Connect with us

Culture

കര്‍ണാടക ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷം; ഉടന്‍ തെരഞ്ഞെടുപ്പുണ്ടാവുമെന്ന് സിദ്ധരാമയ്യ

Published

on

ബംഗളൂരു: കര്‍ണാകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍. പാര്‍ട്ടിക്കകത്തെ പടലപ്പിണക്കങ്ങള്‍ തീര്‍പ്പാക്കാനാവാതെ വന്നതോടെയാണ് മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാന്‍ തീരുമാനിച്ചത്. ഗോവിന്ദ് മക്തപ്പ, അശ്വത് നാരായണ്‍, ലക്ഷ്മണ്‍ സംഗപ്പ സവാദി എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. മക്തപ്പക്ക് പി.ഡബ്ലു.ഡി വകുപ്പും നാരയണ്‍, സാവദി എന്നിവര്‍ക്ക് ഉന്നത വിദ്യാഭ്യാസവും, ഗതാഗത വകുപ്പുമാണ് അനുവദിച്ചിട്ടുള്ളത്. 17 മന്ത്രിമാരെ നിയമിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിനൊപ്പം മൂന്ന് ഉപമുഖ്യമന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ത്. പാര്‍ട്ടിയിലെ മുതിര്‍ന്ന എം.എല്‍.എമാര്‍ മന്ത്രിസ്ഥാനത്തിനായി മുറവിളി കൂട്ടുന്ന പശ്ചാതലത്തിലാണ് മൂന്നു പേരെ ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത്. ഇതില്‍ സവാദി തെരഞ്ഞെടുപ്പില്‍ തോറ്റയാളാണ്. ഇദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കടുത്ത എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തുണ്ട്. ക്യാബിനറ്റ് ബര്‍ത്ത് ലഭിക്കാത്തവര്‍ സര്‍ക്കാറിനെ മറിച്ചിടുമെന്ന ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കായി യെദിയൂരപ്പ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടും.

അതിനിടെ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഒരു വര്‍ഷം പോലും തികക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ബി.ജെ.പി സര്‍ക്കാര്‍ കാലാവധി തികക്കില്ലെന്നും ഇടക്കാല തെരഞ്ഞെടുപ്പ് ഏത് സമയത്തും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനു വേണ്ടി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യെദിയൂരപ്പ സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന് ബി.ജെ.പിക്കു പോലും വിശ്വാസമില്ല. അയോഗ്യരാക്കിയ 17 പേരെയുമായി എത്ര കാലം സര്‍ക്കാറിന് മുന്നോട്ടു പോകാനാവുമെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമതരുമായി എത്രകാലം മുന്നോട്ടു പോകും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ യെദിയൂരപ്പ ഭരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പിന്തുണയില്ലാതെയാണ് യെദിയൂരപ്പ ഭരിക്കുന്നത്. അധികാരത്തിലെത്താന്‍ കുതിരക്കച്ചവടം നടത്തിയ ബി.ജെ.പിയെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
14 മാസം നീണ്ടു നിന്ന ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ എം.എല്‍.എമാരെ ചാക്കിട്ടു പിടിച്ച് ബി.ജെ.പി മറിച്ചിട്ടിരുന്നു. തുടര്‍ന്ന് ജൂലൈ 26ന് അധികാരത്തിലേറിയ യെദിയൂരപ്പ സര്‍ക്കാര്‍ മൂന്നാഴ്ച പിന്നിട്ടതോടെയാണ് മന്ത്രിസഭ വികസിപ്പിച്ചത്. മന്ത്രിസഭാ വികസനത്തെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ കലാപക്കൊടി ഉയര്‍ത്തി നിരവധി മുതിര്‍ന്ന എം.എല്‍.എമാര്‍ രംഗത്തെത്തിയത് യെദിയൂരപ്പക്ക് തലവേദനയായിട്ടുണ്ട്. ഇതിന് പുറമെ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്. സഖ്യ കക്ഷി മന്ത്രിസഭയുടെ തകര്‍ച്ചക്ക് ജെ.ഡി.എസ് നേതൃത്വം തന്നെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ശരിക്കും അറിയാമെന്നും സിദ്ധരാമയ്യ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending