News
രാഹുൽ ഗാന്ധിയുടെ രാജി; കോൺഗ്രസ് പ്രവർത്തകസമിതി വീണ്ടും ചേരുന്നു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിന്നതോടെ കോൺഗ്രസ് ഉന്നത നേതൃത്വം വീണ്ടും യോഗം ചേരുന്നു. അവസാന ശ്രമമെന്ന മട്ടിൽ രാഹുലിനെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുക, വിജയം കണ്ടില്ലെങ്കിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളാരംഭിക്കുക എന്നിവയാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ശനിയാഴ്ച ചേർന്ന പ്രവർത്തക സമിതിയിലാണ് താൻ രാജിവെക്കുകയാണെന്ന കാര്യം രാഹുൽ മറ്റുനേതാക്കളെ അറിയിച്ചത്. അമ്മയും യു.പി.എ അധ്യക്ഷയുമായ സോണിയ ഗാന്ധിയടക്കമുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാഹുൽ തീരുമാനത്തിൽ ഉറച്ചുതന്നെ നിൽക്കുകയാണെന്നാണ് സൂചന. എന്നാൽ, പുറത്തുവരുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ തുടരുമെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവർ അറിയിച്ചിട്ടുണ്ട്.
തന്റെ രാജിക്കു പുറമെ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് രാഹുൽ ആവശ്യപ്പെട്ടത് കോൺഗ്രസിൽ അനിശ്ചിതത്വങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. സച്ചിൻ പൈലറ്റ്, ശശി തരൂർ, എ.കെ ആന്റണി എന്നിവരുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാവർക്കും സ്വീകാര്യനെന്ന നിലയിൽ ശശി തരൂറിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിൽ ആരും പരസ്യമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് നെഹ്റു കുടുംബത്തിനു കീഴിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നെഹ്റു കുടുംബത്തിനു പുറത്തുനിന്നുള്ള സീതാറാം കേസരി പ്രസിഡണ്ടായെങ്കിലും പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനങ്ങൾ ആശാവഹമായിരുന്നു. ഒടുവിൽ സോണിയ ഗാന്ധി അധ്യക്ഷപദവി ഏറ്റതിനു ശേഷമാണ് ഒമ്പത് വർഷങ്ങളുടെ ഇടവേളക്കു ശേഷം കോൺഗ്രസ് നയിക്കുന്ന സർക്കാർ 2004-ൽ നിലവിൽ വന്നത്. 2009-ലും സോണിയ പാർട്ടിയെ വിജയത്തിലേക്കു നയിച്ചു.
GULF
ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
കേരള മുസ്ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.
‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.
നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.
india
വിമാനസര്‍വീസ് പ്രതിസന്ധി; കൂട്ടറദ്ദാക്കലില്‍ ക്ഷമ ചോദിച്ച് ഇന്‍ഡിഗോ
ജീവനക്കാരോട് അയച്ച കത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അവ്യവസ്ഥയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനസര്‍വീസുകളില്‍ കൂട്ടത്തേടെയുള്ള റദ്ദാക്കലുകള്‍ തുടരുന്നതിനിടെ, ഉപഭോക്താക്കളും ജീവനക്കാരും നേരിടുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച് ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേസ്. ജീവനക്കാരോട് അയച്ച കത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അവ്യവസ്ഥയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പ്രതിദിനം ഏകദേശം 3.8 ലക്ഷം യാത്രക്കാരാണ് ഇന്‍ഡിഗോയുടെ സേവനം ഉപയോഗിക്കുന്നത്. ഇവര്‍ക്കെല്ലാം മികച്ച യാത്രാനുഭവം നല്‍കണമെന്ന് കമ്പനി ആഗ്രഹിക്കുന്നുവെങ്കിലും, അത് സാധ്യമാക്കുന്നതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് എല്‍ബേസ് കത്തില്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായ അസൗകര്യങ്ങള്‍ക്ക് അദ്ദേഹം ക്ഷമ ആവശ്യപ്പെട്ടു.
ഇതിനിടെ, സര്‍വീസ് റദ്ദാക്കലുകള്‍ വിവാദമായി മാറിയതോടെ, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അന്വേഷണം പ്രഖ്യാപിച്ചു. വിമാനക്കമ്പനിയില്‍ നിന്ന് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട ഡി.ജി.സി.എ, പ്രതിസന്ധി ഒഴിവാക്കാന്‍ അടിയന്തിര പദ്ധതി തയ്യാറാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച മാത്രം 300ഓളം സര്‍വീസുകളും അതിന് മുന്‍പുള്ള ബുധനാഴ്ച 200 സര്‍വീസുകളും ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തി പ്രതിസന്ധി പരിഹരിക്കാന്‍ വിമാനക്കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡി.ജി.സി.എ അറിയിച്ചു.
kerala
സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
റ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാടും തനിക്കില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിപൂര്‍ണമായി താനൊരു പാര്‍ട്ടിക്കാരനാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുലിനെതിരെ പാര്‍ട്ടിയെടുത്ത ഒരു നടപടിക്കും താന്‍ ഉള്‍പ്പെടെ ആരും വിഘാതം സൃഷ്ടിച്ചിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയും എടുക്കാത്ത തരത്തില്‍ മികച്ച തീരുമാനമാണ് ഒരു പരാതി പോലും ഉയരുന്നതിന് മുന്‍പേ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് താന്‍ നല്‍കിയിട്ടുള്ളൂ എന്നാണ് ഷാഫി പറയുന്നത്. നന്നായി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും നല്കുന്ന പിന്തുണയാണത്. വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് താന്‍ കൊണ്ടുവന്നതല്ല. രാഹുലുമായി പാര്‍ട്ടിയില്‍ നിന്നുണ്ടായ സൗഹൃദമാണ്. നന്നായി പ്രവര്‍ത്തിക്കുന്ന ആരേയും വളരാന്‍ പിന്തുണയ്ക്കുന്നതുപോലെ തന്നെയാണ് രാഹുലിനോടും ചെയ്തത്. അതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് വിഭിന്നമായ ഒരു നിലപാട് തനിക്ക് ഇക്കാര്യത്തിലില്ലെന്നും ഷാഫി പറമ്പില്‍ ആവര്‍ത്തിച്ചു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍

