More
കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയുണ്ടാവില്ല

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് നിയമസഭാകക്ഷി യോഗ ചേര്‍ന്നത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍നാഥിന്റെ പേര് യോഗത്തില്‍ നിര്‍ദേശിച്ചത്.
1968ല്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കമല്‍നാഥ് ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്പസമയത്തിന് ശേഷം നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.
The two most powerful warriors are patience and time.
– Leo Tolstoy pic.twitter.com/MiRq2IlrIg
— Rahul Gandhi (@RahulGandhi) December 13, 2018
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി കമല്‍നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇരു നേതാക്കളുടേയും കൈകള്‍ കൂട്ടിപിടിച്ച് നില്ക്കുന്ന ഫോട്ടോ നേരത്തെ രാഹുല്‍ ഗാന്ധി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
“ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കന്മാര് ക്ഷമയും സമയവും ആണെ”ന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്.
ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ടതോടെയാണ് അനുരജ്ഞനത്തിലെത്തിയത്.
News
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള് കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള് കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.
ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില് നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില് നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.
അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്, കോപ്പി-പേസ്റ്റിംഗില് ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.
kerala
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര് ബിന്ദു പ്രകാശനം ചെയ്തത്.
തൃശൂര്‍ പ്രസ്സ്ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.
More
‘ശുഭം’; ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഭൂമിയിൽ തിരിച്ചെത്തി

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.
സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.
ഭാവി ബഹിരാകാശ യാത്രകള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന് എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണ്‍ കമാന്‍ഡറായുള്ള ദൗത്യത്തില്‍ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാന്‍സ്കിയും ഹങ്കറിക്കാരന് ടിബോര്‍ കാപുവും മിഷന് സ്പെഷ്യലിസ്റ്റുകളാണ്.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala3 days ago
മുസ്ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം
-
kerala3 days ago
പോക്സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍
-
kerala3 days ago
കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു