gulf
വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍; ഉംറകര്മം ഒക്ടോബര്‍ നാല് മുതല്‍ തുടങ്ങും
നാലാം ഘട്ടത്തില്‍ സഊദി ആരോഗ്യ മന്ത്രാലയം രാജ്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ കോവിഡ് മുക്തമാണെന്ന് പ്രഖ്യാപിക്കുന്ന സമയം മുതല്‍ മുന്‍കാലങ്ങളിലെന്ന പോലെ ഇരുഹറമുകളുടെയും ശേഷിക്കനുസരിച്ച് ആഭ്യന്തര വിദേശ തീര്‍ത്ഥാടകര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും നിസ്കാരത്തില്‍ പങ്കെടുക്കാനും പ്രവാചകനഗരി സന്ദര്‍ശിക്കാനും അനുമതി ലഭിക്കും. വിവിധ ഘട്ടങ്ങളിലായി അനുവദിക്കുന്ന ഉംറ കര്‍മ്മം ഇരുഹറം കാര്യാലയത്തിന്റെ ചുമതലയുള്ള വിദഗ്ധ സമിതിയുടെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്ക്കുമൊപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ക്കും വിധേയമായിരിക്കും.
അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയുടെ 90-ാ മത് ദേശീയദിനത്തില്‍ വിശ്വാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ച വിശുദ്ധ ഉംറ കര്‍മം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ നാല് മുതല്‍ ഉംറ കര്മ്മത്തിന് അനുമതി നല്കാന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് നിര്‍ദേശം നല്‍കിയതായി മന്ത്രാലയം വെളിപ്പെടുത്തി. ഒക്ടോബര്‍ നാല് മുതല്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും നവംബര്‍ ഒന്ന് മുതല്‍ വിദേശങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഉംറ കര്‍മ്മത്തിനുള്ള അവസരം നല്‍കും. കോവിഡ് ഭീഷണിയില്ലെന്ന് സഊദി ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങള്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നാകും വിദേശികളായവര്‍ക്ക് അനുമതി ലഭിക്കുക. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ‘CA¯aÀ\’ ആപ്പ് ഉപയോഗിച്ചായിരിക്കും തീര്‍ഥാടകര്‍ക്കും നിസ്കാരത്തിനെത്തുന്നവര്ക്കും പ്രവേശനം നല്‍കുക .
ആഭ്യന്തര തീത്ഥാടകര്ക്കാണ് ആദ്യ ഘട്ടത്തില്‍ ഉംറക്കുള്ള അവസരം നല്‍കുക. ഒരു ദിവസം ആറായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള അവസരമാണുണ്ടാവുക. സാധാരണ ഗതിയില്‍ ഓരോ ദിവസവും ഉംറ ചെയ്യുന്നവരുടെ മുപ്പത് ശതമാനമായിരിക്കും ആദ്യഘട്ടത്തില്‍ അനുവദിച്ചുള്ള എണ്ണം. സഊദിയിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ ഒക്ടോബര്‍ 18 മുതല്‍ ഉംറ നിര്‍വഹിക്കുന്നതോടൊപ്പം പ്രവാചക നാഗരിയായ മദീനയില്‍ സന്ദര്‍ശനം നടത്താനുള്ള അനുമതിയുണ്ടാകുഃ. പതിനയ്യായിരം പേര്‍ക്ക് ഉംറക്കുള്ള അവസരവും (സാധാരണ ഗതിയില്‍ ഓരോ ദിവസവും ഉംറ ചെയ്യുന്നവരുടെ എഴുപത്തിയഞ്ച് ശതമാനം) അതോടൊപ്പം ഇരു ഹറമുകളിലും നാല്പതിനായിരം പേര്‍ക്ക് നിസ്കാരത്തിനുള്ള അനുമതിയും നല്‍കും. മൂന്നാം ഘട്ടത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ആഭ്യന്തര തീര്‍ഥാടകരോടൊപ്പം അന്താരാഷ്ട്ര തീത്ഥാടകര്‍ക്കും ഉംറക്കുള്ള അനുമതി ലഭ്യമാകും. സാധാരണ ഗതിയില്‍ ഒരു ദിവസം അനുവദിക്കുന്ന ഇരുപതിനായിരം പേര്‍ക്ക് ഈ സമയം മുതല്‍ ഉംറ ചെയ്യാന്‍ സാധിക്കും. മൂന്നാം ഘട്ടത്തില്‍ അറുപതിനായിരം പേര്‍ക്കാകും ഇരു ഹറമുകളിലും നിസ്കരിക്കാനുള്ള അനുമതിയുണ്ടാവുക.
നാലാം ഘട്ടത്തില്‍ സഊദി ആരോഗ്യ മന്ത്രാലയം രാജ്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ കോവിഡ് മുക്തമാണെന്ന് പ്രഖ്യാപിക്കുന്ന സമയം മുതല്‍ മുന്‍കാലങ്ങളിലെന്ന പോലെ ഇരുഹറമുകളുടെയും ശേഷിക്കനുസരിച്ച് ആഭ്യന്തര വിദേശ തീര്‍ത്ഥാടകര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും നിസ്കാരത്തില്‍ പങ്കെടുക്കാനും പ്രവാചകനഗരി സന്ദര്‍ശിക്കാനും അനുമതി ലഭിക്കും. വിവിധ ഘട്ടങ്ങളിലായി അനുവദിക്കുന്ന ഉംറ കര്‍മ്മം ഇരുഹറം കാര്യാലയത്തിന്റെ ചുമതലയുള്ള വിദഗ്ധ സമിതിയുടെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്ക്കുമൊപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ക്കും വിധേയമായിരിക്കും.
ഉംറക്കും നിസ്കാരത്തിനും എത്തുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തവര്‍ക്ക് അവസരം നല്‍കില്ല. മാസ്ക് , ഗ്ലൗസ്, സാമൂഹിക അകലം പാലിക്കല്‍, പരസ്പരം സ്പര്‍ശിക്കുന്ന സാഹചര്യം ഇല്ലാതിരിക്കാന്‍ തുടങ്ങിയ കര്‍ശന നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് അധികൃതരുടെ അനുമതി ലഭിക്കുക.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
gulf
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
-
india11 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
Environment15 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india12 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്

