ലക്‌നൗ: കാമുകനുമൊപ്പമുള്ള പങ്കിട്ട സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി യുവതികളെ ഭീഷണിപ്പെടുത്തി ലൈംഗിമായി പീഡിപ്പിച്ച യുവാവ് പൊലീസ് വലയിലായി. ഉത്തര്‍ പ്രദേശിലെ കാന്‍പൂരിലെ കല്ലു യാദവ് എന്ന പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാമുകന്‍മാരുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തിയ ശേഷം പൊലീസായോ മാധ്യമപ്രവര്‍ത്തകനായോ യുവതികളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു യുവാവിന്റെ രീതി. ഇത്തരത്തില്‍ നിരവധി യുവതികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കാന്‍പൂരിലെ അസലാട്ട്ഗഞ്ച് വനത്തോടടുത്ത പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇത്തരത്തില്‍ വീഡിയോകള്‍ പൊലീസ് പിടിച്ചെടുത്തു.