Culture
പൊന്നാനിയിലെ ജനമനസ്സുകളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍

ഇഖ്ബാല്‍ കല്ലുങ്ങല്‍
യു.ഡി.എഫിന്റെ തട്ടകമായ പൊന്നാനിയില്‍ യു.ഡി,എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ പ്രചാരണത്തില്‍ ബഹൂദൂരം മുന്നില്‍, ഇ.ടി മുഹമ്മദ് ബഷീറിനു ഹാട്രിക് വിജയം സുനശ്ചിമാണെന്ന് വോട്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്ന മണ്ഡലമാണിത്. ജനമനസ്സുകളില്‍ അത്രയേറെ സ്ഥാനമുണ്ട് ബഷീറിനു. രണ്ട് തവണ പൊന്നാനിയില്‍ നിന്നും എം.പിയായും അതിനു മുമ്പ് തുഞ്ചത്തെഴുച്ഛന്റെ മണ്ണായ തിരൂരിലെ എം.എല്‍.എയായും രണ്ട് തവണ വിദ്യാഭ്യാസമന്ത്രിയായും തിളങ്ങിയ ബഷീറിനു ഇവിടെത്തെ വോട്ടര്‍മാരെ പേരെടുത്ത് വിളിക്കാന്‍ മാത്രം പരിചയമുണ്ട്. വോട്ടര്‍മാരുമായി അത്രമാത്രം ഇടപഴകുന്ന ബഷീറിനു മണ്ഡലത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണമാണെങ്ങും. ഒപ്പം എണ്ണിപ്പറയാന്‍ ഏറെ വികസനങ്ങള്‍ ബഷീര്‍ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. വോട്ടര്‍മാരില്‍ നല്ല സ്വാധീനം ചെലുത്തുന്നതാണ് ഓരോ നേട്ടവും.
സന്‍സാദ് ആദര്‍ശ് പദ്ധതി. ന്യൂനപക്ഷ പദ്ധതികള്‍, പൊതുവികസനങ്ങള്‍, തുടങ്ങിവയയില്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലം പൊന്‍ തിളക്കത്തിലാണ്. ലോക്‌സഭയില്‍ ഓരോ വിഷയത്തിലും ഇ,ടി മുഹമ്മദ് ബഷീര്‍ എം,പി നടത്തിയ ഇടപെടലുകളും പ്രസംഗങ്ങളും വൈറലാണിന്ന്. വിവിധ വിഷയങ്ങളില്‍ അളന്നു മുറിച്ചുള്ള മൂര്‍ച്ചയേറിയ വാക്കുകള്‍, കര്‍ഷകര്‍, പ്രവാസികള്‍, പാവപ്പെട്ടവര്‍, റെയില്‍വെ, കരിപ്പൂര്‍, സാധാരണക്കാര്‍ തുടങ്ങിയ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും അതു വഴി ഒട്ടേറെ കാര്യങ്ങളില്‍ അനുകൂല നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 605 പ്രവര്‍ത്തികളിലായി 33 കോടി രൂപയുടെ പ്രൊപ്പൊസല്‍ സമര്‍പ്പിക്കുകയും 27 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 94% ചിലവഴിച്ചു. പൊന്നാനി മണ്ഡലത്തില്‍ 5000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര പദ്ധതികള്‍ കൊണ്ടു വന്നു. തീരദേശ ഹൈവേക്ക് 2000 കോടി രൂപ. ഒന്നാം ഘട്ടത്തിന് 117 കോടി. പൊന്നാനി പോര്‍ട്ടിന് 2000 കോടി രൂപയുടെ പദ്ധതികളും നിറമുള്ളവയാണ്. ജില്ലയുടെ ഗേറ്റ്‌വേ എന്ന് വിശേഷിപ്പിക്കുന്ന തിരൂര്‍ സ്റ്റേഷന് 8 കോടി രൂപ, പരപ്പനങ്ങാടി 3 കോടി രൂപ, കുറ്റിപ്പൂറം 3 കോടി രൂപ, താനൂര്‍ 1 കോടി രൂപ, തിരുന്നാവായ 1.5 കോടി രൂപ, പള്ളിപ്പുറം 1.5 കോടി രൂപ, പേരശ്ശന്നൂര്‍ 50 ലക്ഷം രൂപ എന്നീ ക്രമത്തില്‍ അനുവദിച്ചു.
തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്് പൂതിയ കെട്ടിടം നിര്‍മിച്ചു. പരപ്പനങ്ങാടി, താനൂര്‍ ദേവദാര്‍ തിരുനാവായ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. കാല്‍നടയാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് അണ്ടര്‍പാസ്സേജ് / ഫൂട്ട് ഓവര്‍ബ്രിഡജുകള്‍ നിര്‍മിച്ചു )ദേവദാര്‍ അണ്ടര്‍പാസ്സേജ് പരപ്പനങ്ങാടി അണ്ടര്‍പാസ്സേജ് തിരുനാവായ ഫൂട്ട് ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാക്കി.
റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് കോട്ടക്കലില്‍ പബ്ലിക് റിസര്‍വ്വേഷന്‍ സിസ്റ്റം ആരംഭിച്ചു.നന്നമ്പ്ര , കല്‍പകഞ്ചേരി, വെളിയങ്കോട് ഗ്രാമ പഞ്ചായത്തുകളില്‍ സന്‍സാദ് ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പൊന്നാനി തീരദേശ മേഖലകളില്‍ കടല്‍ ഭിത്തി നിര്‍മാണത്തിന് 5 കോടി രൂപ അനുവദിച്ചു, ഇത്തരത്തില്‍ നിരവധി വികസനങ്ങള്‍ കൊണ്ടു വന്നു.
ഏഴ് അസംബ്ലി മണ്ഡലങ്ങളും 40 പഞ്ചായത്തുകളും ഏഴ് നഗരസഭകളും 1150 ബൂത്തുകളും ഉള്‍പ്പെട്ടതാണ് പൊന്നാനി ലോക്‌സഭാമണ്ഡലം. മണഡലത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ആധൂനിക നിലവാരത്തിലേക്കുയര്‍ത്താനും നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനായതും സുപ്രധാന നേട്ടങ്ങളാണ്.
വാഴക്കാട്ടെ എരഞ്ഞിക്കല്‍ തലാപ്പില്‍ മൂസക്കുട്ടി മാസ്റ്ററുടെയും, കട്ടയാട്ട് ഫാത്തിമയുടെയും മകനായി 1946 ജനുവരി 7നാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ ജനനം.
കൊടിയത്തൂര്‍ സൗത്ത് യു പി സ്‌കൂള്‍, വാഴക്കാട് ഗവ. ഹൈസ്‌കൂള്‍, ചാലിയം ഉമ്പിച്ചി ഹാജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി മാവൂര്‍ ഗ്വാളിയോര്‍ റയോസില്‍ ജീവനക്കാരനായി ചേര്‍ു. മാവൂര്‍ ഗ്വാളിയോര്‍ റയോസില്‍ എസ് ടി യു കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കി. 1970ല്‍ മുസ്ലിം യൂത്ത് ലീഗ് രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കി. 1985ല്‍ പെരിങ്ങളം മണ്ഡലത്തില്‍ നിന്നും എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001 വര്‍ഷങ്ങളില്‍ തിരൂരില്‍ നിന്നും എം എല്‍ എയായി. രണ്ട് തവണകളിലായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. 2009, 2014 വര്‍ഷങ്ങളില്‍ പൊന്നാനിയില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചു.
തൊഴിലാളി യൂനിയന്‍ നേതാവായിരിക്കെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നേടിയ പരിശീലനം ഇ. ടിയിലെ നേതാവിനെ വളര്‍ത്തിയെടുത്തു. പ്രഭാഷകനായി, പരിഭാഷകനായും, സംഘാടകനായും, തൊഴിലാളി നേതാവായും അഞ്ച് പതിറ്റാണ്ട് കാലമായി മുസ്ലിം ലീഗില്‍ സജീവമാണ് ഇ. ടി മുഹമ്മദ് ബഷീര്‍. നിലവില്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംങ് സെക്രട്ടറിയാണ്. തിരുവനന്തപുരം സി എച്ച് സെന്റര്‍ പ്രസിഡന്റാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി, കേന്ദ്ര വഖഫ് ബോര്‍ഡ്, അലീഗഡ് യൂനിവാഴ്‌സിറ്റി കോര്‍ട്ട’് മെമ്പര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, കൊച്ചി നാഷനല്‍ യൂനിവാഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് യാഥാര്‍ഥ്യമാക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. ഡി പി ഇ പി നടപ്പാക്കിയത് ഇ. ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവവും, മേളകളും മലബാറിലേക്ക് കൊണ്ട് വരികയും കലോത്സവങ്ങള്‍ ജനകീയമാക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു.
1970ല്‍ ബേപ്പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തീരുമാനിച്ചുവെങ്കിലും പ്രായം തികഞ്ഞിട്ടില്ലെന്നതിനാല്‍ മത്സരിക്കാനായില്ല. പകരം ഇ. ടി തന്നെയാണ് പികെ ഉമര്‍ഖാന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഇഷ്ടപ്പെട്ട പരിഭാഷകനായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് ഇ. ടി മുഹമ്മദ് ബഷീര്‍.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കട്ടയാട്ട് റുഖിയയാണ് ഭാര്യ. ഫിറോസ്, സുഹൈബ്, സെമീന നജീബ്, മുനീബ് എന്നിവര്‍ മക്കളാണ്.
രണ്ട് റൗണ്ടുകളിലായി ബഷീര്‍ മണഡലത്തിലെ വോട്ടര്‍മാരെ കണ്ടു. എന്നും യു.ഡി.എഫിനൊപ്പം ഉറച്ചു നിന്ന ചരിത്രപെരുമയുള്ള ലോക് സഭാ മണ്ഡലത്തില്‍ എല്ലാവരുടെയും സമ്മതവും പൊരുത്തവും ഏറ്റുവാങ്ങിയാണ് ബഷീര്‍ പടക്കളത്തില്‍ മുന്നേറുന്നത്. ഇവിടെ ഇ.ടി മുഹമ്മദ് ബഷീറിനു തിളക്കമാര്‍ന്ന വിജയം ഉറപ്പാണ്.
പല തരത്തിലുള്ള പരീക്ഷണം നോക്കി ഇടതുന്നണി അമ്പേ പരാജയപ്പെട്ട ചരിത്രമാണ് പൊന്നാനിയില്‍. സി.പി.ഐ മത്സരിച്ചിരുന്ന പൊന്നാനി സീറ്റില്‍ 2009 മുതല്‍ സി.പിഎം ഏറ്റെടുക്കുകയും എന്നാല്‍ പരാജയഭീതിയില്‍ നാളിതു വരെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സി.പി.എം കൂട്ടാക്കത്ത മണ്ഡലവുമാണ്. സ്വതന്ത്രനെ തേടി ഓരോ തെരഞ്ഞെടുപ്പ് കാലത്തും സി.പി.എം നെട്ടോട്ടമോടാറാണ്. പി.വി അന്‍വര്‍ എംഎല്‍എയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. നിലവില്‍ നിലമ്പൂര്‍ എം,എല്‍എയാണ്, കഴിഞ്ഞ തവണ വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു. 2011ല്‍ ഏറനാട് നിയമ സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. നിരവധി ക്രിമിനല്‍ കസുകളില്‍ അന്വേഷണം നേരിടുന്നു. സി.പി.എം സഹയാത്രികനായ പ്രവാസി എഞ്ചിനീയറില്‍ നിന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 50 ലക്ഷം തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ കേസില്‍ വഞ്ചനാ കുറ്റത്തിന് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം ക്രൈംബ്രാഞ്ചിനോട് അന്വേഷണം നടത്താന്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഡി.ജി.പി ഉത്തരവിറക്കിയിട്ടുണ്ട്.
വി.ടി രമയാണ് ബി.ജെപി സ്ഥാനാര്‍ത്ഥി. പ്രമുഖരാരും ഇവിടെ എന്‍.ഡി.എക്ക് വേണ്ടി മത്സരിക്കാനില്ല.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
india3 days ago
തെലങ്കാനയിലെ കെമിക്കല്‍ പ്ലാന്റിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരണം 34 ആയി
-
kerala2 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
india3 days ago
തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണം 44 ആയി
-
kerala3 days ago
നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
എറണാകുളത്ത് ബാറില്‍ യുവാവിന് കുത്തേറ്റ സംഭവം; എക്സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി
-
kerala3 days ago
പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
-
kerala3 days ago
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
-
kerala3 days ago
‘മന്ത്രി പദവിയിൽ എന്തിനാണ് വീണാ ജോർജ് ഇരിക്കുന്നത്? ആരോഗ്യ മേഖലയിലെ വികസനം പാഴ്വാക്കായി’: സണ്ണി ജോസഫ്