Culture
ചിദംബരത്തിന്റെ അറസ്റ്റ്; അഴിമതി ആരോപണത്തിനുമപ്പുറത്ത് അതിലേക്ക് വഴിവെച്ച ചിലതുണ്ട്
ഉമ്മര്‍ വിളയില്‍
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ലൊടിഞ്ഞു നില്ക്കുന്ന ഈ നേരത്ത് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്തതാണ് ഏറ്റവും വലിയ വാര്‍ത്ത. രാത്രിയില്‍ തിടുക്കപ്പെട്ട് വീടിന്റെ മതിലു ചാടി അകത്തു കയറി പിടികൂടുകയായിരുന്നു. കേസുമായി സഹകരിച്ചു പോവാത്ത ആളായിരുന്നില്ല പി. ചിദംബരം. എന്നിട്ടു പോലും ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും അറസ്റ്റ് നടപടി വേഗത്തിലാക്കുകയും ചെയ്തത് പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
ചിദംബരത്തിന്റെ അറസ്റ്റിലൂടെ അഴിമതിക്കെതിരാണ് ഈ സര്‍ക്കാര്‍ എന്ന സന്ദേശം ഉയര്‍ത്തുകയാണ് ബി.ജെ.പി വൃത്തങ്ങള്‍. എന്നാല്‍ കേസിന്റെ നടപടിക്രമങ്ങളെ നൂലിഴ കീറിപ്പരിശോധിച്ചാല്‍ മനസ്സിലാകും ഇതിനകത്തെ ദുഷ്ടലാക്ക്.
ഏഴു മാസം മുമ്പു നല്കിയ ജാമ്യാപേക്ഷയില്‍ ജഡ്ജി വിരമിക്കുന്നതിനു തൊട്ടു മുമ്പ് ഇന്നലെയാണ് ഈ കേസില്‍ വിധി ഉണ്ടായത്. എഫ്.ഐ.ആറില്‍ ചിദംബരത്തിന്റെ പേരില്ല, കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നിവയൊക്കെ നിലനില്ക്കുമ്പോള് തന്നെ ഐ.എന്‍.എക്സ് മീഡിയ കേസിലെ കിങ്പിന്‍ എന്നൊക്കെപ്പറഞ്ഞ് ഇത്രമേല്‍ ധൃതിപ്പെട്ട് ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ട കാര്യമെന്തായിരുന്നു? രാജ്യത്തിന്റെ ആഭ്യന്തരം, ധനകാര്യം എന്നീ മുന്തിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള മന്ത്രി, നിലവില്‍ രാജ്യസഭാ എം.പി, സുപ്രീംകോടതിയിലെ മികച്ച അഭിഭാഷകന് എന്നീ നിലകളിലെല്ലാം പേരെടുത്ത ഒരാളെ മന:പൂര്‍വം തേജോവധം ചെയ്യാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ കേസ്.
ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ വിരോധിയാണ് പി.ചിദംബരം. രാജ്യത്തെ അട്ടിമറിക്കാനും ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുമുള്ള എല്ലാ തരം ശ്രമങ്ങളെയും നഖശിഖാന്തം എതിര്‍ത്തിട്ടുണ്ട് അദ്ദേഹം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പല കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കശ്മീരിലെ ജനങ്ങളുടെ ഇച്ഛക്കൊപ്പം ശക്തിയായി നിന്നു. എന്നു മാത്രമല്ല, കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ നില്പ് ആര്‍ട്ടിക്ള്‍ 370ന് ഒപ്പമാണെന്ന് പറയാനും അദ്ദേഹം ധൈര്യം കാണിച്ചു. രൂപയുടെ ഇടിവും നമ്മുടെ സാമ്പത്തിക സ്ഥിതിയും സംഭ്രമജനകമായ അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടപ്പോള്‍ അതിനെതിരായ അദ്ദേഹത്തിന്റെ നിരവധി എഴുത്തുകള്‍ ബി.ജെ.പിയെ സംബന്ധിച്ച വിടാത്ത തലവേദനയായി.
തീര്‍ന്നില്ല, ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഇന്നത്തെ അമിത്ഷാക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഹിന്ദുത്വ ഭീകരത എന്ന വാക്ക് ഉപയോഗിക്കുന്നതും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ സംഘപരിവാര്‍ ഫ്രിഞ്ച് ഗ്രൂപ്പുകളിലേക്ക് അന്വേഷണം എത്തിയതും തെളിവുകള്‍ കണ്ടെത്തിയതും ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു. അതില്‍ ഒന്നായ മലേഗാവ് ബ്ലാസ്റ്റ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു മുംബൈ ഭീകരാക്രമണ സമയത്ത് കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ. പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒരാളാണ് ഇന്നത്തെ എംപി പ്രഗ്യ സിംഗ് താക്കൂര്‍. ആ കേസുകളിലെ മിക്കവരും തന്നെ ഇപ്പോള്‍ പ്രതികള്‍ അല്ലാതായി, വെറുതെ വിടപ്പെട്ടു.
ചിദംബരത്തെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്തു നീക്കി അഴിമതിക്കെതിര് എന്ന പ്രതിഛായ സര്‍ക്കാര്‍ നേടിയെടുക്കുമ്പോള്‍ ബാക്കിയാവുന്ന ചില സംശയങ്ങളുണ്ട്. അഴിമതിക്കാരിയായ വിജയ് മല്യയെ അറസ്റ്റ് ചെയ്യാനുള്ള സാവകാശം കിട്ടിയിട്ടും അറസ്റ്റു ചെയ്തില്ല. മോദി സര്‍ക്കാരിന് കീഴിലുണ്ടായിരുന്ന അന്നത്തെ ധനമന്ത്രിയോട് പറഞ്ഞിട്ടാണ് താന്‍ രാജ്യം വിട്ടത് എന്ന് മല്യ അവകാശപ്പെട്ടതും ഓര്‍ക്കണം. ഭൂമി ഖനന അഴിമതി കേസുകളില്‍ തെളിവുകളുണ്ടായിട്ടും അറസ്റ്റു ചെയ്യപ്പെടാത്ത യെദ്യൂരപ്പ, 16,500 കോടി ഖനന കുംഭകോണക്കേസിലുള്ള റെഡ്ഢി സഹോദരന്മാര്, ഹിമാന്ദ ബിശ്വ ശര്‍മ, ശിവരാജ് സിങ് ചൗഹാന്,മുകുള്‍ റോയ്, രമേശ് പൊഖ്റിയ, നാരായണ്‍ റാണെ തുടങ്ങിയുള്ള അഴിമതിക്കാരെയെല്ലാം അഴിക്കകത്താക്കാന്‍ ചിദംബരത്തോട് കാണിച്ച സാഹസത്തിന് തയ്യാറാവുമോ?
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india21 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News22 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

