india
പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഭീഷണി; നിരവധി യുവതികളെ പീഡിപ്പിച്ചയാള്‍ പിടിയില്‍
കാമുകന്മാരുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തിയ ശേഷം പൊലീസായോ മാധ്യമപ്രവര്‍ത്തകനായോ യുവതികളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു യുവാവിന്റെ രീതി. ഇത്തരത്തില്‍ നിരവധി യുവതികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ലക്നൗ: കാമുകനുമൊപ്പമുള്ള പങ്കിട്ട സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി യുവതികളെ ഭീഷണിപ്പെടുത്തി ലൈംഗിമായി പീഡിപ്പിച്ച യുവാവ് പൊലീസ് വലയിലായി. ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലെ കല്ലു യാദവ് എന്ന പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കാമുകന്മാരുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തിയ ശേഷം പൊലീസായോ മാധ്യമപ്രവര്‍ത്തകനായോ യുവതികളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു യുവാവിന്റെ രീതി. ഇത്തരത്തില്‍ നിരവധി യുവതികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കാന്‍പൂരിലെ അസലാട്ട്ഗഞ്ച് വനത്തോടടുത്ത പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇത്തരത്തില്‍ വീഡിയോകള്‍ പൊലീസ് പിടിച്ചെടുത്തു.
india
ബംഗ്ലാദേശ് വിമാനാപകടം: ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘത്തെ അയക്കാനൊരുങ്ങി ഇന്ത്യ
തിങ്കളാഴ്ച ബംഗ്ലാദേശ് വ്യോമസേനയുടെ യുദ്ധവിമാനം ധാക്കയിലെ ദിയാബാരി പ്രദേശത്തെ സ്കൂള്‍ ക്യാമ്പസില്‍ ഇടിച്ചുകയറി 27 പേര് കൊല്ലപ്പെടുകയും 170 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തിന് ശേഷം ബംഗ്ലാദേശിന് പിന്തുണ നല്‍കാനൊരുങ്ങി ഇന്ത്യ.

തിങ്കളാഴ്ച ബംഗ്ലാദേശ് വ്യോമസേനയുടെ യുദ്ധവിമാനം ധാക്കയിലെ ദിയാബാരി പ്രദേശത്തെ സ്കൂള്‍ ക്യാമ്പസില്‍ ഇടിച്ചുകയറി 27 പേര് കൊല്ലപ്പെടുകയും 170 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തിന് ശേഷം ബംഗ്ലാദേശിന് പിന്തുണ നല്‍കാനൊരുങ്ങി ഇന്ത്യ. ചൊവ്വാഴ്ച, വിദേശകാര്യ മന്ത്രാലയം (എംഇഎ) ബംഗ്ലാദേശിന് ഇന്ത്യയുടെ അടിയന്തര വൈദ്യസഹായം സ്ഥിരീകരിച്ച് ഒരു പ്രസ്താവന പുറത്തിറക്കി.
”സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒരു സംഘം ഇരകളെ ചികിത്സിക്കാന്‍ ഉടന്‍ ധാക്ക സന്ദര്‍ശിക്കും,” പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ സംഘം രോഗികളുടെ അവസ്ഥയെക്കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ നടത്തുകയും സ്പെഷ്യലൈസ്ഡ് പരിചരണത്തിനായി ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യത ഉള്‍പ്പെടെ കൂടുതല്‍ ചികിത്സയ്ക്കുള്ള ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും. പ്രാഥമിക വിലയിരുത്തലിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മെഡിക്കല്‍ ടീമുകളെ വിന്യസിക്കാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പ്രധാനമന്ത്രി മോദി എഴുതി, ”ധാക്കയിലുണ്ടായ ദാരുണമായ വിമാനാപകടത്തില്‍ നിരവധി യുവ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന് നഷ്ടപ്പെട്ടതില്‍ അഗാധമായ ഞെട്ടലും ദുഃഖവും തോന്നുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.’
india
ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം
സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ലാന്‍ഡ് ചെയ്ത ഹോങ്കോങ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ ഓക്സിലറി പവര്‍ യൂണിറ്റിനാണ് തീപിടിച്ചത്. സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
”ജൂലൈ 22ന് ഹോങ്കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്സിലറി പവര്‍ യൂണിറ്റിന് (എപിയു) ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിനു തൊട്ടുപിന്നാലെ തീപിടിച്ചു. യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തി.” എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.
india
ധര്‍മസ്ഥലയിലെ മലയാളിയുടെ മരണം; ദുരൂഹതയെന്ന് മകന്റെ പരാതി; പിന്നാലെ ഭീഷണി
ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ അനീഷ് ആരോപിച്ചു.

ബെംഗളൂരുവിലെ ധര്‍മസ്ഥലയിലെ മലയാളിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി. 2018ല്‍ വാഹനം ഇടിച്ചു മരിച്ച ഇടുക്കി സ്വദേശി കെ.ജെ.ജോയിയുടേത് കൊലപാതകമെന്ന് ആരോപിച്ച് മകന് തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടില്‍ അനീഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്കി. ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ അനീഷ് ആരോപിച്ചു.
അനീഷ് ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയിരുന്നു. ഇതോടെ ഭീഷണി ശക്തമായി. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയെന്നും അനീഷ് പറഞ്ഞു. ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പിതാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി.
അതേസമയം, ധര്‍മസ്ഥലയില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്തെന്ന കേസിലെ എസ്ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്തെന്ന, ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാര്‍ശ്വനാഥ് ജെയിന് ആവശ്യപ്പെട്ടു.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala3 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
-
kerala3 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
GULF3 days ago
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
-
kerala3 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
More3 days ago
ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി
-
kerala3 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്