിട്ട് ദുരന്തം വിതച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി.
ക്രൂഡോയില്‍ വിലതാഴ്ന്നപ്പോള്‍ എക്‌സൈസ് തീരുവ കൂട്ടി ജനങ്ങളെ കൊളള ചെയ്യുന്ന മോദി സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കി. വികസനവും പുരോഗതിയും നടപ്പാക്കാതെ പരാജയപ്പെട്ട അവര്‍ വര്‍ഗീയത ഇളക്കിവിട്ട് നേട്ടം കൊയ്യാമെന്നാണ് ധരിച്ചതെങ്കില്‍ തെറ്റി. ഇനിയും കബളിപ്പിക്കാനാവില്ലെന്ന് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കും. മോദിയുടെയും സംഘ്പരിവാറിന്റെയും ശൈലിയില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് പിണറായി വിജയന്റെ ശ്രമം. ഓഖിയിലും പ്രളയത്തിലും തുടങ്ങി എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പരാജയപ്പെട്ട സര്‍ക്കാറാണിത്. മുമ്പ് സുനാമി ഉണ്ടായപ്പോള്‍ മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ ഒരാള്‍ പോലും കടലില്‍ മരിച്ചില്ല. ജനക്ഷേമത്തിലും വികസനത്തിലും ശ്രദ്ധിക്കാതെ മുന്നോട്ടു പോകുന്നവര്‍ യുവാക്കളുടെ ഭാവിയാണ് തകര്‍ക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. എ.കെ.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, സെക്രട്ടറിമാരായ അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി,ആബിദ് ഹുസൈന്‍ തങ്ങള്‍, പി.അബ്ദുല്‍ഹമീദ്, പി.ഉബൈദുള്ള, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍, എസ്.ടി.യു ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മത്തുള്ള, കൊളത്തൂര്‍ മൗലവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, ടി.പി അഷ്‌റഫലി, അഷ്‌റഫ് കോക്കൂര്‍, നൗഷാദ് മണ്ണിശ്ശേരി, ഇസ്മായില്‍ മൂത്തടം, നഹാസ് പാറക്കല്‍ പ്രസംഗിച്ചു.

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും.
ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തില്‍ തൃശൂരാണ് ചാമ്പ്യന്‍മാരായത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കലോത്സവം നടന്നത്.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
kerala
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലെ മഴ സാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
എന്നാൽ, നാളെ മുതൽ മഴ കുറയുമെന്നാണ് പ്രവചനം. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മഴയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
-
kerala2 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala3 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; മരിച്ച യുവതിയുടെ സംസ്കാരം ഇന്ന്
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
india2 days ago
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
-
kerala2 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത