Video Stories
എക്്‌സിറ്റ് പോളുകളും തെര. കമ്മീഷനും

പതിനേഴാം ലോക്‌സഭയിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് മെയ് 19ന് വൈകീട്ട് ആറുമണിക്ക് തിരശ്ശീല വീണതോടെ ഏപ്രില്‍ 11 മുതല്‍ ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ പ്രധാനഭാഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനിയത്തെ രണ്ടാംനാള്‍, മെയ് 23ന്, തമിഴ്‌നാട്ടിലെ വെല്ലൂരിലൊഴികെയുള്ള (അനധികൃത പണം പിടിച്ചെടുത്തതിനെതുടര്‍ന്ന് ഇവിടെ വോട്ടെടുപ്പ് മാറ്റിവെച്ചു) 542 ലോക്‌സഭാമണ്ഡലങ്ങളിലെയും ഫലം പുറത്തുവരികയും അത് രാഷ്ട്രപതിയെ അറിയിക്കുകയുമാണ് ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന് മുന്നിലുള്ള കര്‍ത്തവ്യം. നിര്‍ഭാഗ്യവശാല്‍ സ്വതന്ത്ര ഇന്ത്യയില്‍ കഴിഞ്ഞ കാലത്തൊരിക്കലുമുണ്ടാകാത്ത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ രീതിക്കാണ് ഈ പൊതുതെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്നത് ഈ രംഗവുമായി ബന്ധപ്പെട്ട് സാമാന്യബോധമുള്ള ആരെങ്കിലും നിഷേധിക്കുമെന്ന് തോന്നുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി ബി.ജെ.പിയില്‍ കെട്ടിവെക്കാനാകില്ല. ദേശീയ തെരഞ്ഞെടുപ്പു കമ്മീഷനും ഇതിന് അതിന്റേതായ പങ്ക് നിര്‍വഹിച്ചിട്ടുണ്ടെന്ന് പറയേണ്ടിവരും.
രാജ്യത്തെ നൂറ്റിമുപ്പതു കോടി വരുന്ന ജനതയെയും 90 കോടി വോട്ടര്‍മാരെയും എങ്ങനെയൊക്കെ ഭിന്നിപ്പിക്കാമോ എന്ന കുതന്ത്രമാണ് ഈ പ്രചാരണകാലം മുഴുവന്‍ മുഖ്യ ഭരണകക്ഷിയായ ബി.ജെ.പി പരീക്ഷിച്ചത്. ഇതിന്റെ വിജയ സൂചനകൂടിയാണ് അവര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന എക്‌സിറ്റ്‌പോള്‍ഫലങ്ങള്‍. ഇതിന് കഴിയുന്നവണ്ണം ബി.ജെ.പിക്ക് സാങ്കേതികമായി സര്‍വവിധ ഒത്താശകളും ചെയ്തുകൊടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടംഗങ്ങളാണെന്നതിനുള്ള തെളിവുകള്‍ ഇതിനകം പുറത്തുവന്നിരിക്കുകയാണ്. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മൂന്നംഗകമ്മീഷനിലെ അശോക് ലവാസ കഴിഞ്ഞദിവസം പരസ്യമായി പ്രകടിപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടുന്നത് രാജ്യം ബി.ജെ.പി സര്‍ക്കാരിനുകീഴില്‍ എത്രകണ്ട് ഫാസിസവല്‍കരിക്കപ്പെട്ടു എന്നാണ്. ഭരണകക്ഷിക്ക് പ്രത്യേകിച്ച് പ്രധാനമന്ത്രിക്ക്, ആകാവുന്നത്ര സഹായങ്ങള്‍ ചെയ്തുകൊടുത്ത കമ്മീഷനാണ് അറോറയുടേതെന്നതിന് നിരവധി തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് പത്തിന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ നരേന്ദ്രമോദിക്ക് അനുകൂലമായാണ് അവയെന്ന് കമ്മീഷനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നതാണ്. അത് ശരിവെക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരായി തുടര്‍ന്ന് ഉയര്‍ന്ന ഡസനോളം പരാതികളില്‍ കമ്മീഷന്‍ സ്വീകരിച്ച നിലപാട്. എല്ലാറ്റിലും ക്ലീന്‍ചിറ്റ് നല്‍കി മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായെയും കുറ്റവിമുക്തരാക്കി പെരുമാറ്റച്ചട്ടങ്ങളെ മറികടന്ന് വിദ്വേഷപ്രസംഗങ്ങളുമായി ആറാടാന്‍ വിടുകയായിരുന്നു ഒരു ഭരണഘടനാസ്ഥാപനമായ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ മോദി മല്‍സരിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ ആ മണ്ഡലത്തിലെ വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് നീട്ടിവെച്ചതാണ് സുപ്രധാനമായ മോദി അനുകൂല തീരുമാനം. മോദിക്ക് പരമാവധി പ്രചാരണത്തിന് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു ഇതിലൂടെയെന്ന് വ്യക്തം. ബി.ജെ.പിയുടെ ബി.ടീമാണ് കമ്മീഷനെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം അപ്പടി തള്ളിക്കളയാനാകില്ല.
ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തുനിന്ന് ന്യൂനപക്ഷ മണ്ഡലത്തിലേക്ക് രാഹുല്‍ഗാന്ധി ഒളിച്ചോടി എന്ന് സകലസാങ്കേതിക-ധാര്‍മിക സീമകളും അതിലംഘിച്ച് പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പരാതിയെക്കുറിച്ച് കമ്മീഷനിലെ അശോക് ലവാസ ഉന്നയിച്ച നിര്‍ദേശം കമ്മീഷനിലെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. തുറന്ന പക്ഷപാതിത്വമാണ് കമ്മീഷനിലെ രണ്ടംഗങ്ങള്‍ ഇതിലൂടെ കാട്ടിയതെന്ന് വ്യക്തം. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നെങ്കിലും അതിലും അഴകൊഴമ്പന്‍ നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. പരാതികള്‍ കാണാനില്ലാത്ത അവസ്ഥയും ഉണ്ടായി. പതിനൊന്ന ്പരാതികളില്‍ ഉടന്‍തീര്‍പ്പ് കല്‍പിക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതിയുടെ ഉത്തരവിനെ അധികരിച്ച് അവയില്‍ പേരിന് തീര്‍പ്പാക്കുകയാണ് കമ്മീഷന്‍ ചെയ്തത്. ഒരാളുടെപോലും ആളപായത്തിനിടയാക്കാത്ത കൊല്‍ക്കത്തയിലെ അക്രമങ്ങളില്‍ പിടിച്ച് തെരഞ്ഞെടുപ്പു ചരിത്രത്തിലാദ്യമായി മോദിക്കനുകൂലമായി പശ്ചിമബംഗാളിലെ പ്രചാരണം കമ്മീഷന്‍ 20 മണിക്കൂര്‍ റദ്ദാക്കി.
രാജ്യത്തെ നീറുന്ന പ്രശ്‌നങ്ങളെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ സ്വന്തമായി ഉണ്ടാക്കിയ രാജ്യ സുരക്ഷാപ്രശ്‌നത്തില്‍ കയറിപ്പിടിച്ച് വോട്ടര്‍മാരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു മോദിയും ബി.ജെ.പിയും. പുല്‍വാമയില്‍ സൈനികര്‍ക്കുനേരെയുള്ള ഭീകരാക്രമണവും അതിന് തിരിച്ചടിയായി പാക്കിസ്താനിലെ ബാലക്കോട്ടിലേക്ക് ഇന്ത്യന്‍ വ്യോമസേന നടത്തിയ തിരിച്ചടിയും മാത്രമാണ് മോദിയും ബി.ജെ.പിയും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അഴിച്ചുവിട്ടത്. 45 കൊല്ലത്തെ വലിയ തൊഴിലില്ലായ്മ, പെട്രോളിയം ഉള്‍പെടെയുള്ളവയുടെ വിലവര്‍ധന, റഫാല്‍ അഴിമതി, കര്‍ഷക ദ്രോഹനടപടികള്‍ തുടങ്ങിയവയെയൊക്കെ സമര്‍ത്ഥമായി മറച്ചുവെക്കാനായിരുന്നു മോദി-ഷാ പദ്ധതി. മുമ്പ് പലതവണയും എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കപ്പെട്ടതില്‍നിന്നും വ്യത്യസ്തമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നത് നേരാണ്. എന്‍.ഡി.എക്കുതന്നെ വീണ്ടും അധികാരത്തില്‍ എത്താനുള്ള സാധ്യത പ്രവചിക്കപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്ന മൂന്നു പേരില്‍ മോദിയും അമിത്ഷായും കഴിഞ്ഞാല്‍ മുഖ്യതെരഞ്ഞെ ടുപ്പ് കമ്മീഷണറായിരിക്കുമെന്ന് ആരെങ്കിലും ആരോപിച്ചാല്‍ കുറ്റംപറയാന്‍ കഴിയില്ല. വരാണസി വോട്ടെടുപ്പുദിവസം ക്ഷേത്ര സന്ദര്‍ശനം അനുവദിച്ചതിന് തെരഞ്ഞെടുപ്പ്കമ്മീഷനോട് മോദി പറഞ്ഞ നന്ദി കോടിക്കണക്കിന് വോട്ടര്‍മാരെ കബളിപ്പിക്കാന്‍ സഹകരിച്ചതിനുള്ള ബി.ജെ.പിയുടെ നന്ദിപ്രകടനമാണ്. പൂര്‍വസൂരികള്‍ രാജ്യത്തിന് സമ്മാനിച്ച ഭരണഘടനാസ്ഥാപനങ്ങളെ ഇവ്വിധം തകര്‍ത്തെറിഞ്ഞതിന് മോദിയെ ജനത ശിക്ഷിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ഒപ്പം ഈ ഭരണഘടനാലംഘനങ്ങള്‍ക്ക് അരുനിന്നുകൊടുത്ത പിണിയാളുകളെയും.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
അമ്മയുടെ കണ്മുന്നില് വെച്ച് സ്കൂള്‍ ബസിടിച്ച് പരിക്കേറ്റ ആറു വയസ്സുകാരന് മരിച്ചു
-
kerala3 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
News3 days ago
ഗസ്സയെ ഇല്ലാതാക്കാന്‍ ഇസ്രാഈലിന്റെ പങ്കാളികളായ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യുഎന്‍
-
News3 days ago
യുഎന്‍ ആണവ നിരീക്ഷക സമിതിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇറാന്
-
GULF3 days ago
ലോകത്തിലെ ഏറ്റവും നീളമുള്ള കൈയെഴുത്ത് ഖുർആനുമായി ലോക റെക്കോർഡ് കാലിഗ്രാഫിസ്റ്റ് ബഹ്റൈൻ സന്ദർശിച്ചു
-
kerala3 days ago
ഡോ. ഹാരിസ് പുറത്തെത്തിച്ചത് സർക്കാർ സംവിധാനത്തിന്റെ തകർച്ച: സണ്ണി ജോസഫ്
-
crime3 days ago
ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ചുകൊന്നു
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: ഇരട്ട എഞ്ചിന് തകരാര്‍? ദുരന്തത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ എയര്‍ ഇന്ത്യ