Video Stories

അടിവസ്ത്രത്തില്‍ 15 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശേരിയില്‍ ഒരാള്‍ പിടിയില്‍

By web desk 1

August 22, 2020

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന 280 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ നാഗപട്ടണം സ്വദേശി മുനിസ്വാമിയാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.